നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അച്ഛൻ എങ്ങനെയാണ് അമ്മയുമായി പ്രണയത്തിലായത്‌? മകളുടെ ചോദ്യത്തിന് പിതാവ് നൽകിയ മറുപടി വൈറൽ

  അച്ഛൻ എങ്ങനെയാണ് അമ്മയുമായി പ്രണയത്തിലായത്‌? മകളുടെ ചോദ്യത്തിന് പിതാവ് നൽകിയ മറുപടി വൈറൽ

  Viral video of a father telling how he fell In love with her mom | മകളുടെ ചോദ്യത്തിന് അച്ഛൻ നൽകുന്ന മറുപടി വീഡിയോ വൈറൽ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ചില പ്രണയകഥകൾ (love stories) കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുന്നു. അവ വിവരിക്കുന്നത് ഹൃദയസ്പർശിയായ അനുഭവമാണ്. നിങ്ങളുടെ മാതാപിതാക്കളുടെ മനോഹരമായ പ്രണയകഥയെക്കുറിച്ച് കേൾക്കുന്നത് വളരെ ഹൃദ്യവും ഒരാളുടെ വിശ്വാസം വളർത്തുന്നതുമാണ്. ഈ നവംബറിന്റെ തണുപ്പിൽ സോഷ്യൽ മീഡിയയിൽ (social media) അത്തരമൊരു വീഡിയോ ഇടം പിടിച്ചിരിക്കുന്നു. വീഡിയോയിൽ, ഒരു മകൾ പിതാവിന്റെ അടുത്തേക്ക് ചെന്ന് ഭാര്യയുമായി എങ്ങനെ പ്രണയത്തിലായി എന്ന് ചോദിക്കുന്നു.

   വീഡിയോ ആരംഭിക്കുന്നത്, "നിങ്ങളുടെ അച്ഛൻ നിങ്ങളുടെ അമ്മയുമായി എങ്ങനെ പ്രണയത്തിലായി" എന്ന ഇൻ-ടെക്‌സ്‌റ്റ് കുറിപ്പോടെയാണ്. ക്ലിപ്പിനൊപ്പം ചേർത്തിരിക്കുന്ന അടിക്കുറിപ്പിൽ, "അവരുടെ കഥയാണ് എന്റെ പ്രിയപ്പെട്ടത്" എന്ന് പറയുന്നു.

   "അമ്മയുമായി പ്രണയത്തിലായത് എന്തുകൊണ്ടാണ്?" വീഡിയോയിൽ, മകൾ അച്ഛനോട് ചോദിക്കുന്നു. പിതാവിന്റെ കണ്ണുകൾ ജീവിതയാത്ര മുഴുവനായും ഓർക്കുന്നതായി കാണാം. അയാളുടെ മുഖം ഏറ്റവും മധുരതരമായ രീതിയിൽ പ്രകാശിക്കുന്നു. “എന്നെ ആരും വിശ്വസിക്കാത്തപ്പോൾ, അവൾ എന്നെ വിശ്വസിച്ചു. അവൾ ഒരു പുഷ്പം പോലെ വിരിയുന്നത് എനിക്ക് കാണാൻ കഴിഞ്ഞു," അദ്ദേഹം മറുപടി നൽകി.

   സോഷ്യൽ മീഡിയയിൽ വൈറലായ മനോഹരമായ വീഡിയോ ഇവിടെ കാണാം:
   വീഡിയോ ഷെയർ ചെയ്തതിന് ശേഷം ഒരു ലക്ഷത്തിലധികം ആളുകൾ കാണുകയും പതിനായിരത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു. കമൻറ് ബോക്സിൽ ദമ്പതികളോടുള്ള ആരാധനയും അവരുടെ ബന്ധത്തിന്റെ ഊഷ്മളതയും വാഴ്ത്താതിരിക്കാൻ നെറ്റിസൺമാർക്ക് കഴിഞ്ഞില്ല.   “ഞാൻ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്നു. അവരുടെ ഹൃദയത്തിൽ വളരെയധികം സ്നേഹമുണ്ട്, അദ്ദേഹം എന്ത് മൃദുവായി സംസാരിക്കുന്നു.” ഒരു ഉപയോക്താവ് എഴുതി. “അദ്ദേഹത്തിന്റെ കണ്ണുകൾ, ആ ഹൃദയം! അദ്ദേഹം നിങ്ങളുടെ അമ്മയോട് ദേഷ്യപ്പെടുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല,“ മറ്റൊരാൾ കുറിച്ചു. "ഈ സ്‌നേഹം എന്നെ ലോകത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നു. ഇത് പങ്കിട്ടതിന് നന്ദി,” ഒരു ഉപയോക്താവ് പറഞ്ഞു. “യഥാർത്ഥ സ്നേഹം നിലനിൽക്കുന്നു,” മറ്റൊരാൾ പറഞ്ഞു.

   ദമ്പതികളുടെ മകൾ അവളുടെ ഇൻസ്റ്റഗ്രാമിൽ മാതാപിതാക്കളുടെ ഉപദേശങ്ങൾ ഇടയ്ക്കിടെ പങ്കിടാറുണ്ട്. അവർ മകൾക്ക് വളരെ ഊഷ്മളതയോടെയും കരുതലോടെയും ഉത്തരം നൽകാറുമുണ്ട്.

   Summary: In a viral video on internet, a daughter goes up to his father and asks how he fell in love with his wife. The video starts with the in-text reading, “POV: How your dad fell in love with your mum.” The father’s eyes seem to recollect the entire love story of theirs
   Published by:user_57
   First published:
   )}