HOME » NEWS » Buzz » VIRAL VIDEO OF A FISHERMAN WHO FINDS UNOPENED BOTTLE OF WHISKY INSIDE A FISH GH

ഒരു ഫുൾ കുപ്പി വിസ്കി 'അകത്താക്കി' മത്സ്യം; വൈറലായി മീൻ പിടുത്തക്കാരന്‍റെ വീഡിയോ

ഒരു കുപ്പി മുഴുവാനായി വിഴുങ്ങാൻ മത്സ്യത്തിന് എങ്ങനെ കഴിഞ്ഞുവെന്നാണ് വീഡിയോ കണ്ട പലരുടെയും സംശയം.

News18 Malayalam | news18-malayalam
Updated: June 25, 2021, 1:01 PM IST
ഒരു ഫുൾ കുപ്പി വിസ്കി 'അകത്താക്കി' മത്സ്യം; വൈറലായി മീൻ പിടുത്തക്കാരന്‍റെ വീഡിയോ
ഒരു കുപ്പി മുഴുവാനായി വിഴുങ്ങാൻ മത്സ്യത്തിന് എങ്ങനെ കഴിഞ്ഞുവെന്നാണ് വീഡിയോ കണ്ട പലരുടെയും സംശയം.
  • Share this:
മീൻപിടിത്തം ചിലർക്ക് തൊഴിലാണ്. മറ്റ് ചിലർക്ക് ഹോബിയും. മത്സ്യബന്ധനത്തിനിടെ കിട്ടിയ മീനിന്റെ വയറ്റിൽ നിന്ന് പൊട്ടിക്കാത്ത മദ്യ കുപ്പി പുറത്തെടുക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. മത്സ്യത്തിനെ മുറിക്കുന്ന വീഡിയോ എടുക്കുന്നതിനിടെയാണ് യാഥൃച്ഛികമായി വയറ്റിൽ നിന്ന് മദ്യ കുപ്പി ലഭിക്കുന്നത്. പൊട്ടിക്കാത്ത ഒരു കുപ്പി വിസ്കിയാണ് വയറിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

വീഡിയോ യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായി മാറിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളിയുടെ മീൻ മുറിക്കുന്ന അസാധാരണ കഴിവ്  പ്രകടമാക്കുന്നതിനായിരുന്നു യഥാർത്ഥത്തിൽ ഈ വീഡിയോ ക്ലിപ്പ് ചിത്രീകരിച്ചത്.  ഒരു ബോട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

മേശയിൽ വച്ച് മീൻ മുറിക്കുന്ന ദൃശ്യങ്ങളാണ് തുടക്കത്തിൽ.  ഒരു വലിയ കഷണം മാംസം മീനിൽ നിന്ന് മുറിച്ചെടുക്കുന്നത് കാണാം. പിന്നീട് മീനിന്‍റെ വയറ് വൃത്തിയാക്കാൻ തുടങ്ങിയപ്പോഴാണ് അസാധാരണമായ എന്തോ ഒന്ന് വയറ്റിൽ തടഞ്ഞത്. ആ ഭാഗം കത്തി കൊണ്ട് മുറിച്ചതോടെ എന്തോ ഒന്ന് മത്സ്യത്തിന്റെ വയറ്റിൽ നിന്ന് പുറത്തേയ്ക്ക് നീണ്ടുനിൽക്കുന്നുണ്ടായിരുന്നു. പിന്നീട് പുറത്തേക്കെടുത്ത കുപ്പി  കണ്ട് എല്ലാവരും ഞെട്ടുന്നതും വീഡിയോയിൽ കാണാം. കുപ്പി പുറത്തെടുത്തപ്പോഴാണ് അതൊരു പൊട്ടിക്കാത്ത വിസ്കി കുപ്പിയാണെന്ന് മനസ്സിലായത്. കുപ്പി കണ്ട ആവേശത്തിൽ, തനിയ്ക്ക് “ജാക്പോട്ട്” അടിച്ചുവെന്ന് യുവാവ് സുഹൃത്തുക്കളോട് പറയുന്നതും വീഡിയോയിൽ കാണാം.

Youtube Video


ടിക് ടോക്ക് ഉപയോക്താവായ ബെനിബാൻ ആദ്യമായി ഈ വീഡിയോ പങ്കിട്ടപ്പോൾ 6 മില്യണിലധികം വ്യൂസ് നേടിയിരുന്നു. പിന്നീട് വീഡിയോ ഇൻസ്റ്റാഗ്രാമിലും വൈറലായി മാറി. എന്നാൽ ഒരു കുപ്പി മുഴുവാനായി വിഴുങ്ങാൻ മത്സ്യത്തിന് എങ്ങനെ കഴിഞ്ഞുവെന്നാണ് വീഡിയോ കണ്ട പലരുടെയും സംശയം. മീനിനെ പിടിച്ച ശേഷം മത്സ്യത്തിന്റെ വായിലൂടെ കുപ്പി ഇറക്കിയതായിരിക്കാമെന്നും തുടർന്ന് കുപ്പി പുറത്തെടുക്കുന്ന വീഡിയോ ചിത്രീകരിച്ചതായിരിക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടു.

എന്നാൽ സമുദ്ര ജീവികൾ മനുഷ്യർ വലിച്ചെറിയുന്ന മാലിന്യങ്ങൾ വിഴുങ്ങുന്നത് അസാധാരണമല്ല. ഇത് അവർക്ക് വളരെയധികം ദോഷകരവുമാണ്. എന്നാൽ ആരെങ്കിലും പൊട്ടിക്കാതെ ഒരു കുപ്പി മദ്യം മുഴുവനായും കടലിൽ എറിയുമോ എന്നും പലരും ആശ്ചര്യപ്പെട്ടു.

Also Read-ഈ കോഴി വേറെ ലെവലാണ്!; വ്യാഴാഴ്ച ഒരു ദിവസം മാത്രം ഇട്ടത് 11 മുട്ടകൾ

കഴിഞ്ഞ വർഷം ആഴക്കടലിൽ വലയിട്ടപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ഭീമൻ മത്സ്യങ്ങളെ കിട്ടിയ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കർണാടക തീരത്താണ് ഭീമൻ മാന്ത റേസ് മത്സ്യങ്ങൾ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത്. രണ്ട് മത്സ്യങ്ങളുടെ ആകെ ഭാരം ആയിരം കിലോ ആയിരുന്നു. ഭീമാകാരമായ മാന്ത റേസുമായി മത്സ്യബന്ധനത്തിന് ശേഷം തീരത്ത് എത്തിയ മീൻപിടുത്തക്കാരന് മീനിനെ ഒരു പിക് - അപ്പ് വാനിലേക്ക് മാറ്റാൻ ക്രയിൻ ഉപയോഗിക്കേണ്ടി വന്നു. ഒരു മാന്ത റേസിന് 750 കിലോയും മറ്റൊന്നിന് 250 കിലോയുമായിരുന്നു ഭാരം.
Published by: Asha Sulfiker
First published: June 25, 2021, 1:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories