നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Photo| സാമൂഹ്യ അകലം പാലിച്ച് ഹജ്ജ് ; മെക്കയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

  Viral Photo| സാമൂഹ്യ അകലം പാലിച്ച് ഹജ്ജ് ; മെക്കയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

  ഏതാണ്ട് 25 ലക്ഷത്തോളം വിശ്വാസികള്ളാണ് വർഷന്തോറും മെക്കയിലും മദീനയിലും എത്തുന്നതെന്നാണ് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഈ വർഷം വെറും 10,000 ആയി ചുരുങ്ങി.

  മെക്കയിൽ കാബ വലംവയ്ക്കുന്ന ഹജ്ജ് തീർഥാടകർ

  മെക്കയിൽ കാബ വലംവയ്ക്കുന്ന ഹജ്ജ് തീർഥാടകർ

  • Share this:
   കോവിഡ് വൈറസിന്റെ വ്യാപനം വിശുദ്ധ ഹജ്ജ് തീർഥാടനത്തെയും ബാധിച്ചിരിക്കുകയാണ്. എല്ലാ വർഷവും വിവിധ രാജ്യങ്ങങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് തീർഥാടകരാണ് ഹജ്ജിനായി എത്തുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ ഫലമായി ഇത്തവണ സൗദി അറേബ്യയിൽ നിന്നുള്ളവർക്ക് മാത്രമാണ് ഹജ്ജ് ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്.

   ഏതാണ്ട് 25 ലക്ഷത്തോളം വിശ്വാസികള്ളാണ് വർഷന്തോറും മെക്കയിലും മദീനയിലും എത്തുന്നതെന്നാണ് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഈ വർഷം വെറും 10,000 ആയി ചുരുങ്ങി.

   മെക്കയിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. സാമൂഹ്യ അകലം പാലിച്ച് വിശ്വാസികൾ ഹജ്ജ് കർമം നിർഹിക്കുന്നതാണ് ചിത്രം. പല നിറത്തിലുള്ള കുടപിടിച്ച്  വിശ്വാസികൾ കാബ വലംവയ്ക്കുന്നതിന്റെ ചിത്രങ്ങളാണിത്.
   TRENDING:'അപമാനിക്കാൻ പണം നൽകി; ആത്മഹത്യയിലേക്ക് തള്ളിവിട്ടു'; നടൻ വിജയ്ക്കെതിരെ ആരോപണവുമായി മീര മിഥുൻ
   [PHOTO]
   Gold Rate | 40,000ത്തിൽ തൊട്ട് പവൻ വില; ഗ്രാമിന് 5000 രൂപ
   [PHOTO]
   'ചെന്നിത്തല തികഞ്ഞ മതേതര വാദി; കോടിയേരി ശ്രമിക്കുന്നത് അഴിമതി മറയ്ക്കാൻ': മുസ്ലീംലീഗ്
   [NEWS]


   50 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് വിശ്വാസികൾക്ക് കാബ വലംവയ്ക്കാൻ അനുമതി നൽകിയിട്ടുള്ളത്. മാസ്കുകൾ ധരിച്ച് സുരക്ഷിതമായ അകലം പാലിച്ചാണ് വിശ്വാസികൾ കാബ വലംവയ്ക്കുന്നത്.   ആരോഗ്യ രംഗത്തു നിന്നുള്ള ഒരാൾ വിശ്വാസികളെ നിരീക്ഷിക്കും. ഇതിനുപുറമെ പള്ളിയുടെ ശുചീകരണത്തിനായി 35,00 തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. എല്ലാ ദിവസവും 54,000 ലിറ്റർ അണുനാശിനി, 1,050 ലിറ്റർ എയർ ഫ്രെഷ്നറുകൾ എന്നിവ ഉപയോഗിച്ചാണ് ശുചിയാക്കുന്നത്. കൂടാതെ, ഒരു ദിവസത്തിൽ മൂന്നുതവണ തറ വൃത്തിയാക്കുന്നതിനു പകരം ഇപ്പോൾ ഒരു ദിവസത്തിൽ 10 തവണ വൃത്തിയാക്കുന്നുമുണ്ട്.

   ഈ വർഷം ജൂലൈ 28 മുതലാണ് വിശുദ്ധ ഹജ്ജ് കർമം ആരംഭിച്ചത്. ഓഗസ്റ്റ് രണ്ടുവരെ നീളും.
   Published by:Gowthamy GG
   First published:
   )}