നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | തിളച്ച എണ്ണയിൽ കയ്യിട്ട് പക്കോഡ വറുക്കുന്ന വിൽപ്പനക്കാരൻ; വീഡിയോ വൈറൽ

  Viral video | തിളച്ച എണ്ണയിൽ കയ്യിട്ട് പക്കോഡ വറുക്കുന്ന വിൽപ്പനക്കാരൻ; വീഡിയോ വൈറൽ

  പക്കോഡ ഉണ്ടാക്കി, തിളച്ചുമറിയുന്ന ചൂടുള്ള എണ്ണയിൽ കൈ മുക്കി പരിക്കേൽക്കാതെ വരുന്ന ആളിന്റെ വീഡിയോ വൈറൽ

  (വീഡിയോയിൽ നിന്നും)

  (വീഡിയോയിൽ നിന്നും)

  • Share this:
   വഴിയോര ഭക്ഷണശാലകളും റെസ്റ്റോറന്റുകളും ഉപഭോക്താക്കളെ ആകർഷിക്കാൻ വിചിത്രമായ ഭക്ഷണ കോമ്പോകളുമായി വരാറുണ്ട്. തങ്ങളുടെ വൈറൽ വീഡിയോകളിലൂടെ (viral video) ഉപഭോക്താക്കളെ അവരുടെ ഭക്ഷണശാലകളിലേക്കു ആകർഷിക്കാൻ അങ്ങനെ എന്തെല്ലാം ആശയങ്ങൾ. എന്നാൽ ജയ്പൂരിലെ ഒരു തെരുവ് ഭക്ഷണ കച്ചവടക്കാരന് അത് ചെയ്യേണ്ടതില്ല. തന്റെ 'ഹീറ്റ് പ്രൂഫ്' കൈ അയാൾക്ക് വേണ്ടി ആ ജോലി നിർവഹിച്ചോളും.

   പക്കോഡ ഉണ്ടാക്കി, തിളച്ചുമറിയുന്ന ചൂടുള്ള എണ്ണയിൽ ആ മനുഷ്യൻ കൈ മുക്കി പരിക്കേൽക്കാതെ വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.

   മുംബൈ ആസ്ഥാനമായുള്ള ഒരു ഫുഡ് ബ്ലോഗർ ഇതിന്റെ വീഡിയോ ഡോക്യുമെന്റ് ചെയ്യുകയും തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോയിൽ, ചുട്ടുതിളക്കുന്ന എണ്ണ നിറച്ച കടായിയുടെ മുന്നിലെ ഒരു കച്ചവടക്കാരനെ നമ്മൾ കാണുന്നു. പിന്നീട് അയാൾ പക്കോഡകൾ കടായിയിലേക്ക് വലിച്ചെറിയുന്നു. അവ വറുക്കുമ്പോൾ, കൈ എണ്ണയ്ക്കുള്ളിൽ മുക്കി, അത് ബ്ലോഗറെ കാണിക്കാൻ ക്യാമറയ്ക്കു നേരെ പിടിക്കുന്നു.
   കൈ പരിക്കേൽക്കാത്തതായി കാണാം. അയാൾ വേദനയുടെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. കിസാൻ എന്നാണ് സ്റ്റാളിന്റെ പേര്
   വീഡിയോയുടെ അവസാനം, ബ്ലോഗർ പക്കോഡ രുചിച്ച് നോക്കുന്നു. "ജയ്‌പൂരിലെ ഹീറ്റ് പ്രൂഫ് പക്കോഡ് വാല" എന്ന അടിക്കുറിപ്പോടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നു.

   വീഡിയോ 70,437 ലൈക്കുകൾ നേടി, കമന്റുകൾ കൊണ്ട് കുമിഞ്ഞുകൂടുകയാണ്. പലരും ഞെട്ടൽ പ്രകടിപ്പിച്ചപ്പോൾ ചിലർക്ക് ശുചിത്വത്തെക്കുറിച്ച് ആശങ്കയുണ്ട്. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്, ശുചിത്വം കൈവിട്ടുപോയിരിക്കുന്നു എന്നാണ്. "ശുചിത്വം ചാറ്റിൽ നിന്ന് വിട്ടുപോയി," എന്ന് മറ്റൊരു അഭിപ്രായം ഉയർന്നു. ഒരു ഉപയോക്താവ് വിൽപ്പനക്കാരൻ കൈ മുക്കിയില്ലെന്ന് വിശദീകരിക്കാൻ ശ്രമിച്ചു; "അയാൾ ആദ്യം കൈ വെള്ളത്തിൽ മുക്കി, വെള്ളവും എണ്ണയും കലരാത്തതിനാൽ വെള്ളം ബാഷ്പീകരിക്കപ്പെടും. ആ സമയം അവൻ കൈ നീക്കുന്നു," എന്നായിരുന്നു.

   ഇതാദ്യമായല്ല ഒരാൾ എണ്ണയിൽ കൈ മുക്കുന്ന വീഡിയോ വൈറലാകുന്നത്. ഈ വർഷം ആദ്യം, A Nonvegfoodie എന്ന ഇൻസ്റ്റഗ്രാം പേജിൽ ഒരാൾ ചൂടുള്ള എണ്ണയിൽ കൈ മുക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു. ചിക്കൻ ഫ്രൈ ചെയ്യൽ ആയിരുന്നു ലക്‌ഷ്യം.
   Summary: Video of a heat-proof pakora maker in Jaipur is taking the internet by storm. The video shows a man dipping his fingers in piping hot oil 
   Published by:user_57
   First published: