HOME /NEWS /Buzz / Viral video | ഇരിക്കുന്ന കൊമ്പല്ല, മരം തന്നെ മുറിക്കുന്നയാൾ; വീഡിയോ വൈറൽ

Viral video | ഇരിക്കുന്ന കൊമ്പല്ല, മരം തന്നെ മുറിക്കുന്നയാൾ; വീഡിയോ വൈറൽ

വീഡിയോ ദൃശ്യം

വീഡിയോ ദൃശ്യം

Viral video has a man chopping the top of a tree he was sitting on | ആടിയുലയുന്ന മരത്തിന്റെ മുകളിൽ ഇരുന്നു കൊണ്ട് അതിന്റെ മുകൾ ഭാഗം മുറിച്ചു മാറ്റുന്നയാൾ. അതിനു ശേഷം സംഭവിച്ചതിങ്ങനെ? വീഡിയോ വൈറൽ

  • Share this:

    എന്തൊരു ജോലി ഭാരം! ഇങ്ങനെ ചിന്തിക്കാത്ത എത്രപേരുണ്ടാവും നമുക്കിടയിൽ? ആശിച്ചു കിട്ടിയ ജോലിയാണെങ്കിലും, കഷ്‌ടപ്പെട്ടു നേടിയ ജോലിയാണെങ്കിലുമെല്ലാം പലരും പലപ്പോഴായി ഇങ്ങനെ പറഞ്ഞിട്ടുണ്ടാവും. പാടത്തായാലും കംപ്യൂട്ടറിനു മുന്നിലായാലും ഈ പരിഭവത്തിന് കാലങ്ങളായി മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഒരുപക്ഷെ ഈ വീഡിയോ അക്കാര്യത്തിൽ നിങ്ങളുടെ മനസ്സ് മാറ്റിയേക്കാം.

    ഇക്കാലത്ത് അധികം മത്സരം പ്രകടമല്ലാത്ത ഒരു തൊഴിൽമേഖലയിൽ ജോലിയെടുക്കുന്ന ആളാണ് ഈ വീഡിയോയുടെ പ്രധാന ആകർഷണം. ഒറ്റവാക്കിൽ പറഞ്ഞാൽ തെങ്ങുകയറുന്ന പണി. ഇവിടെ തെങ്ങിന് പകരം ഒരു പനയാണെന്ന് മാത്രം. പന കയറിയാലോ? അടയ്ക്കാ പറിച്ച് താഴെ ഇറങ്ങിവരുന്നയാളെ പ്രതീക്ഷിക്കണ്ട. പലരെയും ഞെട്ടിച്ച കാര്യമാണ് ഈ വൈറൽ വീഡിയോയിൽ.

    ഇത് കണ്ടു കഴിഞ്ഞാൽ നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ജോലി ഇയാൾ നേരിടുന്ന വെല്ലുവിളികളേക്കാൾ എത്രയോ ലാഘവമെന്ന് തോന്നിയേക്കാം. ഇരിക്കുന്ന കൊമ്പു മുറിക്കുക എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇയാൾ ഇരിക്കുന്ന മരം തന്നെയാണ് മുറിക്കുന്നത്.

    സ്ഥലമേതെന്നോ, ആളാരെന്നോ, എന്ന് ചിത്രീകരിച്ചെന്നോ ഒന്നും പറയാത്ത വീഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും പടർന്നു കഴിഞ്ഞു. നല്ല ഉയരമുള്ള മരം കാറ്റത്തു ആടുകയും ഉലയുകയും ചെയ്യുന്നുണ്ട്. ഇതിന്റെ മുകളിൽ അപകടകരമായ രീതിയിലാണ് ഇയാളുടെ ഇരിപ്പ്. ഏതു നേരം വേണമെങ്കിലും ഒന്ന് ശ്രദ്ധതെറ്റിയാൽ എന്തും സംഭവിക്കാമെന്ന അവസ്ഥ.

    റെക്സ് ചാപ്മാൻ എന്നയാളാണ് ഈ വീഡിയോ ആദ്യം പങ്കിട്ടത്. ഒരു ഈർച്ചവാളുമായി മരത്തിന്റെ മുകൾഭാഗം മുറിക്കാൻ കയറിയ ആൾ ആ ഭാഗം മുറിച്ച് നിലത്തേക്കിടുന്നത് കാണാം. ശേഷം ഇയാൾക്ക് എന്ത് സംഭവിച്ചു എന്നതാണ് കാണികളെ അമ്പരപ്പിച്ചത്. (വീഡിയോ ചുവടെ)

    അതുകഴിഞ്ഞ് മരം യാതൊരു നിയന്ത്രണവുമില്ലാതെ ആടുന്നുണ്ട്. മുകളിൽ ഇരിക്കുന്നയാൾ എവിടെ എന്ന് അന്വേഷിക്കുന്നവർക്ക് മുന്നിൽ മികച്ചൊരു മാതൃകയായി സ്വയം സംരക്ഷിച്ചു കൊണ്ട് മരത്തിന്റെ ശേഷിക്കുന്ന ഭാഗത്തിൽ അപകടമൊന്നും പറ്റാതെ ആൾ ഇരിക്കുന്നുണ്ട്.

    കേരളത്തിൽ ഏറ്റവുമധികം കാണുന്നതാണ് തെങ്ങും പനയും. ഉയർന്ന പനകളിൽ ഒന്നിൽ നിന്നും ഒന്നിലേക്ക് മാറുന്ന രംഗം സുരേഷ് ഗോപി ചിത്രം കളിയാട്ടത്തിലും പകർത്തിയിട്ടുണ്ട്. വീഡിയോ അതുകൊണ്ട് കേരളത്തിൽ നിന്നുമാകാനും സാധ്യതയുണ്ട്. അല്ലെങ്കിൽ രാജ്യത്തെ മറ്റു സ്ഥലങ്ങളിൽ എവിടെയെങ്കിലും നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ ആവാം.

    ആറ് മില്യൺ തവണ ഈ വീഡിയോ സോഷ്യൽ മീഡിയ വഴി കണ്ടിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

    First published:

    Tags: Social media, Social Media post, Viral video