• HOME
  • »
  • NEWS
  • »
  • buzz
  • »
  • Guinness World Record | സ്വന്തം തലയ്ക്ക് മുകളിൽ സഹോദരനെ തലകീഴായി നിർത്തി കയറിയത് 100 പടികൾ; വ്യത്യസ്തമായ റെക്കോർഡ് നേട്ടം

Guinness World Record | സ്വന്തം തലയ്ക്ക് മുകളിൽ സഹോദരനെ തലകീഴായി നിർത്തി കയറിയത് 100 പടികൾ; വ്യത്യസ്തമായ റെക്കോർഡ് നേട്ടം

രാളുടെ തലയിൽ മറ്റൊരാളെ തലകീഴായി നിർത്തിബാലൻസ് ചെയ്തുകൊണ്ട് ഏറ്റവും വേഗത്തിൽ 100 പടികൾ കയറിയാണ് ഇവർ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്

  • Share this:
    ഏറ്റവും ഒടുവിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ (Guinness World Record) രണ്ട് വിയറ്റ്നാമീസ് (Vietnamese) യുവാക്കൾ ലോകജനതയുടെ മനം കവർന്നത് വ്യത്യസ്തമായ ഒരു റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ്. ഒരാളുടെ തലയിൽ മറ്റൊരാളെ തലകീഴായി നിർത്തിബാലൻസ് ചെയ്തുകൊണ്ട് ഏറ്റവും വേഗത്തിൽ 100 പടികൾ കയറിയാണ് ഇവർ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്.

    സ്പെയിനിൽ (Spain) വച്ച് ഡിസംബർ 23 ന് കാഴ്ച വെച്ച പ്രകടനത്തിൽ ഇരുവരും റെക്കോർഡ് സൃഷ്ടിച്ചത് വെറും 53 സെക്കൻഡുകൾ (53 seconds) കൊണ്ടാണ്. ജിയാങ് ക്വോക് കോ (Giang Quoc Co) (37), ജിയാൻഗ് ക്വോക് ങിയെപ് (Giang Quoc Nghiep) (32) എന്നീ സഹോദരന്മാരാണ് ഈ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.

    പ്രൊഫഷണൽ സർക്കസ് കലാകാരന്മാരായ സഹോദരന്മാർ നേരത്തെ 2016 ൽ 52 സെക്കൻഡിനുള്ളിൽ 90 പടികൾ കയറി റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ അവരുടെ റെക്കോർഡ് 2018 ൽ പെറുവിയൻ അഭ്യാസികളായ (Peruvian acrobats) പാബ്ലോ നോനാറ്റോയും ജോയൽ യിക്കേറ്റും (Pablo Nonato and Joel Yaicate) 91 പടികൾ കയറി തകർത്തിരുന്നു. പിന്നീട് 2018 ഡിസംബറിൽ ഈ വിയറ്റ്നാമീസ് സഹോദരന്മാർ ഇതേ രീതിയിൽ കണ്ണുകൾ കെട്ടിക്കൊണ്ട് 10 പടികൾ കയറി ഇറങ്ങി കാഴ്ചക്കാരെഅത്ഭുതപ്പെടുത്തി.

    ലോകമെമ്പാടുമുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാക്കളെ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തുന്ന ഒരു ഇറ്റാലിയൻ ടിവി ഷോ ആണ് 'ലാ നോട്ടെ ഡീ റെക്കോർഡ്' (La Notte dei Record). ഇതിന്റെ സെറ്റിൽ വച്ച് റെക്കോർഡ് സമയത്തിനുള്ളിൽ ഈ പ്രകടനം കാഴ്ച വെച്ച് സഹോദരന്മാർ താരങ്ങളായി മാറി.

    രാവിലെ മുതൽ രാത്രി വരെ എല്ലാ ദിവസവും പരിശീലിക്കാറുണ്ടെന്നും തണുത്ത കാലാവസ്ഥ മൂലം തങ്ങൾസമ്മർദ്ദത്തിലായിരുന്നുവെന്നും റെക്കോർഡ് നേടിയ ശേഷം 'സ്പുട്നിക് വിയറ്റ്നാം' (Sputnik Viet Nam) എന്ന യൂട്യൂബ് ചാനൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ തങ്ങളുടെ നേട്ടത്തെക്കുറിച്ച് സംസാരിക്കവേ അവർ പറഞ്ഞു.



    2016 ലെ അതേ വേദിയായ ജിറോണയിലെ സെന്റ് മേരീസ് കത്തീഡ്രലിന് (Saint Mary’s Cathedral in Girona) പുറത്താണ് ഇത്തവണയും സഹോദരന്മാർ റെക്കോർഡ് സൃഷ്ടിച്ച പ്രകടനം കാഴ്ച വെച്ചത്. "90 പടികളുടെ മുൻ കാല റെക്കോർഡ് തകർക്കാൻ കഴിയുന്ന തരത്തിൽ വേദിയിൽ 10 പടികൾ കൂടി അവിടെ നിർമ്മിക്കേണ്ടതുണ്ടായിരുന്നു. നിലവിലുള്ള 90 പടികളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പടികളുടെ ഉയരത്തിലും അവ നിർമിച്ച വസ്തുക്കളിലും വ്യത്യാസമുണ്ടായിരുന്നു. ഈ പുതിയ 10 പടികളിൽ മുൻകൂട്ടി പരിശീലനം നടത്താൻ ഞങ്ങൾക്ക് അവസരം ലഭിച്ചതുമില്ല", ജിയാങ് ക്വോക്ക് പറഞ്ഞു

    ഇരുവരും 15 വർഷമായി ഈ അഭ്യാസം പരിശീലിക്കുന്നുണ്ട്. ഈ കാലയളവിൽ ധാരാളം അപകടങ്ങൾ നേരിടുകയും പരിക്കുകൾ പറ്റുകയും ചെയ്തു. എങ്കിലും അതുണ്ടാക്കിയ ഭയമെല്ലാംമറികടന്നാണ് 2016 ലെയും ഈ വർഷത്തെയും ഗിന്നസ് റെക്കോർഡുകൾ ഈ സഹോദരന്മാർ കരസ്ഥമാക്കിയത്.
    Published by:Karthika M
    First published: