• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | ഒരു ജെ.സി.ബി. കിട്ടിയിരുന്നെങ്കിൽ, മുതുകു ചൊറിയാമായിരുന്നു; ദേ ഇതുപോലെ

Viral video | ഒരു ജെ.സി.ബി. കിട്ടിയിരുന്നെങ്കിൽ, മുതുകു ചൊറിയാമായിരുന്നു; ദേ ഇതുപോലെ

Viral video has a man scratching his back using an earth-mover | മണ്ണുമാന്തിയന്ത്രം കൊണ്ട് പുറംമാന്തിച്ചത് മലയാളി ഡാ!

പുറം ചൊറിയുന്ന ചിത്രം

പുറം ചൊറിയുന്ന ചിത്രം

  • Last Updated :
  • Share this:
    പെട്ടെന്ന് മുതുക് ചൊറിയാൻ തോന്നുന്നു. നിങ്ങൾ വീടിനു പുറത്താണ്. വീടിനകത്താണെങ്കിൽ പപ്പടക്കോലുകൊണ്ടോ, മുടി ചീകുന്ന ചീപ്പുകൊണ്ടോ, തുണി വിരിക്കാൻ ഉപയോഗിക്കുന്ന ഹാംഗർ കൊണ്ടോ സംഗതി ഒപ്പിച്ചെടുക്കാം. ഇതിപ്പോ എന്താ ചെയ്യുക? ഏറ്റവും നന്നായി പുറം മാന്താൻ ആരെയും കിട്ടിയില്ലെങ്കിൽ മണ്ണുമാന്തി തന്നെ ആശ്രയം.

    കുന്നും മലയും കെട്ടിടങ്ങളും ഇടിച്ചു നിരത്തുന്ന ജെ.സി.ബി.യുടെ പല്ലിനു താഴെ നിർഭയനായി പുറം മാന്താൻ നിന്ന് കൊടുത്ത ആളിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. (വീഡിയോ ചുവടെ)



    ഈ വീഡിയോ കേരളത്തിൽ നിന്നുമാണ്. മലപ്പുറം രെജിസ്ട്രേഷനിലെ ടിപ്പർ ലോറിയും കാണാം. 41 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഇയാൾ രണ്ടു തവണ ജെ.സി.ബി.യുടെ പല്ലിനെ പുറംമാന്തിയാക്കുന്നുണ്ട്. ആദ്യം
    കയ്യിലിരുന്ന തുണികൊണ്ടു ചൊറിഞ്ഞിട്ട് ഫലം കാണാതെ വന്നപ്പോഴാണ് രണ്ടുംകൽപ്പിച്ച് ജെ.സി.ബി.ക്ക് താഴെ നിന്നുകൊടുത്തത്.

    വീഡിയോയുടെ അവസാനം മണ്ണുമാന്തിയന്ത്രത്തിന്റെ കൈ ആ ധൈര്യശാലിക്ക് മുന്നിലൂടെ പായിക്കുന്ന ജെ.സി.ബി. ഡ്രൈവറെയും കാണാം. ആയിരക്കണക്കിന് വ്യൂസ് നേടിയ വീഡിയോ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുമുണ്ട്. മൂന്നു ലക്ഷത്തോളം വ്യൂസും അയ്യായിരത്തോളം ലൈക്കും കിട്ടിയിട്ടുണ്ട്. അബ്ദുൽ നാസർ എന്നയാളാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
    Published by:user_57
    First published: