നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral wedding | അമ്മയുടെ വിവാഹം ആഘോഷമാക്കി മകൾ; വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  Viral wedding | അമ്മയുടെ വിവാഹം ആഘോഷമാക്കി മകൾ; വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  Viral pics of daughter celebrating mother's wedding | 35 കാരിയായ അമ്മയുടെ വിവാഹം ആഘോഷമാക്കി മകൾ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   സോഷ്യൽ മീഡിയയിൽ (social media) സ്വന്തം വിവാഹ ഫോട്ടോകൾ (wedding photos) ഇടുന്നത് സാധാരണയാണ്, എന്നാൽ അമ്മയുടെ വിവാഹം ആഘോഷിക്കുന്നവർ വിരളമാണ്. ഒരു ട്വിറ്റർ ഉപയോക്താവ് (Twitter user) അവരുടെ അമ്മ വിവാഹിതയാകുന്നതിന്റെ ഫോട്ടോ പങ്കിട്ട ഒരു ത്രെഡ് സൃഷ്ടിച്ചു കൊണ്ട് വന്നിരിക്കുകയാണ്. തന്റെ 35 കാരിയായ അമ്മ 15 വർഷം മുമ്പ് വേദനാജനകമായ ഒരു വിവാഹത്തിൽ നിന്ന് മോചിതയായത് അവർ വെളിപ്പെടുത്തിയത് നെറ്റിസൺസിനെ കൂടുതൽ ആവേശഭരിതരായി. രണ്ട് സ്ത്രീകൾ 'മെഹന്ദി' കൈകളിൽ ഇടുമ്പോഴുള്ള അമ്മയുടെ ഫോട്ടോയ്‌ക്കൊപ്പം പെൺകുട്ടി ട്വിറ്റർ കുടുംബവുമായി തന്റെ സന്തോഷം പങ്കിട്ടു.   "അമ്മ വിവാഹം കഴിക്കുകയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല," തന്റെ സന്തോഷം മകൾ വാക്കുകളിൽ പകർത്തി.

   താനും തന്റെ 16 വയസ്സുള്ള സഹോദരനും തങ്ങളുടെ ജീവിതത്തിൽ ഒരു പിതാവിനെ സ്വാഗതം ചെയ്യാൻ ആദ്യം തയ്യാറായിരുന്നില്ല, എന്നാൽ പിന്നീട് അവർ അവരുടെ മനസ്സ് മാറ്റി. ""ഞാനും എന്റെ 16 വയസ്സുള്ള സഹോദരനും അച്ചന് തുല്യമായ ഒരാളെ സ്വാഗതം ചെയ്യുന്നതിന് അനുകൂലമായിരുന്നില്ല എന്നതാണ് വസ്തുത. എന്നാൽ ഇപ്പോഴോ? നമ്മുടെ ജീവിതത്തിൽ ഒരു പിതാവിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ വളരെ സന്തോഷത്തിലാണ്."   ഇൻറർനെറ്റിലെ അഭ്യുദയകാംക്ഷികളിൽ നിന്ന് അഭിനന്ദനങ്ങൾ പ്രവഹിച്ചു.“വിധവ/ വിവാഹമോചിതരായ സ്ത്രീകൾ വീണ്ടും വിവാഹം കഴിക്കുന്നത് നമുക്ക് സാധാരണമാക്കാം. ഓരോ സ്ത്രീയും അവരുടെ സ്വപ്നങ്ങൾ ജീവിക്കുന്നതിൽ നിന്ന് തടയരുത്. നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ഒരിക്കലും വൈകരുത്. നിങ്ങളുടെ അമ്മയ്ക്ക് അൽഹംദുലില്ലാഹ്," ഒരു ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തു.

   Summary: A Twitter thread has gone viral after a daughter decided to celebrate the wedding of her mom on social media. The now 35-year-old mother walked out of a toxic marriage 15 years ago is now remarrying. The post also tells how her children, a girl and boy, were initially against it and later warmed up to the idea of inviting a father figure to the family
   Published by:user_57
   First published:
   )}