• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | അച്ഛൻ ചില്ലുപാലത്തിലൂടെ നടക്കുന്നത് കണ്ട് ഭയന്ന് കരയുന്ന പെൺകുട്ടി; വൈറലായി വീഡിയോ

Viral Video | അച്ഛൻ ചില്ലുപാലത്തിലൂടെ നടക്കുന്നത് കണ്ട് ഭയന്ന് കരയുന്ന പെൺകുട്ടി; വൈറലായി വീഡിയോ

ഒരു ചില്ലുപാലത്തിലൂടെ (Glass Bridge) ഒരാള്‍ നടക്കുന്നതിന്റെയും ആ കാഴ്ച കണ്ട് ഭയന്ന് കരയുന്ന അദ്ദേഹത്തിന്റെ മകളുടെയും ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റിൽ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

  • Last Updated :
  • Share this:
    കുട്ടികള്‍ (Kids) വളരെ നിഷ്‌കളങ്കരാണ്. അതുകൊണ്ട് തന്നെ അവരുടെ കൗതുകകരവും നിഷ്കളങ്കവുമായ പ്രതികരണങ്ങള്‍ കാണുന്നതിനും ആസ്വദിക്കുന്നതിനുമായി പല കുസൃതികളും തമാശകളും മുതിര്‍ന്നവര്‍ അവരുടെ മുന്നില്‍ വെച്ച് കാണിക്കാറുണ്ട്. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ (Instagram) വൈറലായ ഒരു വീഡിയോയും (Viral Video) അത്തരത്തിലൊന്നായിരുന്നു. ഒരു ചില്ലുപാലത്തിലൂടെ (Glass Bridge) ഒരാള്‍ നടക്കുന്നതിന്റെയും ആ കാഴ്ച കണ്ട് ഭയന്ന് കരയുന്ന അദ്ദേഹത്തിന്റെ മകളുടെയും ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റിൽ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

    @beutefullplacee എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പങ്കുവെച്ച ഈ വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്: ''പാലത്തിലെ ചില്ലുകള്‍ പൊട്ടി അച്ഛന്‍ താഴേക്ക് വീഴുമോ എന്ന് ഈ കൊച്ചു പെണ്‍കുട്ടി ഭയപ്പെടുന്നു''. വളരെ ചെറിയ ദൈർഘ്യമുള്ള ഈ വീഡിയോ ക്ലിപ്പില്‍, ഒരു പുരുഷന്‍ ഗ്ലാസ് പാലത്തിന് മുകളിലൂടെ നടക്കുന്നത് കാണാം. കാല്‍പാദം ചില്ലു കൊണ്ട് തീർത്ത തറയില്‍ പതിക്കുമ്പോള്‍, ആ ഗ്ലാസുകള്‍ പൊട്ടുന്നതു പോലെയുള്ള പ്രതീതി നൽകുന്ന രീതിയിലാണ് പാലത്തിന്റെ ക്രമീകരണം. വളരെ നാടകീയമായ രീതിയിൽ അയാള്‍ അതിലൂടെ നടക്കുമ്പോള്‍ മകള്‍ അത് കണ്ട് ഭയപ്പെടുകയും 'പപ്പാ, ഇങ്ങു വാ' എന്ന് പറഞ്ഞ് കരയുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.




    മകള്‍ വല്ലാതെ ഭയപ്പെട്ടു എന്ന് മനസിലാക്കിയ പിതാവ് പെട്ടെന്ന് തന്നെ കുട്ടിയുടെ പക്കല്‍ എത്തി അവളെ ആശ്വസിപ്പിക്കുന്നതോടെ ദൃശ്യങ്ങള്‍ അവസാനിക്കുന്നു. തന്റെ പിതാവ് ഗ്ലാസ് പാലം തകര്‍ന്ന് അഗാധമായ താഴ്‌വാരത്തിലേക്ക് വീഴുമെന്ന് കരുതി ഭയപ്പെടുന്ന പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ സ്‌നേഹം സോഷ്യൽ മീഡിയ ഉപയോക്താക്കളെ വളരെയധികം സ്പര്‍ശിച്ചു. ജനുവരി 14ന് പങ്കുവച്ച ഈ വീഡിയോയ്ക്ക് ഇതുവരെ 46 ലക്ഷത്തിലധികം ലൈക്കുകളും ഒട്ടേറെ കമന്റുകളും ലഭിച്ചു.

    Also Read- World's Highest Railway Bridge: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം; ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ

    അതേസമയം, ഫോണിൽ നോക്കി നടക്കവേ ഡൽഹി മെട്രോ റെയിൽ ട്രാക്കിൽ വീണ യാത്രക്കാരന്റെ വീഡിയോയും ഇതിനിടെ വൈറലായിരുന്നു. ഡല്‍ഹി ഷഹ്ദാര മെട്രോ സ്‌റ്റേഷനില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 58കാരനായ ശൈലേന്ദര്‍ മേത്തയാണ് അശ്രദ്ധമൂലം ട്രാക്കിലേക്ക് വീണത്. ഫോണില്‍ നോക്കി നടക്കുന്നതിനിടെ കാല്‍വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രാക്കിലേക്ക് യാത്രക്കാരന്‍ വീണ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് എത്തുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. വീഴ്ചയില്‍ ശൈലേന്ദറിന്റെ കാലിന് പരിക്ക്‌ പറ്റിയിട്ടുണ്ട്.
    Published by:Rajesh V
    First published: