• HOME
  • »
  • NEWS
  • »
  • buzz
  • »
  • വർക്ക് ഫ്രം ഹോം ചെയ്യുന്ന മകൾക്ക് ഭക്ഷണമുണ്ടാക്കുന്നത് അച്ഛ൯; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വർക്ക് ഫ്രം ഹോം ചെയ്യുന്ന മകൾക്ക് ഭക്ഷണമുണ്ടാക്കുന്നത് അച്ഛ൯; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കേവലം 18 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ അച്ഛ൯ റൂമിന്റെ വാതിൽ തുറന്നു വന്ന് രുചിയുള്ള ഭക്ഷണവും പാനീയവും നൽകുന്നതു കാണാം. ഗുഡ് മോണിംഗ് എന്ന് പറഞ്ഞു കൊണ്ടാണ് അച്ഛ൯ മുറിയിലേക്ക് പ്രവേശിക്കുന്നത്.

Viral Video

Viral Video

  • Last Updated :
  • Share this:
    കോവിഡ് മഹാമാരി നമ്മുടെയെല്ലാം ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. എല്ലാം ഡിജിറ്റലായി കഴിഞ്ഞു. വർക്ക് ഫ്രം ഹോം, അഥവാ വീട്ടിൽ ഇരുന്നു ജോലി ചെയ്യൽ ഇപ്പോൾ സർവസാധാരമാണ്. ഇത് കുടുംബത്തോടൊപ്പം കൂടുതൽ സമയം കണ്ടെത്താനുള്ള അവസരം നൽകിയിരിക്കുകയാണ് ആളുകൾക്ക്.

    രക്ഷിതാക്കൾക്കൊപ്പം ജീവിക്കുന്നവർക്കാണ് വർക്ക് ഫ്രം ഹോം കൂടുതൽ ഗുണകരമായത്. വീട്ടിൽ വെച്ചുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനുള്ള സൗഭാഗ്യം ഉള്ളവരാണ് ഇതിൽ അധികവും. വീട്ടിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ തന്റെ അച്ഛ൯ ഭക്ഷണം പാകം ചെയ്യുന്ന ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തത് വ൯ തരംഗമായി മാറിയിരിക്കുകയാണ്.

    Also Read- 'ഉപേക്ഷിക്കപ്പെട്ട' കുഞ്ഞുമായി ഭാര്യയുടെ മുന്നിൽ; രഹസ്യ ഭാര്യയിലെ കുഞ്ഞെന്ന് പോലീസ്

    ഫെബ്രുവരി 21 നു പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ ഈ സ്ത്രീ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ഭക്ഷണവുമായി കടന്നു വരുന്ന അച്ഛന്റെ ചിത്രമാണ് കാണിക്കുന്നത്. കേവലം 18 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ അച്ഛ൯ റൂമിന്റെ വാതിൽ തുറന്നു വന്ന് രുചിയുള്ള ഭക്ഷണവും പാനീയവും നൽകുന്നതു കാണാം. ഗുഡ് മോണിംഗ് എന്ന് പറഞ്ഞു കൊണ്ടാണ് അച്ഛ൯ മുറിയിലേക്ക് പ്രവേശിക്കുന്നത്.



    അച്ഛനുള്ള വീട്ടിൽ ജോലി ചെയ്യാ൯ കഴിഞ്ഞത് ഒരനുഗ്രഹമാണെന്ന് പോസ്റ്റ് ചെയ്ത യുവതി സമ്മതിക്കുന്നു. യുവതിയുടെ ഈ അനുഭവം ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്.



    അച്ഛ൯ അടുത്തുള്ളത് വ൯ ഭാഗ്യമെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് പ്രതികരിച്ചു. ഈ സ്ത്രീയുടെ അച്ഛ൯ തന്നെ കൂടി ദത്തെടുക്കുമോ എന്നാണ് മറ്റൊരു യൂസർ ചോദിച്ചത്.



    ഈ വീഡിയോ ഇഷ്ടപ്പെട്ട മറ്റൊരു സ്ത്രീക്ക് തന്റെ മരണപ്പെട്ട പിതാവിനെ ഓർമ്മ വന്നു. അവരും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇതു തന്നെ ചെയ്യുമായിരുന്നുവെന്ന് അവർ കുറിച്ചു.



    ചില രസകരമായ പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട് ഈ വീഡിയോക്ക്.
    ഇതുവരെ 2.1 മില്യൺ ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഒരു ലക്ഷത്തിലധികം ലൈക്കും 16,000 റീട്വീറ്റ്സും ലഭിച്ചിട്ടുണ്ട് ഈ പോസ്റ്റിന്. അച്ഛനോട് ഇഷ്ടം തോന്നിയ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ഇവിടെ സ്നേഹം പ്രകടിപ്പിക്കാതിരിക്കാ൯ കഴിയുന്നില്ല.
    Published by:Rajesh V
    First published: