നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | ‘അതീവ അപകടകാരിയായ’ തടവുകാരനെ ചുംബിക്കുന്ന വനിതാ ജഡ്ജി; വീഡിയോ വൈറൽ

  Viral video | ‘അതീവ അപകടകാരിയായ’ തടവുകാരനെ ചുംബിക്കുന്ന വനിതാ ജഡ്ജി; വീഡിയോ വൈറൽ

  Viral video of a judge kissing highly dangerous prisoner | വീഡിയോ വൈറലായതോടെ വിശദീകരണവുമായി വനിതാ ജഡ്ജി

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഒരു വനിതാ അർജന്റീനിയൻ ജഡ്ജി 'അതീവ അപകടകാരി' എന്ന് കുറ്റാരോപിതനായ കുറ്റവാളിയെ ചുംബിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ (viral video on social media). ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ തടവുശിക്ഷ അനുഭവിക്കുന്നത്. പ്രത്യക്ഷത്തിൽ, ജഡ്ജിയും അയാളെ ജീവപര്യന്തത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചിരുന്നു.

   ജയിലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യൂട്യൂബിൽ പങ്കിട്ട വീഡിയോയിൽ, തെക്കൻ ചുബുട്ട് പ്രവിശ്യയിൽ നിന്നുള്ള ജഡ്ജി മറിയൽ സുവാരസ് തടവുകാരനായ ക്രിസ്റ്റ്യൻ ബുസ്റ്റോസിനൊപ്പം ഇരിക്കുന്നത് കാണാം. ജഡ്ജി ക്രിസ്റ്റ്യനുമായി സംസാരിക്കുകയും ലാപ്‌ടോപ്പിൽ ജോലി ചെയ്യുകയുമാണ്. വീഡിയോയിൽ, ജയിലിൽ വെച്ച് ഇരുവരും പരസ്പരം ചുംബിക്കുന്നത് പിടിക്കപ്പെട്ടു.

   LADBible റിപ്പോർട്ട് അനുസരിച്ച്, 2009-ൽ ലിയാൻഡ്രോ 'ടിറ്റോ' റോബർട്ട്സ് എന്ന പോലീസ് ഓഫീസറെ വെടിവച്ച കേസിൽ ബുസ്റ്റോസ് നേരത്തെ ജയിലിലായിരുന്നു. കൊർകോവാഡോയിൽ പോലീസുകാരന് മാരകമായി വെടിയേൽക്കുകയായിരുന്നു. ജയിൽ ചാടിയ ബസ്റ്റോസിനെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥൻ പോയതായി റിപ്പോർട്ടുണ്ട്. പിന്നീട് ഇയാൾ
   ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. വിചാരണയ്ക്കിടെ കുറ്റം സമ്മതിച്ചതും നരഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ടു.

   ഇരുവരും പിടിക്കപ്പെടുന്നതിന് ഒരാഴ്ച മുമ്പ്, മറ്റ് ജഡ്ജിമാർ കൂടി അംഗങ്ങളായ പാനലിൽ ഒരാളായിരുന്നു മാരിയൽ. പോലീസിനെ കൊലപ്പെടുത്തിയ കേസിൽ ബുസ്റ്റോസിന് ജീവപര്യന്തം തടവ് നൽകണമോ എന്ന് തീരുമാനിച്ചത് ഇവരാണ്. മനുഷ്യനാണെങ്കിലും
   വളരെ അപകടകാരിയായ ഒരു തടവുകാരനായി കണക്കാക്കപ്പെടുന്ന ഇയാളെ ജഡ്ജി മാരിയൽ മാത്രമാണ് പിന്തുണച്ച് വോട്ട് ചെയ്തത്. എന്നിരുന്നാലും, കുറ്റവാളിയുടെ വിധി നിർണ്ണയിക്കാൻ ഒരൊറ്റ വിയോജിപ്പ് മതിയാകാത്തതിനാൽ, ജീവപര്യന്തത്തിന് ശിക്ഷിച്ചു.   വീഡിയോ പുറത്തുവന്നതും ജഡ്‌ജി വ്യക്തത വരുത്താൻ ശ്രമിച്ചു. അവർക്ക് തടവുകാരനുമായി ഒരു ബന്ധവുമില്ലെന്നും, പകരം കേസിനെക്കുറിച്ച് താൻ എഴുതുന്ന ഒരു പുസ്തകത്തെക്കുറിച്ച് ബുസ്റ്റോസിനെ കാണാൻ പോയതാണെന്നും വിശദീകരിച്ചു. ചുംബന സംഭവത്തെ നിഷേധിക്കുകയും ആരും കേൾക്കാതിരിക്കാൻ അയാളുടെ അടുത്ത് നിന്ന് സംസാരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

   വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ, ചുബുട്ടിലെ സുപ്പീരിയർ കോടതി ഇടപെട്ടു. ജഡ്ജിയുടെ പ്രവർത്തിയെക്കുറിച്ച് അന്വേഷണം നടത്തും. ജഡ്‌ജിയുടെ ഭാഗത്തു നിന്നും നിലവാരമില്ലാത്ത പെരുമാറ്റം ഉണ്ടായതായി ആരോപിക്കപ്പെടുന്നു എന്ന് കോടതി പറഞ്ഞു. അപകടകാരിയായ ഒരു തടവുകാരനെ ജഡ്ജി കണ്ടുമുട്ടിയ സാഹചര്യം അന്വേഷിക്കും.
   ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനും അന്വേഷണം നടത്തും. എന്തെങ്കിലും നിയമ ലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതും കണ്ടെത്തും.

   Summary: A video gone viral on social media shows a female judge kissing a highly dangerous prisoner sentenced to life. The video posted in YouTube shows the judge and prisoner in close proximity
   Published by:user_57
   First published:
   )}