• HOME
 • »
 • NEWS
 • »
 • buzz
 • »
 • Friendship | സൗഹൃദ താങ്ങായി കൂട്ടുകാരികള്‍; അലിഫിന്‍റെ ഓരോ ചുവടും ഇവര്‍ക്കൊപ്പമാണ്; വൈറല്‍ ചിത്രത്തിന് പിന്നില്‍

Friendship | സൗഹൃദ താങ്ങായി കൂട്ടുകാരികള്‍; അലിഫിന്‍റെ ഓരോ ചുവടും ഇവര്‍ക്കൊപ്പമാണ്; വൈറല്‍ ചിത്രത്തിന് പിന്നില്‍

വീട്ടില്‍ വീല്‍ചെയര്‍ ഉപയോഗിക്കുമെങ്കിലും പുറത്ത് പോകുമ്പോഴെല്ലാം ഈ സൗഹൃദമാണ് അലിഫിന്‍റെ ഓരോ ചുവടിനും കരുത്താകുന്നത്. ആ കരുതലിനൊപ്പം ഡല്‍ഹിയും ആഗ്രയും വരെ അലിഫ് കണ്ടുകഴിഞ്ഞു

credits: fb/Jagath Thulaseedharan

credits: fb/Jagath Thulaseedharan

 • Share this:
  സൗഹൃദത്തിന് അതിരുകളില്ല എന്ന് പറയാറുണ്ട്. നമുക്ക് ചുറ്റുമുള്ള പല കാഴ്ചകളും കാണുമ്പോള്‍ അത് സത്യമാണെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു പറയാനും കഴിയുന്നു. അത്തരത്തിലുള്ള ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയത്. കൊല്ലം ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥി അലിഫ് മുഹമ്മദ് കൂട്ടുകാരികളായ അര്‍ച്ചനയുടെയും ആര്യയുടെയും സഹായത്തോടെ ക്ലാസിലേക്ക് പോകുന്ന വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ജന്മനാ കാലുകള്‍ക്ക് സ്വാധീനമില്ലാത്ത അലിഫ് കൂട്ടുകാര്‍ക്കൊപ്പമാണ് എല്ലായിടത്തും പോവുക.

  വീട്ടില്‍ വീല്‍ചെയര്‍ ഉപയോഗിക്കുമെങ്കിലും പുറത്ത് പോകുമ്പോഴെല്ലാം ഈ സൗഹൃദമാണ് അലിഫിന്‍റെ ഓരോ ചുവടിനും കരുത്താകുന്നത്. ആ കരുതലിനൊപ്പം ഡല്‍ഹിയും ആഗ്രയും വരെ അലിഫ് കണ്ടുകഴിഞ്ഞു.  കോളേജിലെ ആര്‍ട്സ് ഫെസ്റ്റിവലിനിടെ ഫോട്ടോഗ്രാഫര്‍ ജഗദ് തുളസീധരന്‍ പകര്‍ത്തിയ ചിത്രവും വീഡിയോയുമാണ് ഇവരുടെ സൗഹൃദത്തിന്‍റെ ഭംഗി ലോകം മുഴുവന്‍ അറിയിച്ചത്.  ശാരീരിക പരിമിതികള്‍ സന്തോഷങ്ങളുടെ പിന്നാലെ പോകുന്നതിന് ഒരിക്കലും തടസമാവുന്നില്ലെന്നാണ് അലിഫ് പറയുന്നത്. സ്വയം പ്രചോദിപ്പിക്കണം. നമ്മള്‍ തയ്യാറായാല്‍ കൂടെ നില്‍ക്കാനും ആളുകളുണ്ടാവും. കാലിന് സ്വാധീനമില്ലെന്ന് പറഞ്ഞ് വീട്ടിലിരുന്നാല്‍ നഷ്ടമാവുന്നത് പുറത്തുള്ള വലിയ ലോകത്തെ കാഴ്ചകളും അനുഭവങ്ങളുമാണ്. പരിമിതികളെ അതിജീവിച്ച് പുറത്തിറങ്ങാന്‍ തന്നെപ്പോലെയുള്ളവര്‍ ശ്രമിക്കണമെന്നും അലിഫ് പറഞ്ഞു.  കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമ മന്‍സിലില്‍ ഷാനവാസിന്റേയും സീനത്തിന്റേയും മൂത്ത മകനാണ് അലിഫ്. പത്തിലും നാലിലും പഠിക്കുന്ന അനിയത്തിയും അനിയനുമുണ്ട്. പിതാവ് ഷാനവാസ് വിദേശത്താണ്. അവസാനവര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ അലിഫിന് പരീക്ഷാ ചൂടിന് ഇടയിലും സന്തോഷത്തിന്‍റെ നിമിഷങ്ങളാണ് ചിത്രങ്ങള്‍ സമ്മാനിച്ചത്.

  വിവാഹസമ്മാനമായി ഓരോ ലിറ്റർ പെട്രോളും ഡീസലും; ഹാപ്പിയായി നവദമ്പതികൾ


  വിലപിടിപ്പുള്ള സമ്മാനങ്ങളാണ് നവദമ്പതികള്‍ക്ക്  (Newly married couple) ലഭിക്കാറുള്ളത്. ഇലക്ട്രോണിക്  ഉപകരണങ്ങൾ മുതൽ സ്വര്‍ണം വരെ സമ്മാനമായി ലഭിക്കാറുണ്ട്. തമിഴ്‌നാട്ടിലെ (Tamil Nadu) ഒരു നവദമ്പതികള്‍ക്ക് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സമ്മാനമാണ് ലഭിച്ചത്. ഇന്ത്യയില്‍ തന്നെ വളരെ അധികം വിലകൂടിയ വസ്തുവായിരുന്നു അത്.

  പ്രതിദിനം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കെ വിവാഹ ചടങ്ങിനെത്തിയവര്‍ നവദമ്പതികള്‍ക്ക് സമ്മാനമായി നൽകിയത്  പെട്രോളും ഡീസലുമായിരുന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികള്‍ക്ക് ലഭിച്ചത്.

  ഗിരീഷ് കുമാര്‍-കീര്‍ത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും കൂടിയാണ് ഈ വ്യത്യസ്ത സമ്മാനം നല്‍കിയത്. ഒരോ ലിറ്റര്‍ പെട്രോളും ഡീസലും മാണ് ഇവര്‍ക്ക് നല്‍കിയത്.

  എന്തായലും സമ്മാനം സന്തോഷത്തോടെയാണ് നവദമ്പതികള്‍ സ്വീകരിച്ചത്. തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ സമ്മാനം ലഭിക്കുന്നത് ഇത് ആദ്യമായിട്ടല്ല. നവദമ്പതികള്‍ക്ക് ഗ്യാസ് സിലിണ്ടര്‍, ഒരു ക്യാന്‍ പെട്രോള്‍, ഉള്ളി കൊണ്ടുള്ള മാല എന്നിവയെല്ലാതന്നെ മുന്‍പ് സമ്മാനമായി ലഭിച്ച വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്.

  എന്തായും ഉടന്‍ തന്നെ നമ്മുടെ കേരളത്തിലും ഇത്തരം മനോഹരമായ ആചരങ്ങള്‍ കടന്ന വരുമെന്ന് പ്രതീക്ഷിക്കാം.
  Published by:Arun krishna
  First published: