HOME » NEWS » Buzz » VIRAL PIC HAS COUPLE DOING A DANGEROUS ACT ON TOP OF A CLIFF

മലഞ്ചെരിവിൽ ദമ്പതികളുടെ കൈവിട്ട കളി; ശ്വാസമടക്കിപ്പിടിച്ച് സോഷ്യൽ മീഡിയ

'വൈറൽ' ദമ്പതികളെ അന്വേഷിച്ച് സോഷ്യൽ മീഡിയ

News18 Malayalam | news18-malayalam
Updated: February 5, 2021, 1:21 PM IST
മലഞ്ചെരിവിൽ ദമ്പതികളുടെ കൈവിട്ട കളി; ശ്വാസമടക്കിപ്പിടിച്ച് സോഷ്യൽ മീഡിയ
'വൈറൽ' ദമ്പതികളെ അന്വേഷിച്ച് സോഷ്യൽ മീഡിയ
  • Share this:
സാഹസികമായ ഫോട്ടോഷൂട്ടുകളാണ് ഇന്നത്തെ കാലത്ത് ദമ്പതികൾക്ക് പ്രിയം. പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾക്ക് പല തരാം സാഹസികതകൾ പരീക്ഷിക്കാൻ യുവതലമുറ തയാറാണ്. അത്തരത്തിൽ പകർത്തിയ ഒരു ഫോട്ടോയാണ് ഇപ്പോൾ സൈബർ ലോകത്തെ സംസാര വിഷയം.

മലഞ്ചെരിവിലെ ദമ്പതികളുടെ കൈവിട്ട കളി ശ്വാസമടക്കിപ്പിടിച്ച് കാണുകയാണ് സോഷ്യൽ മീഡിയ. കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ എമ്പാടും പ്രചരിക്കുന്ന ചിത്രത്തിന്റെ ഞ സ്ഥിതി അന്വേഷിക്കുകയാണ് നെറ്റിസൺസ്. അപകടമാം നിലയിൽ മലയുടെ മുകളിൽ യുവതിയുടെ കയ്യിൽ പിടിച്ച് മാത്രം ബാലൻസ് ചെയ്യുന്ന യുവാവാണ് ഈ ചിത്രത്തിൽ.

അൽപ്പമൊന്നു പിടിവിട്ടാൽ ചിന്തിക്കാൻ പോലുമാവാത്ത ഗർത്തത്തിൽ പതിക്കാൻ തക്കവണ്ണം അപകടം നിറഞ്ഞ നിൽപ്പാണിത്. ചിത്രം ഫോട്ടോഷോപ് ആണെന്നും, യുവാവിന്റെ നിൽപ്പാണ് ക്യാമറ ട്രിക് ആണെന്നും മറ്റും ആക്ഷേപമുയരുന്നു.ട്വിറ്ററിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ ദമ്പതികൾ ആരെന്ന് യാതൊരു അറിവുമില്ല. ഇവർ ആരെന്നും സോഷ്യൽ മീഡിയ അന്വേഷണത്തിലാണ്. വളരെ മികച്ച രീതിയിൽ ലൈക്കുകളും റീയാക്ഷനുകളും ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.

മറ്റെവിടയെങ്കിലും വച്ച് ഷൂട്ട്‌ ചെയ്ത് എഡിറ്റ് ചെയ്ത് ചിത്രത്തിൽ ഉൾക്കൊള്ളിച്ചതാവും എന്നും പലരും പറയുന്നുണ്ട്.

തുർക്കിയിലെ ഗുലേക് കാസിൽ എന്ന സ്ഥലമാണിത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. മേഴ്‌സിൻ എന്നയീ സ്ഥലം കടലിൽ നിന്നും 5,020 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ടൂറിസ്റ്റുകൾക്ക് ചിത്രം പകർത്താൻ വളരെയധികം ഇഷ്‌ടമുള്ള ഇടം കൂടിയാണിത്.

ഇയാൾ ചവിട്ടി നിൽക്കുന്ന സ്ഥാനത്ത് കാൽ ഉറപ്പിക്കാൻ തക്കവണ്ണം ഇടം ഉണ്ടെന്നും ചിലർ നിരീക്ഷിക്കുന്നു.

വൈറലായ നവജാത ശിശു

അമ്മയുടെ വയറ്റിൽ നിന്ന് പുറത്തു വന്ന ഉടൻ തന്നെ പുറത്തെടുത്ത ഡോക്ടറുടെ സർജിക്കൽ മാസ്ക് വലിച്ചൂരാൻ ശ്രമിക്കുന്ന നവജാത ശിശുവിന്റെ ചിത്രം വൈറലായി മാറിയിരുന്നു. കോവിഡ് പ്രതിരോധത്തിനായി മാസ്ക് ധരിക്കുന്നത് പല രാജ്യങ്ങളും നിർബന്ധമാക്കിയിരിക്കുകയാണ്. ഇഷ്ടമില്ലെങ്കിൽക്കൂടി എല്ലാവരും മാസ്ക് ധരിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്ന് ഉടൻ മോചനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ വൈറൽ ചിത്രം പങ്കുവയ്ക്കുന്നത്.

Also read: ജനിച്ചയുടൻ ഡോക്ടറുടെ മാസ്ക് വലിച്ചൂരി നവജാത ശിശു; പ്രതീക്ഷയുടെ അടയാളമെന്ന് പ്രതികരണം

യുഎഇയിൽ നിന്നുള്ളതാണ് ഈ ചിത്രം. യുഎഇയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമർ ചെഅയൈബ് ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നവജാത ശിശുവിനെ ഡോക്ടർ കൈയ്യില്‍ പിടിച്ചിരിക്കുകയാണ്. എന്നാൽ കുഞ്ഞ് ഡോക്ടറുടെ മാസ്ക് വലിച്ചൂരാൻ ശ്രമിക്കുകയാണ്.

ഹാർലി ഡേവിഡ്സൺ കൊണ്ട് വൈറലായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ആഢംബര സ്പോർട്സ് ബൈക്കായ ഹാർലി ഡേവിഡ്സണിന്‍റെ ലിമിറ്റഡ് എഡീഷന്‍ ബൈക്ക് ആയ 'സിവിഒ 2020'യിൽ രാജ്യത്തെ പരമാധികാര കോടതിയുടെ ചീഫ് ജസ്റ്റിസ് ആയ എസ്.എ.ബോബ്ഡെ ഇരിക്കുന്ന ചിത്രം വൈറലായിരുന്നു.

Also read: ഹാർലി ഡേവിഡ്സൺ ബൈക്കിൽ സ്റ്റൈലായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ആവേശം അടക്കാനാകാതെ നെറ്റിസണ്‍സ്

രാജ്യത്തെ സുപ്രധാനമായ പല വിധിപ്രസ്താവങ്ങളിലൂടെയും ശ്രദ്ധ നേടിയ വ്യക്തിയാണ് എസ്.എ.ബോബ്ഡെ. രാമജന്മഭൂമി-ബാബ്റി മസ്ജിദ് ഭൂമി തര്‍ക്കത്തിൽ വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാബഞ്ചിൽ ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു.
Published by: user_57
First published: February 5, 2021, 1:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories