• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | ഭക്ഷണം വാങ്ങാനെത്തിയവർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് റെസ്‌റ്ററന്റ് മാനേജര്‍; വീഡിയോ വൈറല്‍

Viral | ഭക്ഷണം വാങ്ങാനെത്തിയവർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് റെസ്‌റ്ററന്റ് മാനേജര്‍; വീഡിയോ വൈറല്‍

അകത്ത് നിന്ന് എത്തിയ മാനേജര്‍ കൗണ്ടറിന് മുന്നില്‍ നിന്ന ഇവരുടെ നേരെ ചൂടുവെള്ളം ഒഴിക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറഞ്ഞു

 • Share this:
  ടെക്സാസിലെ (Texas) ഡാളസിലുള്ള ( Dallas) ടാക്കോ ബെല്‍ റെസ്‌റ്റോറന്റ് മാനേജര്‍ (Taco Bell manager) ഉപഭോക്താക്കളോട് രൂക്ഷമായി പെരുമാറുന്നതിന്റെ സിസിടിവി (CCTV) ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് (Viral). ജൂണ്‍ 17 നായിരുന്നു സംഭവം. ഭക്ഷണം വാങ്ങാന്‍ എത്തിയ കസ്റ്റമറുടെ ദേഹത്തേക്ക് ക്ഷുഭിതനായ മാനേജര്‍ തിളച്ച വെള്ളം ഒഴിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

  പരാതിക്കാരനായ ബ്രിട്ട്‌നി ഡേവിസും അവരുടെ 16 വയസ്സുള്ള മരുമകളും ഡ്രൈവ്-ത്രൂ ആയിട്ടാണ് ടാക്കോ ബെല്‍ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമല്ല ലഭിച്ചത്. ഇതെക്കുറിച്ച് സംസാരിക്കാന്‍ ഇവരുവരും റെസ്റ്റോറന്റിലെത്തി. ഇതിനിടെ മാനേജര്‍ വെള്ളം എടുക്കാന്‍ അകത്തേക്ക് പോയി. അകത്ത് നിന്ന് എത്തിയ മാനേജര്‍ കൗണ്ടറിന് മുന്നില്‍ നിന്ന ഇവരുടെ നേരെ ചൂടുവെള്ളം ഒഴിക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറഞ്ഞു. വീണ്ടും മാനേജര്‍ ചൂടുവെള്ളം ഒഴിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

  Also Read-Travel | 'ഇവർ കുടുംബാം​ഗങ്ങൾ'; മൂന്നു പൂച്ചകളുമായി ഉലകം ചുറ്റുന്ന വക്കീലും ഭാര്യയും

  സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പരാതിക്കാർ മാനേജര്‍ക്കെതിരെ കേസ് കൊടുക്കുകയും ഒരു മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. നെഞ്ചിലും വയറിലും ആഴത്തിൽ പൊള്ളലേറ്റതായി ബ്രിട്ട്‌നി ഡേവിസ് പറഞ്ഞു.

  അതേസമയം, മാനേജര്‍ എത്തുന്നതിന് മുമ്പ് ബ്രിട്ട്‌നിയുടെ മരുമകളോട് മറ്റ് ജീവനക്കാര്‍ വഴക്കിട്ടതായി ഇവരുടെ അഭിഭാഷകരായ ബെന്‍ ക്രമ്പും പോളും ആരോപിച്ചു. 'ടാക്കോ ബെല്ലിന്റെ സ്റ്റാഫിന്റെയും മാനേജരുടെയും പ്രവര്‍ത്തനങ്ങള്‍ ക്രൂരവും അതിരുകടന്നതും പൊറുക്കാനാവാത്തതുമാണെന്ന് ബെന്‍ ക്രംപ് പറഞ്ഞു.  ''സ്റ്റോര്‍ ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും പ്രവൃത്തിയില്‍ മാപ്പ് നൽകാൻ കഴിയില്ല. ആക്രമണത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം വേണെന്ന്'' ബെന്‍ ക്രംപ് തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

  റെസ്‌റ്റോറന്റിന്‍ എത്തുന്ന എല്ലാവരും സുരക്ഷിതത്വം അനുഭവിക്കാന്‍ അര്‍ഹരാണെന്ന് വ്യക്തമാക്കി കൊണ്ട് സംഭവത്തിന് ശേഷം ടാക്കോ ബെല്‍ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.'ഞങ്ങള്‍ ഇത് വളരെ ഗൗരവമായി കാണുന്നു, പ്രാദേശിക ഫ്രാഞ്ചൈസിയുമായി സഹകരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും, ടാക്കോ ബെല്‍ പ്രസ്താവനയിൽ പറഞ്ഞു.

  Also Read-Jeans | ഇതാ ഏറ്റവും പഴയ ലിവൈസ് ജീൻസ്; ​ഗുണമേൻമ ഒട്ടും കുറഞ്ഞിട്ടില്ലെന്ന് കാഴ്ചക്കാർ

  കേസ് നടപടികൾ പൂര്‍ത്തിയാക്കാത്ത സാഹര്യത്തില്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും ടാക്കോ ബെല്‍ റെസ്‌റ്റോറന്റ് അധികൃതര്‍ വ്യക്തമാക്കി.

  കഴിഞ്ഞ വർഷം പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ രണ്ടാനമ്മയ്ക്ക് ഇരുപത് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ബാത്ത്ടബ്ബിൽ തിളച്ച വെള്ളം നിറച്ച് കുഞ്ഞിനെ അതിലിരുത്തിയായിരുന്നു ക്രൂരത. കുഞ്ഞിൻറെ നിലവിളി കേട്ട് ഓടിയെത്തിയവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ രണ്ടാഴ്ചയ്ക്കൊടുവിൽ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭർത്താവിനോടുള്ള ദേഷ്യത്തിൽ രണ്ടുവയസുകാരനായ മകനെ കൊലപ്പെടുത്തുകയായിരുന്നു രണ്ടാനമ്മ.
  Published by:Jayesh Krishnan
  First published: