നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | രണ്ടു തലയുള്ള പാമ്പ് രണ്ട് എലികളെ വിഴുങ്ങുന്ന വീഡിയോ വൈറൽ

  Viral Video | രണ്ടു തലയുള്ള പാമ്പ് രണ്ട് എലികളെ വിഴുങ്ങുന്ന വീഡിയോ വൈറൽ

  രണ്ട് തലകളുള്ള പാമ്പ് രണ്ട് വെളുത്ത എലികളെ രണ്ടു വായിലൂടെ വിഴുങ്ങുന്നതായി വീഡിയോ കാണിക്കുന്നു.

  Two_Headed_snake

  Two_Headed_snake

  • Share this:
   മൃഗങ്ങളെക്കുറിച്ചും പാമ്പുകളെക്കുറിച്ചുമുള്ള വീഡിയോ വൈറലാകാൻ അധിക സമയമൊന്നും വേണ്ട. അത്യപൂർവ്വമായ ഇത്തരം വീഡിയോകൾ ഇന്‍റർനെറ്റ് ഉപയോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചാ വിഷയം. ഈ വീഡിയോയിൽ രണ്ടു തലയുള്ള പാമ്പ് ഒരേസമയം രണ്ടു എലികളെ വിഴുങ്ങുന്നത് കാണാം. ഒരേസമയം അമ്പരപ്പിക്കുന്നതും ഞെട്ടൽ ഉളവാക്കുന്നതുമാണ് ഈ വീഡിയോ. ബ്രയാൻ ബാർസിക് എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

   'രണ്ട് തലയുള്ള ബെനും ജെറിയും ഭക്ഷണം കഴിക്കുന്നു. എന്റെ മറ്റ് പാമ്പുകളെയും മൃഗങ്ങളെയും കാണാനില്ല, ഈ സാഹസികതയ്‌ക്ക് ഒരു പൊട്ടിത്തെറി ഉണ്ടായതിനാൽ പങ്കിടാൻ ഇനിയും ഏറെയുണ്ട്! ' ക്ലിപ്പിനൊപ്പം പങ്കിട്ട അടിക്കുറിപ്പിൽ ബ്രയാൻ ബാർസിക് ഇങ്ങനെ എഴുതിയിരിക്കുന്നു. രണ്ട് തലകളുള്ള പാമ്പ് രണ്ട് വെളുത്ത എലികളെ രണ്ടു വായിലൂടെ വിഴുങ്ങുന്നതായി വീഡിയോ കാണിക്കുന്നു.   ജൂലൈ 21 ന് പങ്കിട്ട ഈ ക്ലിപ്പ് ഇതിനോടകം 18,700 ലധികം ലൈക്കുകളും നിരവധി റിയാക്ഷനുകളും നേടി. വീഡിയോ ആളുകളെ ആകെ ഞെട്ടിക്കുന്നതാണ്. ചിലർ തങ്ങളുടെ കണ്ണുകൾ വിശ്വസിക്കാൻ കഴിയില്ലെന്ന് കമന്‍റിട്ടപ്പോൾ, മറ്റുള്ളവർ ക്ലിപ്പ് മനോദൌർബല്യമുള്ളവർക്കു വേണ്ടിയല്ലെന്ന് ചൂണ്ടിക്കാട്ടി.

   'ഇതിന് മുമ്പ് രണ്ട് തലയുള്ള പാമ്പിനെ കണ്ടിട്ടില്ല' എന്ന് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് എഴുതി. 'വൗ! മനോഹരമായ പാമ്പ്, 'മറ്റൊരാൾ അഭിപ്രായപ്പെട്ടു. 'പാമ്പിന്റെ പുറകിൽ ഒരു പുഞ്ചിരി ഉണ്ട്,' - എന്നാണ് മറ്റൊരാൾ കമന്‍റിട്ടത്.

   Viral | മൂർഖൻ പാമ്പിനെ രാജവെമ്പാല വിഴുങ്ങുന്ന ചിത്രം വൈറൽ

   സോഷ്യൽ മീഡിയയിൽ മൃഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോയോ വൈറലാകാൻ അധികം സമയം വേണ്ട. കഴിഞ്ഞ ദിവസം ഐ എഫ് എസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാൻ പങ്കിട്ട ഒരു ചിത്രമാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. ഒരു രാജവെമ്പാല, മൂർഖൻ പാമ്പിനെ അകത്താക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഈ ചിത്രം അതിവേഗം ട്വിറ്ററിൽ വൈറലായി.

   ഒരേസമയം കൌതുകം ഉണർത്തുകയും ഭീതിപ്പെടുത്തുകയും ചെയ്യുന്ന ചിത്രമാണ് പർവീൻ കസ്വാൻ ഷെയർ ചെയ്തത്. ഒരു രാജവെമ്പാല, അതിന്‍റെ വകഭേദത്തിൽപ്പെട്ട ഇരയെ തിന്നുന്ന അപൂർവമായ ഒരു കാഴ്ചയിലേക്കാണ് പർവീൻ കൂട്ടിക്കൊണ്ടുപോകുന്നത് - മറ്റ് മൃഗങ്ങളെയല്ല, മറിച്ച് അതിന്‍റെ തന്നെ മറ്റൊരു വകഭേദത്തെയാണ് ഇവിടെ രാജവെമ്പാല ഇരയാക്കുന്നത്.

   മൃഗസംരക്ഷണ സർക്കിളുകളിൽ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് പർ‌വീൻ കസ്വാൻ. ഒരു മൃഗസ്‌നേഹിയായ കസ്വാൻ എല്ലായ്പ്പോഴും തന്റെ ട്വിറ്ററിലെ സുഹൃത്തുക്കൾക്കായി ലോകമെമ്പാടുമുള്ള മൃഗങ്ങളുടെ നിരവധി ചിത്രങ്ങളും വിവരങ്ങളും നൽകിവരുന്നുണ്ട്.

   Also Read- ദമ്പതികൾ കരടിയെ ഭയന്ന് മരത്തിന് മുകളിൽ കഴിഞ്ഞത് പത്തു ദിവസം!

   ഫോട്ടോയ്‌ക്കൊപ്പം, അടിക്കുറിപ്പിലെ ചില പ്രധാനപ്പെട്ട വിവരങ്ങളും കസ്വാൻ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹം എഴുതി, 'ഒഫിയോഫാഗസ് ഹന്ന. ഒരു സർപ്പത്തെ തിന്നുന്ന രാജാവ്.

   രാജവെമ്പാലയുടെ ശാസ്ത്രീയ നാമം; ഒഫിയോഫാഗസ് ഹന്ന. “ഒഫിയോഫാഗസ്” ഗ്രീക്കിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു വാക്ക് ആണ്, അതിനർത്ഥം “പാമ്പിനെ തന്നെ തിന്നുന്നത്” എന്നാണ്.

   ഗ്രീക്ക് പുരാണത്തിലെ വൃക്ഷം വസിക്കുന്ന നിംപുകളുടെ പേരിലാണ് ഹന്ന ഉത്ഭവിച്ചത്. അതിനാൽ പാമ്പുകളുടെ രാജാവ് അതിന്റെ പേര് അന്വർഥമാക്കി ജീവിക്കുന്നു' - പർവീൻ എഴുതി.
   Published by:Anuraj GR
   First published:
   )}