നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മുതല ക്ഷേത്രത്തിൽ കുടുങ്ങി, ദൈവസാന്നിധ്യമെന്ന് കരുതി നാട്ടുകാർ ആരാധിച്ചു; വനംവകുപ്പ് മുതലയെ രക്ഷിച്ചത് ശ്രമപ്പെട്ട്

  മുതല ക്ഷേത്രത്തിൽ കുടുങ്ങി, ദൈവസാന്നിധ്യമെന്ന് കരുതി നാട്ടുകാർ ആരാധിച്ചു; വനംവകുപ്പ് മുതലയെ രക്ഷിച്ചത് ശ്രമപ്പെട്ട്

  ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ വാഹനം മുതലയാണെന്നായിരുന്നു ഐതിഹ്യം. ഈ സാഹചര്യത്തിലാണ് ക്ഷേത്രത്തിൽ കുടുങ്ങിയ മുതല ദൈവികസാന്നിധ്യമാണെന്ന് ഭക്തർ കരുതാൻ കാരണമായത്...

  crocodile

  crocodile

  • News18
  • Last Updated :
  • Share this:
   അഹമ്മദാബാദ്: ക്ഷേത്രത്തിൽ കുടുങ്ങിയ മുതല ദൈവസാന്നിധ്യമെന്ന് കരുതി നാട്ടുകാർ ആരാധിച്ചത് വനംവകുപ്പിന് തലവേദനയായി. ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ ഖോദിയാർ മാതാ ക്ഷേത്രത്തിലാണ് സംഭവം. മുതലയെ രക്ഷപ്പെടുത്താനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭക്തരായ നാട്ടുകാർ തടയുകയും ചെയ്തു. ഒടുവിൽ ഏറെ ശ്രമകരമായാണ് മുതലയെ വനംവകുപ്പ് ജീവനക്കാർ രക്ഷപെടുത്തിയത്. ഗുജറാത്തിലെ പട്ടേൽ സമുദായത്തിന്‍റെ പ്രധാനപ്പെട്ട ക്ഷേത്രമാണ് ഖോദിയാർ മാത ക്ഷേത്രം. ഇവിടുത്തെ പ്രതിഷ്ഠയുടെ വാഹനം മുതലയാണെന്നായിരുന്നു ഐതിഹ്യം. ഈ സാഹചര്യത്തിലാണ് ക്ഷേത്രത്തിൽ കുടുങ്ങിയ മുതല ദൈവികസാനിധ്യമാണെന്ന് ഭക്തർ കരുതാൻ കാരണമായതെന്ന് അധികൃതർ പറയുന്നു.

   ക്ഷേത്രത്തിൽ മുതലയുണ്ടെന്ന് അറിഞ്ഞ് പൂജയും ആരാധനയുമായി അന്യനാട്ടിൽനിന്ന് പോലും ഭക്തർ ഒഴുകിയെത്തി. ക്ഷേത്രത്തിൽ കുടുങ്ങിയ മുതല പുറത്തു കടക്കാനാകാതെ പ്രധാന പ്രതിഷ്ഠയുടെ സമീപത്തായി നിലയുറപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് മഹിസാഗർ വനുവകുപ്പിലെ ഡെപ്യൂട്ടി കൺസർവേറ്റർ ആർ.എം. പാർമറിന്‍റെ നേതൃത്വത്തിലുള്ള സംഘം മുതലയെ രക്ഷപെടുത്താൻ സ്ഥലത്തെത്തി. എന്നാൽ മുതലയെ അവിടെനിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഭക്തർ. രണ്ടുമണിക്കൂറോളം വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭക്തർ തടഞ്ഞുവെക്കുകയും ചെയ്തു. അധികൃതരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മുതലയെ രക്ഷപെടുത്താൻ വനംവകുപ്പ് അധികൃതരെ അനുവദിച്ചത്.

   മുതല സാനിധ്യമുള്ള നദിയാണ് ഗുജറാത്തിലെ മഹിസാഗർ. ഇവിടുത്തെ മുതലകൾ ഭക്ഷണം തേടി കരയിൽ 4-5 കിലോമീറ്റർ ചുറ്റളവിലേക്ക് വരാറുണ്ട്. ഇത്തരത്തിൽ എത്തിയ മുതലായണ് ക്ഷേത്രത്തിനുള്ളിൽ കുടുങ്ങിപ്പോയത്. നാലു വയസുള്ള മുതലയ്ക്ക് ആറടി നീളമുണ്ടായിരുന്നുവെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. പ്രതിവർഷം 30-35 മുതലകളെ ഇത്തരത്തിൽ രക്ഷപെടുത്താറുണ്ടെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ വൈൽഡ് ലൈഫ് (പ്രൊട്ടക്ഷൻ ആക്ട്), 1972 പ്രകാരം നിർബന്ധിതമായും സംരക്ഷിക്കപ്പെടേണ്ട ഷെഡ്യൂൾ 1 വിഭാഗത്തിൽപ്പെടുന്ന വന്യജീവിയാണ് മുതല.
   First published:
   )}