VIRAL VIDEO | 'നകുമോ...'; എഫ്ബിയില്‍ നിര്‍ത്താതെ ഓടുന്ന ആ ഓട്ടോ

"ആളുകള്‍ ഏറ്റെടുക്കുമെന്ന് ഉറപ്പായിരുന്നു.പക്ഷേ ഇങ്ങനെയങ്ങ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചില്ല."

News18 Malayalam | news18-malayalam
Updated: November 2, 2019, 5:35 PM IST
VIRAL VIDEO | 'നകുമോ...'; എഫ്ബിയില്‍ നിര്‍ത്താതെ ഓടുന്ന ആ ഓട്ടോ
News18
  • Share this:
#എസ്. ലല്ലു

കഴിഞ്ഞ കുറേ മണിക്കൂറുകളായി ഫേസ്ബുക്കിലൂടെ തലങ്ങും വിലങ്ങും ഓടുകയാണ് ആ ഓട്ടോ. ഓട്ടോ യാത്രയ്ക്ക് അകമ്പടിയാകുന്നതോ മലയാളികള്‍ക്ക് പ്രിയപ്പെട്ട 'നകുമോ' എന്ന ഗാനവും. മലയാളിയെ കുടുകുടെ ചിരിപ്പിച്ച് മുന്നേറുന്ന ആ അനിമേഷന്‍ വീഡിയോക്ക് പിന്നില്‍ ഒരു തിരുവനന്തപുരത്തുകാരനാണ്. ഗൗരീശപട്ടം സ്വദേശി ആനന്ദ് ബാബു.

വീഡിയോ വൈറലായതിന്റെ അമ്പരപ്പ് ആനന്ദിന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.  മുംബൈയിലെ വൈഭവ് സ്റ്റുഡിയോയില്‍ ആനിമേഷന്‍ ഡയറക്ടറായും സ്റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുകയാണ് ഈ മുപ്പത്തിയൊന്നുകാരന്‍

എന്തുകൊണ്ട് 'നകുമോ...'

"പാട്ട് വളരെ ഇഷ്ടമുള്ളയാളാണ്..പിന്നെ ഈ പാട്ട് എല്ലാ മലയാളികള്‍ക്കും പരിചിതമാണ്. കട്ട സീരിയസ് പാട്ടായത് കൊണ്ട് കളിയാക്കാന്‍ പറ്റിയ സംഭവമാണെന്ന് തോന്നി. അത് തെറ്റിയില്ല. കഴിഞ്ഞ കുറേ നാളായി മനസിലിട്ട് കൊണ്ട് നടക്കുകയായിരുന്നു. രണ്ട് ദിവസം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. ഐഡിയയും പാട്ടും കൃത്യമായി ഒത്തത് കൊണ്ടാണ് ആളുകള്‍ ഏറ്റെടുത്തത്. വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ധാരാളം പേര്‍ ഷെയര്‍ ചെയ്തു. അതിപ്പോഴും തുടരുന്നു. ഓട്ടോ പോയ പോക്ക് കണ്ട് ആദ്യം കിളി പോയി, ഇപ്പോള്‍ എല്ലാം ഓകെയായി."- ആനന്ദ് പറയുന്നു,

Also Read മുൻഭാഗം ജീപ്പ് പിൻഭാഗം ബൈക്ക്; സംഭവം പൊളിച്ചെന്ന് സോഷ്യൽ മീഡിയ

"നേരത്തേയും പല ആനിമേഷന്‍ വിഡിയോകളും ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ഇതുപോലെ ഹിറ്റായിട്ടില്ല. മൃതദേഹവുമായുള്ള സഞ്ചാരം കണ്ട് ആളുകള്‍ തലയറഞ്ഞ് ചിരിക്കുകയാണ്. വീഡിയോ ചെയ്യുമ്പോള്‍ ഞാന്‍ തന്നെ ചിരിച്ചു. ആളുകള്‍ ഏറ്റെടുക്കുമെന്ന് ഉറപ്പായിരുന്നു.പക്ഷേ ഇങ്ങനെയങ്ങ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചില്ല."



ആനന്ദിന്റെ മറ്റു വീഡിയോകൾ കാണാം.



First published: November 2, 2019, 5:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading