Viral video | നിനക്കുമിരിക്കട്ടെ കരുതൽ; വളർത്തുനായയെ മാസ്ക് ധരിപ്പിച്ച് സൈക്കിൾ സവാരിക്ക് കൊണ്ടുപോകുന്ന കുട്ടിയുടെ വീഡിയോ വൈറൽ

Viral video has a boy putting face mask on his pet dog | വളർത്തു നായയ്ക്കും മാസ്ക് ഉറപ്പുവരുത്തിയ ബാലന് അഭിനന്ദന പ്രവാഹം

News18 Malayalam | news18-malayalam
Updated: August 4, 2020, 7:56 AM IST
Viral video | നിനക്കുമിരിക്കട്ടെ കരുതൽ; വളർത്തുനായയെ മാസ്ക് ധരിപ്പിച്ച് സൈക്കിൾ സവാരിക്ക് കൊണ്ടുപോകുന്ന കുട്ടിയുടെ വീഡിയോ വൈറൽ
വീഡിയോയിലെ ദൃശ്യം
  • Share this:
കോവിഡ് കാലത്തെ പുത്തൻ കീഴ്വഴക്കങ്ങളുടെ ഭാഗമായി മുഖത്തെ മാസ്ക് ധരിക്കൽ ദൈനംദിന ജീവിതത്തിൽ നിന്നും ഒഴിച്ചുകൂടാനാവാത്തതായിരിക്കുന്നു. 'ജീവന്റെ വിലയുള്ള ജാഗ്രത' എന്ന് പറയുമ്പോൾ ആ ജീവൻ നമ്മുടേത് മാത്രമല്ല, സഹജീവികളുടേതും കൂടിയാണ് എന്ന് ഓർമ്മിപ്പിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

മാസ്ക് ധരിച്ച് സ്വന്തം വളർത്തു നായയെയും കൂട്ടി സൈക്കിൾ സവാരിക്ക് ഇറങ്ങിയതാണ് ഈ കുട്ടി. നായയെ മുന്നിലിരുത്തി സൈക്കിൾ ചവിട്ടാൻ തുടങ്ങാൻ പോകുന്നതും ഒന്ന് ഇറങ്ങി നായയുടെ മുഖത്തേക്ക് നോക്കി. മാസ്ക് ഉണ്ടോ ഉറപ്പു വരുത്തി. എന്നിട്ട് യാത്ര തുടർന്നു.




ഇക്വഡോറിൽ നിന്നുമാണ് ഈ വീഡിയോ ദൃശ്യം. ഓൺലൈനിൽ പങ്കുവച്ചതോടെ അഞ്ചു ലക്ഷത്തിൽ പരം വ്യൂസ് ഈ വീഡിയോക്ക് ലഭിച്ചു കഴിഞ്ഞു. മുതിർന്നവരേക്കാൾ ജാഗ്രതയോടെ പെരുമാറിയ കുട്ടിക്ക് അഭിനന്ദന പ്രവാഹമാണ്.
Published by: meera
First published: August 4, 2020, 7:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading