നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Photo| ജനിച്ചയുടൻ ഡോക്ടറുടെ മാസ്ക് വലിച്ചൂരി നവജാത ശിശു; പ്രതീക്ഷയുടെ അടയാളമെന്ന് പ്രതികരണം

  Viral Photo| ജനിച്ചയുടൻ ഡോക്ടറുടെ മാസ്ക് വലിച്ചൂരി നവജാത ശിശു; പ്രതീക്ഷയുടെ അടയാളമെന്ന് പ്രതികരണം

  മാസ്ക് ധരിക്കുന്നതിൽ നിന്ന് ഉടൻ മോചനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ വൈറൽ ചിത്രം പങ്കുവയ്ക്കുന്നത്.

  • Share this:
   കോവിഡ് മഹാമാരിയിൽ ലോകം പകച്ചു നിൽക്കുമ്പോൾ പ്രതീക്ഷയാവുകയാണ് ഒരു നവജാത ശിശുവിന്റെ ചിത്രം. അമ്മയുടെ വയറ്റിൽ നിന്ന് പുറത്തു വന്ന ഉടൻ തന്നെ പുറത്തെടുത്ത ഡോക്ടറുടെ സർജിക്കൽ മാസ്ക് വലിച്ചൂരാൻ ശ്രമിക്കുന്ന നവജാത ശിശുവിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.

   കോവിഡിന്‍റെ പ്രതിരോധത്തിനായി മാസ്ക് ധരിക്കുന്നത് പല രാജ്യങ്ങളും നിർബന്ധമാക്കിയിരിക്കുകയാണ്. ഇഷ്ടമില്ലെങ്കിൽക്കൂടി എല്ലാവരും മാസ്ക് ധരിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്ന് ഉടൻ മോചനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ വൈറൽ ചിത്രം പങ്കുവയ്ക്കുന്നത്.

   യുഎഇയിൽ നിന്നുള്ളതാണ് ഈ ചിത്രം. യുഎഇയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമർ ചെഅയൈബ് ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നവജാത ശിശുവിനെ ഡോക്ടർ കൈയ്യില്‍ പിടിച്ചിരിക്കുകയാണ്. എന്നാൽ കുഞ്ഞ് ഡോക്ടറുടെ മാസ്ക് വലിച്ചൂരാൻ ശ്രമിക്കുകയാണ്. അങ്ങനെ ഡോക്ടറുടെ ചിരി കാണാന്‍ കഴിയുന്നുണ്ട്- ഇതാണ് വൈറലായ ചിത്രം.


   'നമ്മൾ ഉടൻ‌ തന്നെ മാസ്‌കുകൾ ഊരിമാറ്റാൻ‌ പോകുന്നു എന്നതിന്റെ ഒരു അടയാളം നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു'- എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് ഡോ. സമർ ചെഅയൈബ് കുറിച്ചത്.

   നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. ഇൻസ്റ്റഗ്രാമിൽ ചിത്രത്തിന് 13, 900 ലൈക്കുകളാണ് ലഭിച്ചത്. നല്ലൊരു ഭാവി ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് പലരും അഭിപ്രായപ്പെട്ടിരിക്കുന്നു. 2020ന്റെ ചിത്രം(photo of 2020) എന്നാണ് മറ്റു ചിലർ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.   വളരെ മനോഹരവും അർഥവത്തായതുമായ ചിത്രം. എന്താണ് ശരിയെന്ന് കുഞ്ഞിന് അറിയാം... നമുക്ക് ശ്വസിക്കണം- മറ്റൊരാളുടെ കമന്റ് ഇങ്ങനെയാണ്. ഏറ്റവും മനോഹരമായ ചിത്രമാണിതെന്നും മാസ്കുകൾ ഉടൻ മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുയാണെന്നും ഒരാൾ കമന്റ് ചെയ്യുന്നു. ചിത്രം പങ്കുവെച്ചതിന് ഡോക്ടർക്ക് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.
   Published by:Gowthamy GG
   First published:
   )}