HOME » NEWS » Buzz » VIRAL VIDEO HAS BRIDE RUNNING AWAY WITH HER BOYFRIEND AND GROOM CHASING HER

വിവാഹ വേദിയിൽ നിന്നും വധു കാമുകന്റെയടുത്തേക്ക് ഇറങ്ങിയോടി; വരൻ പിന്നാലെയോടി

വിവാഹവേഷത്തിൽ വിവാഹ വേദിയിൽ നിന്നും ഇറങ്ങി ഓടി വധു. പിന്നാലെ ഓടി വരൻ. വീഡിയോ വൈറൽ

News18 Malayalam | news18-malayalam
Updated: March 22, 2021, 12:06 PM IST
വിവാഹ വേദിയിൽ നിന്നും വധു കാമുകന്റെയടുത്തേക്ക് ഇറങ്ങിയോടി; വരൻ പിന്നാലെയോടി
(പ്രതീകാത്മക ചിത്രം)
  • Share this:
വിവാഹ വേദിയിൽ കാമുകൻ പ്രത്യക്ഷപ്പെടുന്ന എണ്ണമറ്റ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമാ സ്റ്റൈലിൽ കാമുകിയേയും കൊണ്ട് പോകുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൽ ചില സംഭവങ്ങൾ വാർത്തയായിട്ടുമുണ്ട്.

എന്നാൽ വിവാഹ വേദിയിൽ നിന്നും കാമുകന്റെയൊപ്പം ഒളിച്ചോടുന്നതു നിങ്ങൾ ആരെങ്കിലും കണ്ടിരിക്കുമോ എന്നറിയില്ല. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

അക്ഷരാർത്ഥത്തിൽ വിവാഹവേദി വിട്ട് പുറത്തു കാത്തുനിൽക്കുന്ന കാമുകനൊപ്പം ഓടി പോവുകയാണ് യുവതി ഇവിടെ. വളരെ വേഗത്തിൽ പാഞ്ഞു വന്ന് പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ വിവാഹ വേഷത്തിൽ ഓടിക്കയറുകയാണ് യുവതി. എന്നാൽ കയറാൻ പോലും സമയം ലഭിക്കാത്തതിനാൽ, ഇവർ ഓടിവന്ന് കാറിലേക്ക് മറിഞ്ഞു വീഴുകയാണ്. ഉടൻ തന്നെ കാര് നിർത്താതെ ഓടിച്ചു പോവുകയും ചെയ്യുന്നു.

വധുവിനെ തടയാൻ വീട്ടുകാരല്ല, വിവാഹ വേഷത്തിലെ വരൻ തന്നെയാണ് മുന്നിട്ടിറങ്ങിയത് എന്നതും ആശ്ചര്യം. വധുവിന് പിന്നാലെയോടുന്ന ഇയാൾ എത്ര വിളിച്ചിട്ടും കേൾക്കാതെയാണ് വധുവിന്റെ പോക്ക്.

വിവാഹ വേദിയിലായിട്ട് പോലും ഓടാൻ പാകത്തിന് കാലിൽ സ്നിക്കേഴ്സ് ധരിച്ചിരിക്കുന്നതും വീഡിയോ കണ്ട ചിലർ ചൂണ്ടിക്കാട്ടി. കാർ പായുന്നതും, എന്തൊക്കെയോ വിളിച്ചുപറഞ്ഞു കൊണ്ട് വരൻ നിരാശനായി നിലത്തിരിക്കുന്നതും കാണാം.




അമേരിക്കയിൽ നടന്ന സംഭവത്തിന്റെ ദൃശ്യമാണിത്. (വീഡിയോ ചുവടെ)

ആത്മഹത്യാ മോഡലിൽ ഒരു പ്രീ വെഡ്ഡിംഗ് ഷൂട്ട്‌; വീഡിയോ വൈറൽ

വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെയും വീഡിയോഗ്രാഫിയുടെയും പല അവസ്ഥാന്തരങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. പക്ഷെ ഇതുപോലൊരു വേർഷൻ ഉണ്ടാവുമോ എന്ന് പലരും ചിന്തിച്ചു പോകും. ഒരാളുടെ പ്രീ-വെഡ്ഡിംഗ് ഷൂട്ട്‌ മറ്റൊരാളുടേതു പോലെയാവരുത് എന്ന നിർബന്ധം ഓരോരുത്തർക്കും ഉണ്ടായാൽ ഒരുപക്ഷെ ഇത്തരം പരീക്ഷണങ്ങൾ കാണേണ്ട സാഹചര്യം ഉണ്ടായേക്കാം.

ഒറ്റ നോട്ടത്തിൽ കണ്ടാൽ ആറ്റിൽ ചാടി ജീവനൊടുക്കിയ കമിതാക്കളും അവർക്കരികിൽ ഉള്ള ആൾക്കാരും എന്ന തോന്നലാണ് ഈ വീഡിയോ നൽകുക. പക്ഷെ അതങ്ങനെയല്ല എന്ന് വൈകാതെ മനസ്സിലാവും.

രണ്ടു പേരുടെയും കാലുകൾ വള്ളികൊണ്ട് കൂട്ടിക്കെട്ടി, ചുറ്റും ചപ്പുചവറുകൾ നിറഞ്ഞ്, ജീവനില്ലാത്ത പോലെ വെള്ളത്തിൽ കിടക്കുകയാണ് ഈ നവ വരനും വധുവും. ഇരുവരെയും അരയിൽ ചേർത്തു കെട്ടിയിട്ടുണ്ട്. ജീവനൊടുക്കിയ ശേഷം ശരീരങ്ങൾ കരയിൽ അടിഞ്ഞ പോലെയാണ് ഈ വീഡിയോയുടെ ചിത്രീകരണം.

Summary: A video has gone viral after a bride ran away with her boyfriend in a car from where the wedding was to take off. The video shows the bride running away in her wedding-wear and groom running after to stop her from proceeding further. So many people had viewed the video across social media platforms
Published by: user_57
First published: March 22, 2021, 12:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories