• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാലന്റൈൻ തരംഗമായി 'ഒരു അഡാർ ലവ്' സീന്‍


Updated: April 2, 2018, 9:45 PM IST
വാലന്റൈൻ തരംഗമായി 'ഒരു അഡാർ ലവ്' സീന്‍

Updated: April 2, 2018, 9:45 PM IST
ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാർ ലവ്' എന്ന ചിത്രത്തിലെ മാണിക്യ മലരായി.. എന്ന് തുടങ്ങുന്ന ഗാനമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്ന ഈ ഗാനം, റിലീസായി ഏതാനം മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. പ്രിയ വാര്യർ എന്ന പെൺകുട്ടിയുടെ കണ്ണുകൊണ്ടുള്ള ആംഗ്യമാണ് ഈ ഗാനത്തെ ഹിറ്റാക്കി മാറ്റിയത്. ഗാനത്തിന്റെ ആദ്യ പകുതിയിൽ വന്നുപോകുന്ന ഒരു കഥാപാത്രമായ ഈ പെൺകുട്ടി, തന്റെ കൂട്ടുകാരനെ നോക്കി പുരികമുയർത്തി, കണ്ണിറുക്കുന്ന രസകരമായ ഒരു സീനാണ് യുവാക്കൾ നെഞ്ചിലേറ്റിയിരിക്കുന്നത്.

പാട്ടു ഹിറ്റായതോടെ ട്രോളേന്മാരും പണി തുടങ്ങി. പ്രിയ വാര്യറെ ട്രോളി ഹിറ്റാക്കി. ഒരൊറ്റ ദിവസംകൊണ്ട് ജീവിതം മാറി മറിഞ്ഞ സന്തോഷത്തിലാണ് തൃശ്ശൂർകാരിയായ ഈ പെൺകുട്ടി. ബികോം ആദ്യവർഷ വിദ്യാർഥിനിയാണ് പ്രിയ. ഓഡിഷൻ വഴി സിനിമയിലെത്തിയ പ്രിയക്ക് ആദ്യം ഒരു ചെറിയ വേഷമായിരുന്നു കിട്ടിയത്. എന്നാൽ പ്രിയയുടെ മാനറിസംസ് ശ്രദ്ധിച്ച സംവിധായകൻ ഒമർ, പിന്നീട് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആവിശ്യപ്പെടുകയായിരുന്നു. ഗാനത്തിലെ ഹിറ്റായ രംഗം നേരത്തെ പ്ലാൻ ചെയ്തതായിരുന്നില്ലെന്നും, സംവിധായകൻ സ്പോട്ടിൽ പറഞ്ഞതാണെന്നും പ്രിയ പറയുന്നു.

ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിൽ, കൗമാരപ്രായക്കാരുടെ കുസൃതികളും പ്രണയവുമാണ് ചിത്രീകരിച്ചിരിക്കുന്നത്. വാലന്റൈൻ ദിനത്തോടനുബന്ധിച്ച് റിലീസായതുകൊണ്ടാണ് ഈ ഗാനത്തെ വമ്പന്‍ ഹിറ്റാക്കി മാറ്റിയിരിക്കുന്നത്. സംഗീതം, ഷാൻ റഹ്‌മാനാണ്‌. വിനീത് ശ്രീനിവാസൻ-ഷാൻ റഹ്‌മാൻ കൂട്ടുകെട്ടിന് ഹിറ്റുകളുടെ കഥകൾ മാത്രമാണ് പറയാനുള്ളത് .മാണിക്യ മലരായി.. എന്ന ഗാനം ഈ കൂട്ടുകെട്ടിന്റെ മറ്റൊരു ഹിറ്റായി മാറി.
First published: February 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍