• HOME
  • »
  • NEWS
  • »
  • buzz
  • »
  • VIRAL DISAPPOINTED PAKISTANI FAN SARIM AKHTAR CRICKET IN ENGLISH VOCABULARY BOOK HONG KONG MEME MUSEUM KM

'ഇങ്ങനെയാണെങ്കിൽ പാറ്റെന്റ് എടുക്കേണ്ടി വരും': മ്യൂസിയത്തിന് പിന്നാലെ വൊക്കാബുലറി ബുക്കിലും 'നിരാശനായ' പാക് ആരാധകന്‍

ട്രോളുകളും മീമുകളും വൈറലായതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകനായ സരീം അക്തറും പ്രസിദ്ധനായി.

ട്രോളുകളും മീമുകളും വൈറലായതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകനായ സരീം അക്തറും പ്രസിദ്ധനായി.

ട്രോളുകളും മീമുകളും വൈറലായതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകനായ സരീം അക്തറും പ്രസിദ്ധനായി.

  • Share this:
    അരയില്‍ കൈകൊടുത്ത് നിരാശയും സമ്മര്‍ദ്ദവും കലര്‍ന്ന ഭാവത്തോടെ നില്‍ക്കുന്ന ഈ പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്‍ 2019 മുതല്‍ സോഷ്യല്‍ മീഡിയകളിലെ മീമുകളിൽ പ്രധാനപ്പെട്ടതായിരുന്നു. ട്രോളുകളും മീമുകളും വൈറലായതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകനായ സരീം അക്തറും പ്രസിദ്ധനായി. ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ് സരീം. ഇത്തവണ പക്ഷേ ട്രോളിലൂടെയല്ലന്ന് മാത്രം. നിരാശനായിരിക്കുന്ന അദ്ദേഹത്തിന്റെ ആ ചിത്രത്തിന് കിട്ടിയ വമ്പിച്ച ജനപ്രീതി കാരണം ആ പടം ഒരു പാഠപുസ്തകത്തിന്റെ ഭാഗമായിരിക്കുകയാണ്. ഒരു ഇംഗ്ലീഷ് വൊക്കാബുലറി ബുക്കിലാണ് പ്രശസ്തമായ പോസിലുള്ള സരീമിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    പദാവലി പുസ്തകത്തില്‍ 'Glared' എന്ന് ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥമായ 'Stare angrily, reflect uncomfortably brilliant light' (ദേഷ്യത്തോടെ നോക്കുക, അസുഖകരമായ പ്രകാശം പ്രതിഫലിപ്പിക്കുക എന്ന് അര്‍ത്ഥം) എന്ന വാചകങ്ങള്‍ക്ക് ഒപ്പമുള്ള ഗ്രാഫിക്കല്‍ വിശദീകരണത്തിനാണ് സരീമിന്റെ വൈറല്‍ ചിത്രം നല്‍കിയിരിക്കുന്നത്. തന്റെ വൈറല്‍ മീം, ഒരു പദാവലി പാഠപുസ്തകത്തിന്റെ ഭാഗമായതിന്റെ സന്തോഷം ട്വീറ്ററിൽ സരീം തന്നെ പങ്കുവച്ചിട്ടുണ്ട്. 'വൗ, ഒരു ഇംഗ്ലീഷ് പദാവലി പുസ്തകത്തിന്റെ ഭാഗമായി' എന്നാണ് തന്റെ ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചിരിക്കുന്നത്. സരീമിന്റെ ട്വീറ്റിനോട് ഒട്ടേറെ ആളുകളാണ് പ്രതികരിച്ചിരിക്കുന്നത്.



    ചിത്രത്തിന്റെ ജനപ്രീതി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ അതിന് ഒരു പേറ്റന്റ് (പകർപ്പവകാശം) നേടാനോ ഡിജിറ്റല്‍ കലാരൂപമായി വില്‍ക്കാനോ ഒക്കെ പലരും കമന്റില്‍ അദ്ദേഹത്തോട് ഉപദേശിക്കുന്നുണ്ട്. ഒരു ട്വിറ്റര്‍ യൂസര്‍ കുറിച്ചിരിക്കുന്നത്, നിങ്ങള്‍ ചിത്രത്തിന്റെ റോയല്‍റ്റി (ഉടമസ്ഥാവാകാശം) അവകാശപ്പെടണം എന്നാണ്. നിങ്ങളുടെ പടം ഇല്ലാതെ എന്റെ വാട്ട്സ്ആപ്പ് ചാറ്റ് അപൂര്‍ണ്ണമാണെന്നും, നിരാശയുടെ കണ്ണുനീരണിഞ്ഞ മുഖമെന്നുമൊക്കെയുള്ള പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

    2019 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ (മെയ്-ജൂലൈ) പാകിസ്ഥാനും ഓസ്‌ട്രേലിയും തമ്മില്‍ നടന്ന മത്സരത്തിനിടയ്ക്കായിരുന്നു ആ വൈറല്‍ മീം പിറന്നത്. “ചിത്രം വൈറലായതിന് പിന്നാലെ എന്റെ പേരും വിവരങ്ങളും ചോര്‍ന്നു. എനിക്ക് ആയിരക്കണക്കിന് സൗഹൃദ അഭ്യര്‍ത്ഥനകള്‍ ആണ് സോഷ്യല്‍ മീഡിയകളിലൂടെ ലഭിച്ചത്. രാത്രി മുഴുവന്‍ എന്റെ ഫോണ്‍ റിംഗ് ചെയ്തു. ഇത് ക്രിക്കറ്റ് ലോകത്തിന്റെ അപ്പുറത്തേക്ക് പോയി. പ്രത്യേകിച്ച് ഉഗാണ്ട, ബോട്‌സ്വാന, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ പല രാജ്യങ്ങളില്‍ നിന്ന് അന്വേഷണമെത്തി,” കാനേഡിയന്‍ മാധ്യമമായ വൈസിനോട് സരിം പറഞ്ഞു.

    അടുത്തിടെയായിരുന്ന ആ വൈറല്‍ മീം രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിത്. വൈറല്‍ മീമിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രമുഖ ക്രിക്കറ്റ് അക്കൗണ്ടുകളും ആരാധകരും ഒത്തുചേര്‍ന്ന് സരീമിന്റെ ആ ചിത്രത്തിന് വീണ്ടും ശ്രദ്ധനേടികൊടുത്തിരുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെയും സോമര്‍സെറ്റ് കൗണ്ടിയുടെയും ട്വീറ്റുകളില്‍ വീണ്ടും പഴയ വൈറല്‍ മീം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സരീം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

    സരീമിന്റെ വൈറല്‍ ചിത്രം ഈയിടെ ഹോങ്കോംഗിലെ മീം മ്യൂസിയത്തിലും ഇടം നേടിയിരുന്നു. ഹോങ്കോംഗ് മീം മ്യൂസിയത്തില്‍ തന്റെ ചിത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഒരു യൂട്യൂബ് വീഡിയോ അദ്ദേഹം തന്നെ ട്വിറ്ററില്‍ ട്വീറ്റും ചെയ്തിരുന്നു.
    Published by:Karthika M
    First published:
    )}