നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video: ഡാൻസിനിടെ വധു വരന്റെ പുറത്ത് ചാടിക്കയറി; ദമ്പതികൾ വേദിയിൽ നിന്ന് താഴെവീണു

  Viral Video: ഡാൻസിനിടെ വധു വരന്റെ പുറത്ത് ചാടിക്കയറി; ദമ്പതികൾ വേദിയിൽ നിന്ന് താഴെവീണു

  സെപ്റ്റംബർ 11ന് ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോ ക്ലിപ്പ് ഇതുവരെ 2 മില്യണിലധികം വ്യൂസ് നേടിയിട്ടുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വിവാഹ വേദിയിൽ പ്രതീക്ഷിച്ചത് പോലെ നൃത്തം ചെയ്യാൻ സാധിക്കാത്ത വധുവിന്റെയും വരന്റെയും വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ വ്യാപകമായി ഷെയർ ചെയ്യുന്ന ഈ വീഡിയോയിൽ, വധൂവരന്മാർ നൃത്തവേദിയിലേക്ക് നടക്കുമ്പോൾ കൈയും പിടിച്ച് ആവേശത്തോടെ നൃത്തം ചെയ്യുന്നത് കാണാം. നൃത്തത്തിനിടെ വരന്റെ പുറത്ത് ചാടിക്കയറുന്ന വധുവിനെയും ഇതോടെ ബാലൻസ് നഷ്ടപ്പെട്ട് ഇരുവരും വേദിയിൽ നിന്ന് താഴെ വീഴുന്നതും വീഡിയോയിൽ കാണാം.

   ഈ കാഴ്ചയാണ് അതിഥികളെ ചിരിപ്പിക്കുന്നത്. ഇരുവരും ഉടൻ എഴുന്നേറ്റ് വീണ്ടും നൃത്തം ചെയ്യാൻ തുടങ്ങുന്നതും കാണാം.
   പൂർണ്ണ വീഡിയോ ഇവിടെ കാണാം   സെപ്റ്റംബർ 11ന് ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോ ക്ലിപ്പ് ഇതുവരെ 2 മില്യണിലധികം വ്യൂസ് നേടി. കമന്റ് വിഭാഗത്തിൽ പല ആളുകൾക്കും അവരുടെ ചിരി അടക്കാനായില്ല. വധു മദ്യപിച്ചിരുന്നോ എന്ന് ചിലർ സംശയിച്ചപ്പോൾ, ഒഫീഷ്യൽ ഗൗണും സ്യൂട്ടും ധരിച്ച് വരൻ എന്തിനാണ് തന്റെ വധുവിനെ ഒരു കൗബോയ് പോലെ ഉയർത്തുന്നതെന്ന് മറ്റൊരു ഉപയോക്താവ് ചോദിച്ചു.

   പഴയകാലമല്ല, വിവാഹത്തിനുള്ള തയ്യാറെടുപ്പ് വീടിന്റെ പെയിന്റടിയിലും സ്വർണവും വസ്ത്രവും എടുക്കുന്നതിലും പന്തലിടുന്നതിലും തീരില്ല. അതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഒരുങ്ങണം. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനം ബോളിവുഡ് സിനിമ പോലെ കളർഫുൾ ആക്കാൻ മാസങ്ങൾക്ക് മുമ്പ് തന്നെ ഒരുക്കങ്ങൾ തുടങ്ങുന്നവരാണ് ഇന്നത്തെ യുവാക്കളിൽ പലരും.
   വിവാഹത്തിന് അണിയുന്ന വസ്ത്രങ്ങൾ മാത്രമല്ല, ആഭരണങ്ങളുടെ ഡിസൈൻ, മെഹന്ദി ഡിസൈൻ, മേക്കപ്പ് തുടങ്ങി കല്യാണ ദിവസം വധൂവരന്മാരും ബന്ധുക്കളും അവതരിപ്പിക്കുന്ന ഡാൻസ്, ഹൽദി, പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ് അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് പ്ലാൻ ചെയ്യാൻ. മാസങ്ങളുടെ അധ്വാനത്തിനൊടുവിൽ കാത്തിരുന്ന കല്യാണ ദിവസം ആകുമ്പോൾ ഇതിൽ ഏതെങ്കിലും ഒന്ന് ചെറുതായൊന്ന് പാളിയാൽ നിരാശ തോന്നില്ലേ, എല്ലാവർക്കും അത് മനസ്സിലാകുമോ എന്നറിയില്ല, പക്ഷേ ശിവാനി പിപ്പെൽ എന്ന യുവതിക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

   സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. വിവാഹത്തിന് മുമ്പ് തന്നെ ആ ദിവസത്തേക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും തീരുമാനിച്ച് വെച്ചിരുന്നു ശിവാനി പിപ്പെൽ എന്ന യുവതി. എന്തിന് പറയുന്നു, വിവാഹ വേദിയിൽ ശിവാനി എത്തുമ്പോൾ ഏത് പാട്ട് ബാക്ക്ഗ്രൗണ്ടിൽ പാടണം എന്നു പോലും നേരത്തേ തീരുമാനിച്ചതാണ്.

   വിവാഹ ദിവസം എല്ലാം ഭംഗിയായി തന്നെ നടന്നു, എന്നാൽ ചെറിയൊരു കാര്യം മാത്രം പിഴച്ചു, വേദിയിൽ താൻ എത്തുമ്പോൾ തീരുമാനിച്ചിരുന്ന പാട്ടല്ല പാടിയത്. പകരം മറ്റൊരു പാട്ട്. സ്വപ്നം കണ്ടതുപോലൊരു വിവാഹം പ്ലാൻ ചെയ്ത ശിവാനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. താൻ പറഞ്ഞ പാട്ട് വെക്കാതെ വേദിയിൽ കയറില്ലെന്ന് നവവധു തീർത്തു പറയുകയും ചെയ്തു.
   Published by:Naveen
   First published:
   )}