വൈറലാകാൻ വേണ്ടി മനപൂർവ്വം വീഡിയോ എടുപ്പിച്ചതാണോ? സാഹസികമായി ഇന്നോവ തിരിച്ച ഡ്രൈവർക്ക് പറയാനുള്ളത്

ബിജു ഇന്നോവ കാർ തിരിക്കുന്ന വീഡിയോ ഇപ്പോഴും വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്

News18 Malayalam | news18-malayalam
Updated: September 7, 2020, 11:19 PM IST
വൈറലാകാൻ വേണ്ടി മനപൂർവ്വം വീഡിയോ എടുപ്പിച്ചതാണോ? സാഹസികമായി ഇന്നോവ തിരിച്ച ഡ്രൈവർക്ക് പറയാനുള്ളത്
വീഡിയോ ദൃശ്യം
  • Share this:
മാഹി: ഇത്തിരിപ്പോന്ന സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഇന്നോവ കാർ അനായാസം തിരിച്ചെടുത്ത ഡ്രൈവർ സോഷ്യൽ മീഡിയയിലെ താരമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഏവരും അന്വേഷിച്ചുകൊണ്ടിരുന്ന ആ ഡ്രൈവറെ തിരിച്ചറിഞ്ഞു. പേര്യ ആലാറ്റിൽ പി.ജെ ബിജു എന്ന യുവാവാണ് ‘ഗ്രേറ്റ് ഡ്രൈവിങ്’നടത്തി ഇന്നോവ തിരിച്ചെടുത്തത്. പാർക്ക് ചെയ്തിരുന്നതിന് മുന്നിലും പിന്നിലും താഴ്ചയാണ്. നടന്നുവന്നു കാറിൽ കയറിയ ബിജു വാഹനം തിരിച്ചെടുക്കുന്നത് കാണുമ്പോൾ ആരുടെയും ഉള്ളൊന്ന് പിടയും.

ബിജു ഇന്നോവ കാർ തിരിക്കുന്ന വീഡിയോ ഇപ്പോഴും വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. എന്നാൽ താൻ കാർ തിരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ഇത്രയധികം ഷെയർ ചെയ്തുപോകുന്നത് ബിജു അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. വൈറലാാകൻ വേണ്ടി വീഡിയോ എടുപ്പിച്ചതല്ലെന്നാണ് ബിജു പറയുന്നത്.

super hero driver, social media, Innova, Innova in Social Media, Innova Driver

ഭാര്യ തമാശയ്ക്ക് പകര്‍ത്തിയ വീഡിയോ വൈറലായത് വൈകിയാണ് ബിജു അറിഞ്ഞത്. സംഭവത്തെക്കുറിച്ച് ബിജു പറയുന്നത് കേൾക്കൂ 'സുഹൃത്ത് സർവീസ് സെന്‍ററിൽ നൽകാനായി കൈമാറിയ കാറായിരുന്നു അത്. വീടിന് സമീപം പണി നടക്കുന്നത് കൊണ്ട് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടിയില്ല. പിന്നെ ആകെ ഒഴിഞ്ഞ സ്ഥലമെന്ന് പറയാന്‍ തോടിന് കുറുകേ കടക്കാന്‍ വച്ചിരിക്കുന്ന സ്ലാബാണ്. എന്‍റെ ചെറിയ കാർ അവിടെ പാർക്ക് ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ടാണ് സുഹൃത്തിന്‍റെ ഇന്നോവയും അവിടെ പാർക്ക് ചെയ്തത്. ആ സ്ഥലത്ത് ഇന്നോവ സുഖമായി പാര്‍ക്ക് ചെയ്യാം എന്നത് എന്റെ ഒരു വിശ്വാസമായിരുന്നു".


പാര്‍ക്ക് ചെയ്ത ശേഷമുള്ള കാറിന്റെ ചിത്രം ഭാര്യ ഫോണില്‍ എടുത്തിരുന്നു. പിറ്റേന്ന് ഞാന്‍ വാഹനം എടുത്തുകൊണ്ട് പോകുന്നതും ഭാര്യ ഫോണില്‍ പകര്‍ത്തി. ഭാര്യയുടെ സഹോദരി ഈ വിഡിയോ ഫേസ്ബുക്കില്‍ ഷെയർ ചെയ്തതോടെയാണ് അത് വൈറലായത്. അത് താൻ അറിഞ്ഞിരുന്നില്ലെന്നും ബിജു പറയുന്നു.

കുറേ കാലം ഞാൻ എറണാകുളം- കണ്ണൂര്‍ റൂട്ടിൽ ഓടിയിരുന്ന സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. ഇപ്പോള്‍ മാഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ചെറുപ്പം മുതല്‍ വാഹനങ്ങളും ഡ്രൈവിങും ഏറെ ഇഷ്ടപ്പെട്ടിരുന്നു. വണ്ടി കഴുകിക്കൊടുത്ത് തുടങ്ങിയ ഇഷ്ടമാണ്. ഏറെക്കാലം വാഹനങ്ങൾ ഓടിച്ചും കൈകാര്യം ചെയ്തുമാണ് ഇന്ന് ഈ പറയുന്ന മികവും സൂക്ഷ്മതയുമെല്ലാം ഉണ്ടായത്' ബിജു പറയുന്നു.
You may also like:കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് പീഡനം; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യാൻ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി [NEWS]ബി.ജെ.പിക്കെതിരായ പോരാട്ടം പാതിവഴിയില്‍ അവസാനിപ്പിച്ച് മടക്കം; കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വരിക നിരവധി രാഷ്ട്രീയ ചോദ്യങ്ങൾ​ [NEWS] കഞ്ചാവും പ്രസാദം; കഞ്ചാവ് പ്രസാദമായി നൽകുന്ന കർണാടകയിലെ ക്ഷേത്രങ്ങൾ [NEWS]
വൈറലായ വീഡിയോയുടെ തുടക്കത്തിൽ വണ്ടിയില്‍ നിന്നും രണ്ടുകുപ്പി വെള്ളം ബിജു എടുത്ത് പുറത്തുവെക്കുന്നത് കാണാം. ഇതേക്കുറിച്ച് നിരവധി കമന്‍റുകളും വന്നിരുന്നു. ഇതേക്കുറിച്ച് ബിജു പറയുന്നത് കേൾക്കൂ, "സത്യം പറഞ്ഞാല്‍ പൊട്ടിക്കാത്ത രണ്ടു കുപ്പി വെള്ളം കാറിലുണ്ടായിരുന്നു. സര്‍വീസിന് കൊടുക്കാന്‍ പോകുവല്ലേ. അതെടുത്ത് പുറത്തുവയ്ക്കാം നീ വന്ന് എടുക്കണേ എന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഈ സമയം റോഡിന് അപ്പുറം ഭാര്യ നിൽപ്പുണ്ടായിരുന്നു. എന്നാൽ ഞാൻ വണ്ടി തിരിക്കുന്നത് ഭാര്യ മൊബൈലിൽ ഷൂട്ട് ചെയ്തത് അറിഞ്ഞിരുന്നില്ല'.
Published by: Anuraj GR
First published: September 7, 2020, 11:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading