”ഞാന്‍ സുഹൃത്തിനെ കാത്തുനിൽക്കുന്നു” (Just Waiting For a Mate) എന്ന ട്രോള്‍ മറുപടി പിറന്നിട്ട് ഇന്നേക്ക് 10 വര്‍ഷം. മദ്യപിച്ചെത്തിയ ഒരു ഓസ്‌ട്രേലിയന്‍ യുവാവും പൊലീസുദ്യോഗസ്ഥനും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്നാണ് ഈ ട്രോള്‍ ഉരുത്തിരിഞ്ഞത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ റിയാലിറ്റി ഷോയായ ഹൈവേ പട്രോളില്‍ നിന്ന് ഈ വീഡിയോ യുട്യൂബിലെത്തുകയും ചെയ്തു. ഇതുപോലുള്ള അസാധാരണ കഥകള്‍ പറയുന്ന റിയാലിറ്റി ഷോയാണ് ഹൈവേ പട്രോളിംഗ്.
ക്ലിന്റണ്‍ എന്നായിരുന്ന ഈ യുവാവിന്റെ പേര്. സീനിയര്‍ പൊലീസ് കോണ്‍സ്റ്റബിളായ ആഷ് ബൗഡനാണ് ലഹരി കഴിച്ച നിലയില്‍ ക്ലിന്റണെ കണ്ടെത്തിയത്. ഒരു കാറിലാണ് ക്ലിന്റണെ ഇദ്ദേഹം കണ്ടെത്തിയത്.
Also read: വളർത്തുനായ മുതൽ ഡയമണ്ട് കമ്മൽ വരെ; ഊബർ റൈഡിനിടെ യാത്രക്കാർ മറന്നുവെയ്ക്കുന്ന വസ്തുക്കൾ
കാര്യമന്വേഷിച്ചപ്പോള്‍ ക്ലിന്റണ്‍ പറഞ്ഞത് അദ്ദേഹം തന്റെ സുഹൃത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ്. ക്ലിന്റണിന്റെ വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ച നിലയിലായിരുന്നു. എന്നാല്‍ വാഹനവുമായുള്ള കൂട്ടിയിടിയെപ്പറ്റി ഒരു വാക്കും ക്ലിന്റണ്‍ പറഞ്ഞില്ല.
എന്താണ് ഇവിടെ നടക്കുന്നത് എന്നാണ് ബൗഡന്‍ ആദ്യം ക്ലിന്റനോട് ചോദിച്ചത്. സംശയകരമായ രീതിയില്‍ ക്ലിന്റണിന്റെ വാഹനം പാര്‍ക്ക് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അപ്പോഴാണ് തന്റെ സുഹൃത്തിനായി കാത്തിരിക്കുന്നു എന്ന് ക്ലിന്റണ്‍ മറുപടി പറഞ്ഞത്. കാറ് എങ്ങനെ ഇത്രയധികം തകർന്നതെന്നും ബൗഡന്‍ ചോദിച്ചു. അപ്പോഴും ക്ലിന്റണ്‍ ആദ്യം പറഞ്ഞ അതേ മറുപടി തന്നെയാണ് നല്‍കിക്കൊണ്ടിരുന്നത്. എങ്ങനെയാണ് കാര്‍ ഇടിച്ചതെന്നും അദ്ദേഹം ക്ലിന്റനോട് ചോദിച്ച് കൊണ്ടേയിരുന്നു.
ശേഷം ക്ലിന്റനെ ബൗഡന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. കാറിന്റെ പുറമേയുള്ള അവസ്ഥയാണ് അദ്ദേഹം ചോദിച്ചത്. അപ്പോഴും ക്ലിന്റണ്‍ പറഞ്ഞ മറുപടി “ഞാന്‍ എന്റെ സുഹൃത്തിനെ കാത്തിരിക്കുന്നു” എന്നാണ്.
എന്താണ് നിങ്ങളുടെ സുഹൃത്തിന്റെ പേരെന്ന് ബൗഡന്‍ ചോദിച്ചു. കുറച്ച് നേരം ആലോചിച്ചശേഷമാണ് ക്ലിന്റണ്‍ അതിന് മറുപടി പറഞ്ഞത്. ജെയിംസ് എന്നായിരുന്നു ക്ലിന്റണിന്റെ മറുപടി. ജെയിംസിന്റെ മുഴുവന്‍ പേര് പറയാന്‍ പറഞ്ഞപ്പോഴും ക്ലിന്റണ്‍ വീണ്ടും പഴയ അവസ്ഥയിലായി. താന്‍ ഒരു വാഹനാപകടം ഉണ്ടാക്കിയെന്ന് സമ്മതിക്കാൻ ക്ലിന്റണ്‍ തയ്യാറായുമില്ല. കൂടാതെ ലൈസന്‍സ് കാണിക്കാനും ക്ലിന്റണ്‍ തയ്യാറായില്ല.
ലൈസന്‍സ് നല്‍കാതിരിക്കുക മാത്രമല്ല ക്ലിന്റണ്‍ ചെയ്തത്. കാറില്‍ നിന്ന് പുറത്തിറങ്ങാനും അദ്ദേഹം വിസമ്മതിച്ചിരുന്നു. ഇതോടെ ക്ലിന്റണെ അറസ്റ്റ് ചെയ്യേണ്ട അവസ്ഥ വന്നു. വിക്ടോറിയയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് ഇദ്ദേഹത്തെ ആദ്യം ഹാജരാക്കിയത്. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് മുമ്പ് മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ തന്റെ ലൈസന്‍സ് അധികൃതര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് ക്ലിന്റണ്‍ തുറന്ന് പറഞ്ഞത്.
ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന് പൊലീസ് 600 ഡോളര്‍ പിഴ ചുമത്തുകയായിരുന്നു. പിന്നീട് മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സ് വിലക്കും ക്ലിന്റണിന് മേല്‍ ചുമത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.