• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ഇത് ഉണ്ടാക്കിയവനെ ജീവനോടെ വേണം': വൈറലായ മാഗി മില്‍ക്ക് ഷേക്കിനെതിരേ ഭക്ഷണപ്രേമികൾ

'ഇത് ഉണ്ടാക്കിയവനെ ജീവനോടെ വേണം': വൈറലായ മാഗി മില്‍ക്ക് ഷേക്കിനെതിരേ ഭക്ഷണപ്രേമികൾ

ക്രീം പാലില്‍ മുക്കിയ സൂപ്പി മാഗി നൂഡില്‍സ് ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. പക്ഷെ അത് ഇന്റര്‍നെറ്റ് ലോകത്തെ പല ഫുഡീസിനെയും ഭ്രാന്ത് പിടിപ്പിച്ചു. ചില ഭക്ഷണപ്രേമികള്‍ മാഗി മില്‍ക്ക് ഷേക്കിന്റെ രുചിയില്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പലരും വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.

Maggi_Milkshake

Maggi_Milkshake

 • Share this:
  കൊറോണ വൈറസ് പകര്‍ച്ചവ്യാധി നമ്മളെ വീടിനുള്ളില്‍ കുടുക്കിയിട്ടതു മുതല്‍ സമൂഹ മാധ്യമങ്ങളിലും മറ്റും മുമ്പത്തേക്കാള്‍ വളരെക്കൂടുതല്‍, നേരംപോക്കാൻ വേണ്ടി ആളുകൾ ചെയ്യുന്ന കാര്യങ്ങളുടെ വീഡിയോകളും എത്തിതുടങ്ങി. പലരും പല വിഷയങ്ങളെക്കുറിച്ചുള്ള വ്‌ളോഗുകളുമായി എത്തിതുടങ്ങിയത്തോടെ എല്ലാവരും ആവേശത്തിലാണ്. ഇപ്പോള്‍ എത്തുന്ന വീഡിയോകളില്‍ നല്ലൊരു ശതമാനവും വ്യത്യസ്തമായ ഭക്ഷണങ്ങളുടെയും രുചികളുടെയുമൊക്കെയാണ്. ആളുകള്‍ എല്ലാ തരം ഭക്ഷണ കോമ്പിനേഷനുകളും പരീക്ഷിക്കുന്നു. വിചിത്രമായി തോന്നുമെങ്കിലും പലര്‍ക്കും അത് നല്ല രുചിയുള്ള വിഭവങ്ങളായിട്ടാണ് അനുഭവപ്പെടുന്നത്.

  ഇപ്പോള്‍ വിചിത്രമായ കോമ്പിനേഷന്‍ രുചിയുടെ റെസിപ്പി അവതരിപ്പിക്കുന്ന ഒരു ചിത്രം ട്വിറ്ററില്‍ വൈറലാണ്. മാഗി ഉപയോഗിച്ചുള്ള ഒരു മില്‍ക്ക് ഷേക്കിന്റെ ചിത്രമായിരുന്നു അത്. ക്രീം പാലില്‍ മുക്കിയ സൂപ്പി മാഗി നൂഡില്‍സ് ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. പക്ഷെ അത് ഇന്റര്‍നെറ്റ് ലോകത്തെ പല ഫുഡീസിനെയും ഭ്രാന്ത് പിടിപ്പിച്ചു. ചില ഭക്ഷണപ്രേമികള്‍ മാഗി മില്‍ക്ക് ഷേക്കിന്റെ രുചിയില്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പലരും വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.


  മയൂര്‍ സെജ്പാല്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് ചിത്രം പങ്കുവച്ചുക്കൊണ്ട് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്, ''ചില വിഡ്ഢികള്‍ ഇത് എനിക്ക് പങ്കുവെച്ചു. മാഗി മില്‍ക്ക് ഷേക്ക്.. ഇത് ഉണ്ടാക്കിയവനെ ജീവനോടെ പിടിക്കണം.'' കമന്റില്‍ ഒട്ടേറെ നെറ്റിസണ്‍സ് അവരുടെ രോഷവും അവിശ്വാസവും പ്രകടിപ്പിച്ചിട്ടുണ്ട്. ചിത്രം പങ്കുവെച്ച ഒരാള്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്, ''മാഗി മില്‍ക്ക് ഷേക്ക്. ഓരോ ദിവസവും കഴിയുന്തോറും ഞങ്ങള്‍ ദൈവ വെളിച്ചത്തില്‍ നിന്ന് കൂടുതല്‍ അകന്നുപോകുന്നു.''


  മറ്റൊരു ഉപയോക്താവ് ഒരു ചിത്രം ഉപയോഗിച്ച് പ്രതികരിച്ചത്, ഗുനാ ഹേ യെ! (ഇതൊരു കുറ്റകൃത്യമാണ്) എന്നാണ്. 'ഒരു ശപിക്കപ്പെട്ട ചിത്രം, നമ്മള്‍ ശരിക്കും രാക്ഷസന്മാരാണ്' എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്. പ്രകോപിതനായ ഒരു ട്വിറ്റര്‍ ഉപയോക്താവ് അന്യന്‍ ചിത്രത്തിലെ ഓരോ കുറ്റകൃത്യത്തിനുമുള്ള ശിക്ഷ പറയുന്ന ഗരുഡ പുരാണത്തെ ബന്ധപ്പെടുത്തിയാണ്. 'ഗരുഡ പുരാണത്തില്‍ ഈ കുറ്റത്തിന് വ്യത്യസ്തമായ ശിക്ഷയുണ്ട്' എന്ന് പറയുന്ന ഒരു മീമുലൂടെയാണ് അയാള്‍ പ്രതികരിച്ചത്.


  'എന്റ മാഗി ഇങ്ങനെയല്ല. ഇത് എന്താണ് കാണിച്ചുവച്ചിരിക്കുന്നത്. എന്തിനാണ് താങ്കള്‍ ഇത് പങ്കുവച്ചത്. അവനെ പെട്ടെന്ന് പിടിക്കൂടണം , ഈ ചിത്രം ഭ്രാന്ത് പിടിപ്പിക്കുന്നു,' എന്നിങ്ങനെ പലരും വിമര്‍ശിച്ചപ്പോള്‍ ഇതിന്റെ രുചി അസാധ്യമാണെന്നും, നിങ്ങള്‍ ഇങ്ങനെ കുറ്റം പറഞ്ഞാല്‍ നിങ്ങളെയെല്ലാം ബ്ലോക്ക് ചെയ്യുമെന്നുമാണ് ചില ഭക്ഷണപ്രേമികൾ കുറിച്ചത്.

  ഇതാദ്യമായല്ല ആളുകള്‍ മാഗി ഉപയോഗിച്ചു ഭക്ഷണ കോമ്പിനേഷനുകള്‍ ഉണ്ടാക്കുന്നത്. മുമ്പ്, ചക്കയും കശുവണ്ടിയും ഉപയോഗിച്ചുള്ള മാഗി ലഡ്ഡുവിന്റെ പാചകക്കുറിപ്പ് ജനപ്രിയമായി മാറിയിരുന്നു. മാഗി ഐസ്‌ക്രീം, മാഗി ബര്‍ഗര്‍, മാഗി ഞണ്ട് കറി തുടങ്ങിയ ധാരാളം വിഭവങ്ങളുടെ വീഡിയോകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ കോമ്പിനേഷനുകള്‍ സാധാരണ പോലയാണെന്ന് തോന്നുന്നുവെങ്കില്‍ മറ്റ് ചില മാഗി ചേരുവകള്‍ കൂടി അറിയാം. പാനി പൂരി, ഗുലാബ് ജാമുന്‍, മറ്റ് പല മധുരപലഹാരങ്ങള്‍ എന്നിവയിലേക്ക് മാഗി ചേര്‍ത്ത് വ്യത്യസ്തമായ രുചി സൃഷ്ടിച്ച ആളുകളുണ്ട്.
  Published by:Anuraj GR
  First published: