നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | കാട്ടുപൂച്ച കുഞ്ഞുങ്ങളെ അമ്മയുടെ അടുത്ത് എത്തിക്കാൻ വിളവെടുപ്പ് നിർത്തിവെച്ച് ഗ്രാമവാസികൾ; വൈറലായി വീഡിയോ

  Viral Video | കാട്ടുപൂച്ച കുഞ്ഞുങ്ങളെ അമ്മയുടെ അടുത്ത് എത്തിക്കാൻ വിളവെടുപ്പ് നിർത്തിവെച്ച് ഗ്രാമവാസികൾ; വൈറലായി വീഡിയോ

  കൃഷി വിളവെടുക്കുന്ന സമയത്താണ് ഗ്രാമീണർ കാട്ടുപൂച്ച കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്.

  • Share this:
   മനുഷ്യരും മൃഗങ്ങളുമായി അഭേദ്യമായൊരു എക്കാലത്തും നിലനിൽക്കുന്നുണ്ട്. അഞ്ച് കാട്ടുപൂച്ച കുഞ്ഞുങ്ങളെ (Jungle Cats) രക്ഷിക്കാനായി ഒരു ഗ്രാമം മുഴുവൻ ഒറ്റക്കെട്ടായി നിന്ന് നടത്തിയ പ്രവർത്തങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) ശ്രദ്ധ നേടുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അഞ്ച് ജംഗിൾ ക്യാറ്റ് (ഫെലിസ് ചൗസ്) കുഞ്ഞുങ്ങളുടെ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ആണ് വൈറൽ ആയത്. കാർഷിക ഫാമിൽ നിന്നും കണ്ടെത്തിയ കാട്ടുപൂച്ച കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി അമ്മയുടെ അടുത്ത് എങ്ങനെ എത്തിച്ചു എന്നുള്ളത് വീഡിയോയിൽ കാണാം. കൃഷി വിളവെടുക്കുന്ന സമയത്താണ് ഗ്രാമീണർ കാട്ടുപൂച്ച കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്. തുടർന്ന് അവർ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട അധികൃതരെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ അധികൃതർ കാട്ടുപൂച്ച കുഞ്ഞുങ്ങളെ അമ്മയുടെ അടുത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

   ജംഗിൾ ക്യാറ്റ് ഒരു സംരക്ഷിത ഇനമാണെന്ന് ഐഎഫ്എസ് ഓഫീസർ ആയ പർവീൺ കസ്വാൻ അറിയിച്ചു. വനം, കൃഷി, മൃഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പതിവായി ട്വീറ്റ് ചെയ്യുന്ന കസ്വാൻ കാട്ടുപൂച്ച കുഞ്ഞുങ്ങളുടെ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളും വീഡിയോകളും അടങ്ങിയ വീഡിയോ ആണ് ട്വിറ്ററിൽ പങ്കുവെച്ചത്.

   കസ്വാൻ പങ്കുവെച്ച ഒരു മിനിറ്റും 20 സെക്കൻഡും വരുന്ന വീഡിയോയിൽ വയലിൽ അഞ്ച് കാട്ടുപൂച്ച കുഞ്ഞുങ്ങൾ കിടക്കുന്നതാണ് കാണാൻ കഴിയുന്നത്. ഒരു കുഞ്ഞു പൂച്ച കുട്ടിയുടെ ക്ലോസപ്പ് ഷോട്ടും കാണാം. ഗ്രാമത്തിലെ കർഷകരും നാട്ടുകാരും പൂച്ച കുട്ടികളെ രക്ഷപ്പെടുത്താൻ അധികാരികളെ സഹായിച്ചത് എങ്ങനെയാണെന്ന് വീഡിയോ വ്യക്തമാക്കുന്നു.   രണ്ടാമത്തെ ട്വീറ്റിൽ പൂച്ച കുഞ്ഞുങ്ങളെ കുറിച്ചുള്ള ഒരു വിവരണവും കസ്വാൻ നൽകുന്നു. അമ്മയിൽ നിന്ന് എങ്ങനെയോ വേർപിരിഞ്ഞ കാട്ടുപൂച്ച കുഞ്ഞുങ്ങൾ വളരെ ചെറുതാണ് എന്നും അമ്മയില്ലാതെ അതിജീവിക്കുക അവർക്ക് അസാധ്യമാണെന്നും കസ്വാൻ പറയുന്നു. പൂച്ച കുഞ്ഞുങ്ങളെ അമ്മയോടൊപ്പം ചേർക്കാൻ അധികൃതർ തീരുമാനിക്കുകയും നടപടി തുടങ്ങുകയും ചെയ്തു. ഗ്രാമീണർ ഇതിനെ തുടർന്ന് വിളവെടുപ്പ് നിർത്തിവെക്കുകയും അധികൃതർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. ഗ്രാമീണരുടെ വയലുകളിൽ അധികൃതർ ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചു.   രാത്രിയായതോടെ കാട്ടുപൂച്ച കുഞ്ഞുങ്ങളുടെ അമ്മ വയലിലെത്തി അവയെ വനമേഖലയിലേക്ക് കൊണ്ടുപോയി. ട്വീറ്റിൽ കസ്വാൻ തള്ളപ്പൂച്ചയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ബുധനാഴ്ച കസ്വാൻ പോസ്റ്റ് ചെയ്ത റെസ്ക്യൂ ക്ലിപ്പ് ഇതിനകം 46,000 ത്തിലധികം ലൈക്കുകൾ നേടി കഴിഞ്ഞു. കാട്ടുപൂച്ച കുഞ്ഞുങ്ങളെ അമ്മയുമായി ചേർത്തുവെക്കാൻ മുൻകൈയെടുത്ത എല്ലാവരെയും നിരവധി മേഖലകളിൽ നിന്നുമുള്ളവർ അഭിനന്ദിച്ചു.   ജംഗിൾ ക്യാറ്റ്സ് വർഷത്തിൽ രണ്ടുതവണ പ്രജനനം നടത്തുകയും ഒരു പ്രസവത്തിൽ 3 മുതൽ 6 വരെ പൂച്ചകുട്ടികൾക്ക് ജന്മം നൽകുകയും ചെയ്യുന്നു എന്ന് മിഷിഗൺ സർവകലാശാലയിലെ സുവോളജി വിഭാഗം പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}