• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി'; പൊലീസ് പരീക്ഷയെ കുറിച്ച് ഉദ്യോഗാര്‍ഥി എഴുതിയ 'പി.എസ്.സി കവിത' വൈറല്‍


Updated: July 23, 2018, 7:05 PM IST
'കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി'; പൊലീസ് പരീക്ഷയെ കുറിച്ച് ഉദ്യോഗാര്‍ഥി എഴുതിയ 'പി.എസ്.സി കവിത' വൈറല്‍

Updated: July 23, 2018, 7:05 PM IST
തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ തസ്ത്കയിലേക്ക് പി.എസ്.സി നടത്തിയ കടുകട്ടിയായ പരീക്ഷയ്ക്കു പിന്നാലെ ഉദ്യോഗാര്‍ഥി എഴുതിയ കവിത വൈറല്‍.

'മിഴികള്‍ നിറയുന്നു... കൈകള്‍ വിറക്കുന്നു.. തൊണ്ട ഇടറുന്നു..' എന്നു തുടങ്ങുന്നതാണ് കവിത. കേരള പൊലീസിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ഈ കവിത പങ്കുവച്ചിരിക്കുന്നത്. എഴുതിയ ആളെ അറിയാമെങ്കില്‍ മെന്‍ഷന്‍ ചെയ്യണമെന്ന അഭ്യര്‍ഥനയുമുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ട്രോളുകളൂം കാര്യങ്ങളുമൊക്കെ പറഞ്ഞതല്ലേ.. ഇനിയൊരു കവിതയാകാം...

കഴിഞ്ഞ ദിവസം പി.എസ് .സി. നടത്തിയ
Loading...
സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ പങ്കെടുത്ത ഒരു സുഹൃത്ത് എഴുതിയ കവിതയാണിത്...

രസകരമായതിനാല്‍ നിങ്ങളോടൊപ്പം പങ്കുവയ്ക്കുന്നു. എഴുതിയ ആളെ അറിയാമെങ്കില്‍ മെന്‍ഷന്‍ ചെയ്യണം..

(പ്രത്യേക അറിയിപ്പ്: ഇത് കണ്ടിട്ട് ആരും കവിത എഴുതി ഇങ്ങോട്ടു അയക്കരുത്..പ്‌ളീസ്..)

പി.എസ് .സി. കവിത..
-----------------------------
മിഴികള്‍ നിറയുന്നു
കൈകള്‍ വിറക്കുന്നു
തൊണ്ട ഇടറുന്നു
ആകെ വിറക്കുന്നു
അറിഞ്ഞിരുന്നില്ല ഞാന്‍
പോലീസുകാര്‍ക്കിത്ര
അറിവുണ്ടെന്ന സത്യമേതും
ചോദ്യക്കടലാസു കൈകളില്‍
തന്നൊരു സാറിനും ശത്രുവിന്‍ രൂപഭാവം
ഇനിയൊരുനാളിലും പൊലീസുകാരെ
ഞാന്‍ കുറ്റമൊട്ടും പറയുകയില്ല.
ഇത്രയും പാടുള്ള ചോദ്യത്തിനുത്തരം
എഴുതിക്കയറിയവരാണ് പോലീസ്.
ഒന്നുമേ അറിയില്ല എങ്കിലും ഞാനിന്നു
എന്നിലെ ആവതുപോലെ എഴുതിയെ.
പണ്ടൊരു ചൊല്ലതു കേട്ടതുപോല്‍
'കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി'

 
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍