• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | വിശന്നു വലഞ്ഞ കുരങ്ങന് മാമ്പഴം നൽകി പൊലീസുകാരൻ; കയ്യടിച്ച് ഡിപ്പാർട്മെന്റും; വൈറൽ വീഡിയോ

Viral | വിശന്നു വലഞ്ഞ കുരങ്ങന് മാമ്പഴം നൽകി പൊലീസുകാരൻ; കയ്യടിച്ച് ഡിപ്പാർട്മെന്റും; വൈറൽ വീഡിയോ

വീഡിയോയിൽ കാണുന്ന മോഹിത് എന്ന പൊലീസുകാരനെ പോലീസ് ഡിപ്പാർട്ട്‌മെന്റ് അഭിനന്ദിക്കുകയും ചെയ്തു

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    വിശന്നു വലഞ്ഞ കുരങ്ങന് മാമ്പഴം നൽകുന്ന പൊലീസ് കോൺസ്റ്റബിളിനെ (police constable) കുറിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഉത്തർപ്രദേശിലാണ് (Uttar Pradesh) സംഭവം. ഒരു പൊലീസുകാരൻ ജീപ്പിലിരിക്കുന്നതും ഒരു കുരങ്ങിനും അതിന്റെ കുഞ്ഞിനും ഭക്ഷണം നൽകാനായി മാമ്പഴം അരിയുന്നതുമാണ് വീഡിയോയിൽ ആദ്യം കാണുന്നത്. പിന്നീട് അത് കുരങ്ങന് കൊടുക്കുന്നതും കാണാം. കുരങ്ങൻ സന്തോഷത്തോടെ മാമ്പഴം ആസ്വദിച്ച് കഴിക്കുന്നതും വീഡിയോയിൽ കാണാം. അതിനു ശേഷം പൊലീസുകാരൻ അൽപം മാറി ഇരിക്കുന്ന ഒരു കുരങ്ങിനും മാമ്പഴം അരിഞ്ഞു കൊടുക്കുന്നത് കാണുന്നുണ്ട്. UPP Cares എന്ന ഹാഷ്ടാ​ഗും വീഡിയോയ്ക്കൊപ്പം ഉണ്ട്.

    ഉത്തർപ്രദേശ് പോലീസ് ഡിപ്പാർട്ട്‌മെന്റ് (Uttar Pradesh police department) ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ജൂൺ 12 നാണ് പോസ്റ്റ് ചെയ്തത്. വീഡിയോയിൽ കാണുന്ന മോഹിത് എന്ന പൊലീസുകാരനെ പോലീസ് ഡിപ്പാർട്ട്‌മെന്റ് അഭിനന്ദിക്കുകയും ചെയ്തു. പിന്നീട് ഡിപ്പാർട്ട്മെന്റിന് മറുപടി പറഞ്ഞ് കോൺസ്റ്റബിൾ മോഹിതും രം​ഗത്തെത്തി. തനിക്ക് ഇത്തരമൊരു പരി​ഗണ നൽകിയതിനു നന്ദി പറയുന്നു എന്നും എല്ലാ സ്നേഹവും അറിയിക്കുന്നു എന്നും അദ്ദേഹം മറുപടിയായി കുറിച്ചു.



    വീഡിയോയ്ക്ക് ഇതിനോടം 62,000ൽ അധികം വ്യൂവും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. ''ഒരു കുട്ടിക്ക് ഭക്ഷണം നൽകുന്നത് പോലെ വളരെ സ്നേഹത്തോടെയാണ് പൊലീസുകാരൻ കുരങ്ങന് ഭക്ഷണം നൽകുന്നത്'' എന്നാണ് വീഡിയോ കണ്ട ഒരാളുടെ കമന്റ്. ''നന്ദി കോൺസ്റ്റബിൾ, മറ്റേതൊരു ​ഗുണത്തെക്കാളും ഈ ലോകത്തിന് അനുകമ്പ ആവശ്യമാണ്. നിസം​ഗരാകാൻ പാടില്ല'', എന്നാണ് മറ്റൊരു കമന്റ്.

    അടുത്തിടെ, ഒരു കുരങ്ങൻ അതിന്റെ മുറിവുകൾ ചികിത്സിക്കുന്നതിനായി ക്ലിനിക്കിലെത്തിയതിന്റെ വാർത്ത പുറത്തു വന്നിരുന്നു. ബീഹാറിൽ ആയിരുന്നു സംഭവം.

    പ്രയാഗ്‌രാജിലേക്കുള്ള യാത്രയ്ക്കിടെ കുരങ്ങന്മാർക്ക് വെള്ളംനൽകാനായി ക്യാബ് നിർത്തി ഇറങ്ങിയ ഡ്രൈവറുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഓംകാർ ഖണ്ഡേക്കർ എന്നയാളാണ് കുട്ടിക്കുരങ്ങന്മാർക്ക് ദാഹം ജലം നൽകാനായി വണ്ടി നിർത്തി ഇറങ്ങിയ മനോജ് എന്ന ക്യാബ് ഡ്രൈവറുടെ കഥ ട്വീറ്റ് ചെയ്തത്. ഒരു വയോധികൻ വേനൽച്ചൂടിൽ വലയുന്ന പക്ഷികൾക്ക് ഹോസ് ഉപയോഗിച്ച് കൃത്രിമ മഴ നൽകുന്ന വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ദാഹിച്ചുവലഞ്ഞ കുരങ്ങന് വെള്ളം കൊടുക്കുന്ന ട്രാഫിക് പൊലീസുകാരനെ കുറിച്ചുള്ള അടുത്തിടെ കൈയ്യടി നേടിയിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ മാൽസേജ് ​ഘാട്ടിലായിരുന്നു സംഭവം. ഐഎഎസ് ഉദ്യോ​ഗസ്ഥനായ സുശാന്ത് നന്ദ ഐപിഎസ് ആണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സഞ്ജയ് ​ഗൂഡ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഈ വീഡിയോയിൽ കാണുന്നത്. ഇദ്ദേഹം സാവധാനം കുരങ്ങന് അടുത്തേക്ക് കുപ്പിയെത്തിച്ച് വെള്ളം കുടിക്കാൻ നൽകുന്നത് വീഡിയോയിൽ കാണാം.
    Published by:user_57
    First published: