നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Pregnancy | ഗർഭസ്ഥ ശിശു അമ്മയുടെ കരളിൽ വളരുന്നു; ഇത് അപൂർവങ്ങളിൽ അപൂർവം

  Pregnancy | ഗർഭസ്ഥ ശിശു അമ്മയുടെ കരളിൽ വളരുന്നു; ഇത് അപൂർവങ്ങളിൽ അപൂർവം

  അപൂർവങ്ങളിൽ അപൂർവമായേ ഗർഭസ്ഥ ശിശു അമ്മയുടെ കരളിൽ വളരുന്ന അവസ്ഥ സംഭവിക്കാറുള്ളൂ

  ഗർഭസ്ഥ ശിശു അമ്മയുടെ കരളിൽ

  ഗർഭസ്ഥ ശിശു അമ്മയുടെ കരളിൽ

  • Share this:
   ഒരു സ്ത്രീയുടെ കരളിനുള്ളിൽ ഗർഭസ്ഥ ശിശു വളരുന്നതായി കണ്ടെത്തൽ. അൾട്രാസൗണ്ട് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഗർഭധാരണം 'വളരെ അപൂർവമായ' എക്ടോപിക് ഗർഭാവസ്ഥയാണെന്ന് (ectopic pregnancy) ഡോക്ടർമാർ പ്രസ്താവിച്ചതായി 'ദി സൺ' റിപ്പോർട്ട് ചെയ്തു. കാനഡയിലെ മാനിറ്റോബയിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ശിശുരോഗവിദഗ്ദ്ധനായ മൈക്കൽ നാർവിയാണ് ഈ അത്ഭുതകരമായ സംഭവം വിശദീകരിച്ചത്.

   അമ്മയുടെ കരളിനുള്ളിൽ വളരുന്ന കുഞ്ഞിന്റെ അസാധാരണമായ ഈ സംഭവം TikTok-ൽ അടുത്തിടെ പുറത്തിറക്കിയ ഒരു വീഡിയോയിൽ മൈക്കൽ മാർവി വിശദമാക്കിയിരുന്നു. ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, 33 കാരിയായ ഒരു സ്ത്രീ 14 ദിവസത്തെ ആർത്തവ രക്തസ്രാവത്തിന്റെ പ്രശ്നവും അവസാന ആർത്തവത്തിന് മുൻപുള്ള 49 ദിവസത്തെ അവസ്ഥയുമായി തങ്ങളെ സമീപിച്ചതായി ഡോക്ടർ വിശദീകരിച്ചു എന്ന് 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, കരളിൽ കുഞ്ഞിനെ കണ്ടെത്തിയതോടെ അവർ ഞെട്ടിപ്പോയി.

   സ്ത്രീയുടെ കരളിൽ എക്ടോപിക് ഗർഭധാരണം ഉണ്ടെന്ന് മൈക്കൽ നാർവി വെളിപ്പെടുത്തി, അത് വയറ്റിൽ സംഭവിക്കുന്നത് തങ്ങൾ കണ്ടിട്ടുണ്ടെന്നും എന്നാൽ കരളിൽ ഉണ്ടാവുന്നത് കണ്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു. യുവതിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞുവെങ്കിലും ഗർഭസ്ഥശിശുവിനെ രക്ഷിക്കാനായില്ല. ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും 3 ദശലക്ഷത്തിലധികം കാഴ്ചകൾ ലഭിക്കുകയും 17,000-ലധികം കമന്റുകൾ നേടുകയും ചെയ്തു. കരളിൽ എക്ടോപിക് ഗർഭധാരണം സംഭവിക്കുന്നത് അസാധാരണമാംവിധം അപൂർവമാണ് എന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷനെ ഉദ്ധരിച്ച് 'ദി സൺ' റിപ്പോർട്ട് ചെയ്തു.

   യുകെ നാഷണൽ ഹെൽത്ത് സർവീസ് പറയുന്നതനുസരിച്ച്, ബീജസങ്കലനം ചെയ്ത അണ്ഡം ഗർഭാശയത്തിന് പുറത്ത്, സാധാരണയായി ഫാലോപ്യൻ ട്യൂബുകളിൽ സ്ഥാപിക്കുമ്പോൾ എക്ടോപിക് ഗർഭധാരണം അല്ലെങ്കിൽ എക്‌സ്‌ട്രോട്ടറിൻ ഗർഭം സംഭവിക്കുന്നു. ഒരു അണ്ഡം അവയിൽ കുടുങ്ങിയാൽ, അണ്ഡം വികസിക്കില്ല, മാത്രമല്ല സ്ത്രീയുടെ ആരോഗ്യം അപകടത്തിലായേക്കാം.

   NHS വിവരം അനുസരിച്ച്, ഡോക്ടർമാർക്ക് അത്തരം ഗർഭം സംരക്ഷിക്കുന്നത് സാധ്യമല്ല, അവർ മരുന്ന് അല്ലെങ്കിൽ ശസ്ത്രക്രിയ ഉപയോഗിച്ച് അത് നീക്കം ചെയ്യേണ്ടതുണ്ട്. ഈ അവസ്ഥ എല്ലായ്പ്പോഴും ലക്ഷണങ്ങൾ പ്രകടിപ്പിക്കില്ല, പകരം ഗർഭകാലത്തെ സ്കാൻ ഉപയോഗിച്ച് കണ്ടെത്താം. എന്നിരുന്നാലും, സ്ത്രീക്ക് ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഗർഭത്തിൻറെ 4-ാം ആഴ്ചയ്ക്കും 12-ാം ആഴ്ചയ്ക്കും ഇടയിലാണ് ഇത് സംഭവിക്കുന്നത്. യുകെയിൽ, ഓരോ 90 ഗർഭാവസ്ഥയിലും 1 എണ്ണം എക്ടോപിക് ആണ്, ഇത് ഒരു വർഷം ഏകദേശം 11,000 ഗർഭധാരണങ്ങൾ എന്ന കണക്കിൽ എത്തുന്നു.

   Summary: In a rare incident, a baby was found growing in mother's liver instead of womb. The case of ectopic pregnancy is termed rarest of rare for its nature of occurrence 
   Published by:user_57
   First published: