• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | 'ഓട്ടോക്കാരോട് സംസാരിക്കും; വഴിയരികിൽ ചായ കുടിയ്ക്കും'; കാമുകന്റെ സ്വഭാവം ശരിയല്ലെന്ന് യുവതിയുടെ പരാതി

Viral | 'ഓട്ടോക്കാരോട് സംസാരിക്കും; വഴിയരികിൽ ചായ കുടിയ്ക്കും'; കാമുകന്റെ സ്വഭാവം ശരിയല്ലെന്ന് യുവതിയുടെ പരാതി

ഓട്ടോറിക്ഷക്കാരനോട് സംസാരിക്കുന്നത് മാത്രമല്ല, വഴിയരികിലെ ചായക്കടയില്‍ നിന്ന് അദ്ദേഹം ചായ കുടിയ്ക്കുന്നതും യുവതിയെ അസ്വസ്ഥയാക്കുന്നുണ്ട്.

  • Last Updated :
  • Share this:
    വളരെ വിചിത്രമായ പല കഥകളും (stories) ഇന്റര്‍നെറ്റില്‍ (internet) വൈറലാകാറുമുണ്ട് (viral). ഒരു Quora പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ ട്വിറ്ററില്‍ (twitter) വൈറലായിക്കൊണ്ടിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവറുമായി സൗഹൃദ സംഭാഷണം നടത്തുന്ന കാമുകനെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ പരാതിയാണ് (complaint) ഈ പോസ്റ്റിലുള്ളത്. കാമുകന്റെ സ്വഭാവം എങ്ങനെ മാറ്റിയെടുക്കാം എന്നാണ് കാമുകി ചോദിക്കുന്നത്. ഓട്ടോറിക്ഷക്കാരനോട് സംസാരിക്കുന്നത് മാത്രമല്ല, വഴിയരികിലെ ചായക്കടയില്‍ നിന്ന് അദ്ദേഹം ചായ കുടിയ്ക്കുന്നതും യുവതിയെ അസ്വസ്ഥയാക്കുന്നുണ്ട്. കാമുകനെ കൂടുതല്‍ മോഡേണ്‍ ആക്കാനും 'ക്ലാസ്സി' ആക്കാനും മാര്‍ഗ്ഗമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടാണ് യുവതിയുടെ പോസ്റ്റ്.

    'എന്റെ കാമുകന്‍ താഴ്ന്ന ഇടത്തരം കുടുംബത്തില്‍ നിന്നാണ് വരുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വലിയൊരു സ്ഥാപനത്തില്‍ നല്ല ശമ്പളത്തില്‍ ജോലി ചെയ്തു വരികയാണ്. പക്ഷേ, ഇപ്പോഴും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരോടും ഹോട്ടല്‍ വെയിറ്റര്‍മാരോടുമൊക്കെ സൗഹൃദ സംഭാഷണങ്ങള്‍ നടത്തുന്നു. മാത്രമല്ല, റോഡരികിലെ കടകളില്‍ നിന്ന് ചായയും കുടിയ്ക്കും. എങ്ങനെ എന്റെ കാമുകനെ കൂടുതല്‍ മോഡേണ്‍ ആക്കാന്‍ കഴിയും?' യുവതി പോസ്റ്റില്‍ ചോദിക്കുന്നത് ഇങ്ങനെയാണ്.



    കമന്റുകളുടെ പ്രവാഹമാണ് ഈ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. 'തങ്ങള്‍ക്ക് താഴെയായി കരുതുന്ന എല്ലാവരെയും വെറുക്കുകയും തങ്ങള്‍ക്ക് മുകളിലുള്ളവരുടെ ബൂട്ട് നക്കുകയും ചെയ്യുന്നവര്‍' എന്നാണ് ഒരാളുടെ അതിരൂക്ഷ കമന്റ്. ട്വിറ്റര്‍ ഉപഭോക്താക്കള്‍ ഈ പോസ്റ്റ് റീ ട്വീറ്റ് ചെയ്യുന്നുമുണ്ട്.

    'ഇവള്‍ അദ്ദേഹത്തെ അര്‍ഹിക്കുന്നില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഇതൊക്കെ കേട്ടിട്ട് അദ്ദേഹം വളരെ നല്ല ഒരാളാണെന്ന് തോന്നുന്നു' എന്നാണ് മറ്റൊരു കമന്റ്. 'ഈ യുവതിയെ എത്രയും വേഗം കളഞ്ഞിട്ട് പോകൂ' എന്നാണ് അന്‍ഷ് എന്നയാള്‍ കുറിച്ചിരിക്കുന്നത്. യുവതിയുടെ പോസ്റ്റിനോടുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?

    സമൂഹമാധ്യമങ്ങളിലെ പല കുറിപ്പുകളും ഇത്തരത്തില്‍ വൈറലാകാറുണ്ട്. അടുത്തിടെ ഒരു വധു പങ്കുവെച്ച പോസ്റ്റും ഓണ്‍ലൈനില്‍ വൈറലായിരുന്നു. അതിഥികള്‍ക്ക് ഭക്ഷണം നൽകാൻ ആവശ്യത്തിന് പണമില്ലാത്തതിനാൽ എന്തു ചെയ്യണമെന്ന് വധു (bride) എല്ലാവരോടും അഭിപ്രായം ചോദിക്കുന്നതാണ് പോസ്റ്റ്. ഫേസ്ബുക്കിലാണ് യുവതി ആദ്യം പോസ്റ്റ് പങ്കുവെച്ചത്. പിന്നീട് അത് റെഡിറ്റ് ഗ്രൂപ്പില്‍ 'r/weddingshaming' എന്ന തലക്കെട്ടോടു കൂടി പോസ്റ്റ് ചെയ്തു. "വധുവിന് വിവാഹ ബജറ്റ് വേണ്ട രീതിയില്‍ അറേഞ്ച് ചെയ്യാൻ സാധിച്ചില്ല. അതിനാല്‍ ചടങ്ങിനെത്തുന്ന അതിഥികള്‍ ഭക്ഷണത്തിന്റെ പണം നല്‍കണം" എന്ന അടിക്കുറിപ്പോടെയായിരുന്നു റെഡിറ്റിലെ പോസ്റ്റ്. "ആരെങ്കിലും വിവാഹത്തിനെത്തുന്ന അതിഥികളോട് ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടിട്ടുണ്ടോ? എന്ന ചോദ്യവും യുവതി ചോദിക്കുന്നുണ്ട്. വിവാഹം മാറ്റിവെയ്ക്കണോ അതോ അതിഥികളെ ക്ഷണിക്കാതിരിക്കണോ അതോ അതിഥികളോട് ഭക്ഷണത്തിന്റെ പണം നല്‍കാന്‍ ആവശ്യപ്പെടണോ എന്ന ആശങ്കയിലാണ് വധു. ദയവായി എല്ലാവരും സഹായിക്കണം. ഞാൻ ഒരുപാട് സങ്കടവും സമ്മര്‍ദ്ദവും നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്," എന്നാണ് യുവതി കുറിച്ചത്.
    Published by:Amal Surendran
    First published: