നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral image | മൂന്നു വർഷം മുൻപ് മരിച്ച അച്ഛനെ വീണ്ടും കണ്ട അമ്പരപ്പിൽ യുവതി; കാരണമായത് ഗൂഗിൾ സ്ട്രീറ്റ് വ്യൂ

  Viral image | മൂന്നു വർഷം മുൻപ് മരിച്ച അച്ഛനെ വീണ്ടും കണ്ട അമ്പരപ്പിൽ യുവതി; കാരണമായത് ഗൂഗിൾ സ്ട്രീറ്റ് വ്യൂ

  മരിച്ചുപോയ പിതാവ് വീട്ടിൽ പൂന്തോട്ടപരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫോട്ടോയുമായി യുവതി ട്വിറ്ററിൽ

  ഫോട്ടോയുമായി യുവതി ട്വിറ്ററിൽ

  ഫോട്ടോയുമായി യുവതി ട്വിറ്ററിൽ

  • Share this:
   ഗൂഗിൾ സ്ട്രീറ്റ് വ്യൂവും (Google Street View) മാപ്പും പ്രാഥമികമായി ലോകമെമ്പാടുമുള്ള തെരുവുകളുടെ വിശാലദൃശ്യം ലഭിക്കുന്നതിന് ആളുകളെ സഹായിക്കുന്നു. ഭൂതകാലത്തിലെ നഗരങ്ങൾ, ആളുകൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ, അല്ലെങ്കിൽ അവരുടെ വീടിന്റെ സുഖസൗകര്യങ്ങളിൽ നിന്ന് യാത്ര ചെയ്യാൻ ഒക്കെ ഈ അത്ഭുതകരമായ സാങ്കേതികവിദ്യ അറിയപ്പെട്ടിരുന്നു.

   അടുത്തിടെ, മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ദൈനംദിന ജീവിതം പുനരവലോകനം ചെയ്യാൻ അവസരം നൽകി ഈ പ്ലാറ്റ്ഫോം ജനപ്രീതി നേടിയിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, മൂന്നു വർഷം മുമ്പ് പിതാവിനെ നഷ്ടപ്പെട്ട ഒരു സ്ത്രീക്കും ഇത് സംഭവിച്ചു. പിതാവിന്റെ ഓർമ്മയുമായി ബന്ധപ്പെട്ട വികാരങ്ങളും നിരവധി ഓർമ്മകളും നിറഞ്ഞ ഒരു ചിത്രമാണ് അവർക്കു ലഭിച്ചത്. ഗൂഗിൾ സ്ട്രീറ്റ് വ്യൂവും മാപ്പും പിതാവിന്റെ ജീവിതത്തിലേക്ക് ഒരു നേർക്കാഴ്ച നൽകി.

   പലർക്കും ഇത് വലിയ കാര്യമായിരിക്കില്ല, പക്ഷേ ഇംഗ്ലണ്ടിലെ കോൺ‌വാളിൽ താമസിക്കുന്ന കാരെൻ എന്ന ട്വിറ്റർ ഉപയോക്താവിന് ഇത് വികാരങ്ങളുടെ ചുഴലിക്കാറ്റായിരുന്നു. തന്റെ പിതാവ് മരിച്ച് മൂന്ന് വർഷത്തിന് ശേഷം ഗൂഗിൾ സ്ട്രീറ്റിൽ നിന്നുള്ള ചിത്രങ്ങളിൽ കാരെൻ ആശ്ചര്യപ്പെടുകയും ഞെട്ടുകയും ചെയ്തു.

   മരിച്ചുപോയ പിതാവ് വീട്ടിൽ പൂന്തോട്ടപരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫോട്ടോ അവർ ട്വീറ്റ് ചെയ്തു. ഗൂഗിൾ മാപ്‌സിന്റെ സ്ട്രീറ്റ് വ്യൂ ഫീച്ചറിലൂടെ തന്റെ വീട് നോക്കുന്നതിനിടെയാണ് പെട്ടെന്ന് തന്റെ പിതാവിന്റെ ചിത്രം കണ്ടതെന്ന് കാരെൻ പറഞ്ഞു. ഗൂഗിൾ മാപ്‌സിൽ തങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ കാണുന്നത് അവരുടെ ദിവസം എങ്ങനെ മെച്ചപ്പെടുത്താൻ സഹായിച്ചു എന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.

   ഈ ട്വീറ്റിന് 51,000-ലധികം ലൈക്കുകളും 3,000-ത്തോളം റീട്വീറ്റുകളും ലഭിച്ചു. നിരവധി ഉപയോക്താക്കൾ പോസ്റ്റിനോട് സ്നേഹത്തോടെ പ്രതികരിച്ചു. ഫോട്ടോ കണ്ട് ഞെട്ടിയ ഒരു നെറ്റിസൺ അത് വരച്ച് കാരെന് സമ്മാനിച്ചു. ഗൂഗിൾ മാപ്‌സ് എപ്പോഴെങ്കിലും അപ്‌ഡേറ്റ് ചെയ്യുമെന്നും ചിത്രം ഇല്ലാതാകുമെന്നും എന്നാൽ ഈ പെയിന്റിംഗ് എപ്പോഴും അവളുടെ പക്കലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

   ഗൂഗിൾ സ്ട്രീറ്റ് വ്യൂവും മാപ്പും പലപ്പോഴും അപ്‌ഡേറ്റ് ചെയ്യാറില്ല. അത് പലപ്പോഴും ഒരു നല്ല കാര്യവുമാണ്. പ്രിയപ്പെട്ടവരുടെ ഓർമ്മകൾ നിലനിർത്താൻ ഇതുകൊണ്ട് സാധ്യമാവുന്നു.

   Summary: A woman was amazed to see her father, died three years ago, make an appearance in a Google Street View pic
   Published by:user_57
   First published: