നിശ്ചയിച്ചുറപ്പിച്ച വിവാഹമെത്തിയത് ലോകകപ്പ് ഫൈനല്‍ ദിനത്തില്‍.. വരന് അര്‍ജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകന്. വധുവാകട്ടെ എംബാപ്പെയുടെയും ഫ്രാന്‍സിന്റെയും കട്ട ഫാന്‍.പിന്നെ പറയാനുണ്ടോ കളിക്കളത്തിലെ ആവേശം കല്യാണ മണ്ഡപത്തിലും എത്തി. എങ്കില്‍ പിന്നെ കല്യാണം കളറാക്കാന്‍ ഇഷ്ടതാരങ്ങളുടെ ജഴ്സി കൂടിയിരിക്കട്ടെയെന്ന് വരനും വധുവും തീരുമാനിച്ചു. ജേഴ്സിയുമായി മണ്ഡപത്തിലെത്തിയ ഇരുവരെയും കണ്ട് കാര്യം തിരക്കിയവരോട് വാശി ഒട്ടും ചോരാതെ സ്വന്തം ടീമിനെ പിന്തുണച്ച് വരനും വധുവും മറുപടി നല്കി.
തിരുവനന്തപുരം മെഡിക്കൽ കോളജ് കൊച്ചുള്ളൂർ രാധാമാധവത്തിൽ എസ്. രാധാകൃഷ്ണ കമ്മത്തിന്റെയും ആർ. ശ്രീവിദ്യയുടെയും മകനും തിരുവനന്തപുരം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായ സച്ചിൻ ആർ. കമ്മത്തിന്റെയും കൊച്ചി സെന്റ് ബെനഡിക്ട് റോഡ് റാം മന്ദിറിൽ ആർ.രമേശ് കുമാറിന്റെയും സന്ധ്യാ റാണിയുടെയും മകളായ സിഎ വിദ്യാർഥിയായ ആർ. ആതിരയുടെയും വിവാഹമാണ് ലോകകപ്പ് ഫൈനല്‍ പോലെ തന്നെ ആവേശകരമായത്.
Also Read-ലോകകപ്പ് നേടിയിട്ടും ഫിഫ റാങ്കിങ്ങിൽ അർജന്റീന രണ്ടാമത്; ഒന്നാമത് ബ്രസീൽ തന്നെ
കടവന്ത്രയിലെ കല്ല്യാണ മണ്ഡപത്തിലായിരുന്നു ഇരുവരുടെയും വിവാഹം. എട്ടരയ്ക്കു ഫൈനൽ മത്സരം തുടങ്ങുന്നത് മുന്‍പ് തന്നെ തിരുവനന്തപുരത്തെ സച്ചിന്റെ വീട്ടിലെത്താന്‍ വിവാഹച്ചടങ്ങുകളും സദ്യയും അതിവേഗം പൂര്‍ത്തിയാക്കിയാണ് ഇരുവരും വരന്റെ വീട്ടിലേക്ക് മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.