• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | ലോറി ചക്രങ്ങൾ ഉരുണ്ടിട്ടും പൊട്ടാത്ത മുട്ട; അമ്പരപ്പിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ

Viral video | ലോറി ചക്രങ്ങൾ ഉരുണ്ടിട്ടും പൊട്ടാത്ത മുട്ട; അമ്പരപ്പിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ

16 ചക്രങ്ങൾ ഉള്ള ലോറിയുടെ ടയറുകൾക്കിടയിലും പതറാത്ത കോഴിമുട്ട

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    ചില വിചിത്രമായ വീഡിയോകൾ ഇടയ്ക്കിടെ നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇന്റർനെറ്റിൽ ട്രെൻഡ് ആയി, വൈറലാവുന്ന അസാധാരണമായ വീഡിയോകൾ (viral video) പലപ്പോഴും നമ്മൾ കാണാറുണ്ട്. ഏറെ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം പേജുകളായ ടെക്‌സെക്‌സ്‌പ്രസ്, ടെക്‌നിവേഴ്‌സ് എന്നിവയുടെ പോസ്റ്റിൽ അത്തരത്തിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇപ്പോൾ ചർച്ചയാവുകയാണ്. ഒരു 16 വീലർ ട്രക്ക് ഒരു മുട്ടയ്ക്ക് മുകളിലൂടെ കടന്നുപോകുന്നത് കാണിക്കുന്ന ഹ്രസ്വ വീഡിയോ പോസ്റ്റ് ആണിത്. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, മുട്ട പൊട്ടുന്നില്ല.

    ആയിരക്കണക്കിന് ലൈക്കുകളും അതുപോലെതന്നെ വ്യൂസുമായി വീഡിയോ വൈറലായിക്കഴിഞ്ഞു.

    ട്രക്ക് മുട്ടയുടെ മുകളിലൂടെ കടന്നുപോകുന്നു, പക്ഷേ അത് തകർക്കാൻ കഴിയുന്നില്ല, എങ്ങനെയെന്നല്ലേ?

    ചെറുതായി തട്ടുകിട്ടിയാൽ പോലും മുട്ട പൊട്ടുമെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാൽ, ഒരു ട്രക്ക് മുട്ടയുടെ മുകളിലൂടെ ഉരുട്ടിയാൽ, അത് പൂർണ്ണമായും കഷണങ്ങളായി തകരാൻ അധികം സമയം വേണ്ട. എന്നാൽ ഈ വീഡിയോയിൽ, ട്രക്കിന്റെ നിരവധി ടയറുകൾ മുട്ടയുടെ മുകളിലൂടെ ഉരുളുന്നത് കാണുന്നു, പക്ഷേ മുട്ട അങ്ങുന്നതുപോലുമില്ല. വീഡിയോ ഒന്ന് കണ്ടുനോക്കൂ




    വീഡിയോ ആദ്യമായി കാണുമ്പോൾ, എന്തെങ്കിലും മാന്ത്രികവിദ്യ ആണോ ഇതിനു പിന്നിലെന്ന് ഒരാൾക്ക് തോന്നാം. എന്നാൽ അതിശയിപ്പിക്കുന്ന ഈ വീഡിയോ പലതവണ കണ്ടതിനുശേഷം, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയും.

    കൃത്യമായി വിന്യസിച്ചിരിക്കുന്ന ടയറുകൾക്കിടയിലുള്ള സ്ഥലത്ത് മുട്ട വയ്ക്കുന്നതിനാൽ ഡ്രൈവർ ട്രക്ക് മികച്ച രീതിയിൽ നിയന്ത്രിക്കുന്നു. ഈ വീഡിയോ നമ്മളെ ഒരു പ്രത്യേകതരം മിഥ്യയിലേക്ക് നയിക്കും.

    ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ അവരുടെ പ്രതികരണങ്ങൾ കൊണ്ട് വീഡിയോയുടെ കമന്റ് വിഭാഗത്തിൽ നിറഞ്ഞു.

    വീഡിയോയുടെ സർഗ്ഗാത്മകതയെ പ്രശംസിച്ചുകൊണ്ട് മറ്റൊരു ഉപയോക്താവ് 'അത് അതിശയകരമാണ്' എന്ന് കുറിച്ചു. ടെക്‌സെക്‌സ്‌പ്രസിന് 1.5 മില്യൺ ഫോളോവേഴ്‌സും ടെക്‌നിവേഴ്‌സിന് 452,000 ഫോളോവേഴ്‌സും ഉണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. രണ്ട് പേജുകളും പലപ്പോഴും ഇന്റർനെറ്റിൽ തരംഗമാവുന്ന അസാധാരണ വീഡിയോകൾ എത്താറുണ്ട്.

    Summary: Viral video shows an egg remaining unshattered even after truck wheels roll above that in a paced manner. Of the many videos that go viral on internet, this one had piqued the curiosity on everyone who had watched it. However, what appears to be an illusion does not end with the video. Upon close scrutiny, one can identify that the wheels of the truck are strategically rolling over
    Published by:user_57
    First published: