കഴിഞ്ഞുപോയ 2020 തങ്ങൾക്ക് എങ്ങനെ ആയിരുന്നെന്ന് ട്രോളുകളിലൂടെ അവതരിപ്പിക്കുകയാണ് സൊമാറ്റോ തങ്ങളുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ. കൊറോണ എല്ലാവരെയും വീട്ടിലിരുത്തിയ ഈ വർഷം ആളുകൾ എങ്ങനെയാണ് 'ഓർഡറുകൾ നൽകിയത്' എന്നാണ് പോസ്റ്റുകളിൽ ഉള്ളത്. ഏറ്റവും വിലകൂടിയ ഓർഡർ, ഏറ്റവും ചെറിയ ഓർഡർ, വെജ് ബിരിയാണി എത്ര തവണ ആവശ്യപ്പെട്ടു എന്ന് തുടങ്ങിയ കാര്യങ്ങളെല്ലാം മീമുകളിലൂടെയാണ് പുറത്തു വിട്ടിരിക്കുന്നത്.
എത്ര തവണയാണ് കടന്നുപോയ വർഷം സൊമാറ്റോയിൽ ഇന്ത്യ വെജ് ബിരിയാണി ഓർഡർ ചെയ്തത്?
2020ലെ ട്രൻഡ് അനുസരിച്ച് ഓരോ മിനിറ്റിലും 22 ബിരിയാണി ഓർഡറുകളാണ് സൊമാറ്റോ വിതരണം ചെയ്തത്. 1,988,044 പ്ലേറ്റ് വെജ് ബിരിയാണിയും ഈ വർഷം വിതരണം ചെയ്തതിൽ ഉൾപ്പെടുന്നു.
എത്ര തവണയാണ് ഇന്ത്യ ഈ വർഷം സൊമാറ്റോയിൽ പിസ ഓർഡർ ചെയ്തത്?
2020 meme rewind⏪
(and a lil bit about how India ordered this year) pic.twitter.com/84xXSPB5Hh
— zomato (@zomato) December 30, 2020
മെയ് മാസത്തിൽ 4.5 ലക്ഷം പിസ ഓർഡറുകളാണ് സൊമാറ്റോയ്ക്ക് ലഭിച്ചത്. ജൂലൈ മാസത്തോടെ ഇത് ഒമ്പതു ലക്ഷമാകുകയും സെപ്റ്റംബറിൽ 12 ലക്ഷമാകുകയും നവംബറിൽ 17 ലക്ഷമാകുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജാൽഗാവോനിലെ ഒരു താമസക്കാരൻ 2020ൽ 369 പിസയാണ് ഓർഡർ ചെയ്തത്.
You may also like:സ്വഭാവത്തിൽ സംശയിച്ച ഭർതൃപിതാവ് മരുമകളെ കൊന്ന് മൃതദേഹം ബീച്ചിൽ ഉപേക്ഷിച്ചു
[NEWS]ഒന്നും രണ്ടുമല്ല, പുതുവർഷത്തലേന്ന് ജ്വല്ലറി കുത്തിത്തുറന്ന് നടന്നത് 10 കോടിയുടെ മോഷണം [NEWS] ബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതി പരോളിലിറങ്ങി; മൂന്നു വയസുകാരിയെ പരോൾ കാലയളവിൽ ബലാത്സംഗം ചെയ്ത് കൊന്നു [NEWS]
2020ൽ സൊമാറ്റോയിൽ ഏറ്റവും കൂടുതൽ ഓർഡർ നൽകിയത് ബംഗളൂരു സ്വദേശിയായ യാഷ് ആണ്. 1380 ഓർഡറുകളാണ് ഇയാൾ സൊമാറ്റോയ്ക്ക് നൽകിയത്. അതായത്, ദിവസം നാലു നേരമെങ്കിലും യാഷ് സൊമാറ്റോയിൽ ഓർഡർ ചെയ്തിട്ടുണ്ടാകണം.
സൊമാറ്റോയ്ക്ക് ഈ വർഷം ലഭിച്ച ഏറ്റവും വില കൂടിയ ഓർഡർ ഏതാണ്?
ഏകദേശം രണ്ടു ലക്ഷം രൂപയ്ക്കടുത്ത് ഒരു ഓർഡർ വന്നതാണ് ഏറ്റവും വില കൂടിയ ഓർഡർ. 1,99,950 രൂപയ്ക്ക് ആയിരുന്നു ഈ ഓർഡർ. ഈ ഓർഡർ നൽകിയ ആൾക്ക് 66,650 രൂപ ഡിസ്ക്കൗണ്ട് ലഭിക്കുകയും ചെയ്തിരുന്നു.
Yash from Bengaluru was definitely our office intern
— Lone Ninja (Turtle) (@needmehere) December 30, 2020
ഈ വർഷം ലഭിച്ച ഏറ്റവും ചെറിയ ഓർഡർ?
10.01 രൂപയുടേതാണ് സൊമാറ്റോയ്ക്ക് ഈ വർഷം ലഭിച്ച ഏറ്റവും ചെറിയ ഓർഡർ. 39.99 രൂപ ഡിസ്കൗണ്ട് നൽകിയതിനു ശേഷമായിരുന്നു ഇത്.
Thankyou for being the best food delivery partner. 🥺🥺 Food is love and you fed us at the most critical time !!
— Kritika Sharma (@Kritika95588318) December 30, 2020
And big shout out to team @zomato for delivering our favourite foods in this difficult time. pic.twitter.com/0SZcY7PTKQ
— Swagita Pandey (@SwagGita) December 30, 2020
2020ലെ ഏറ്റവും പ്രിയപ്പെട്ട ഡെസേർട്ട് ഏതാണ്?
ഗുലാബ് ജാമുൻ ആണ് 2020ലെ ഏറ്റവും പ്രിയപ്പെട്ട ഡെസേർട്ട്. ദീപാവലി ആഴ്ചയിൽ മാത്രം ഒരു ലക്ഷത്തോളം ഗുലാബ് ജാമുൻ ഓർഡറുകളായിരുന്നു ലഭിച്ചത്. ഏതായാലും സൊമാറ്റോയുടെ ഈ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Year Ender 2020, Zomato, Zomato viral tweet