HOME » NEWS » Buzz » VIRAL VIDEO OF A MAN OPENS BEER BOTTLE WITH SHOELACE GH

Viral Video | ഷൂ ലേസ് കൊണ്ട് ബിയർ കുപ്പി തുറക്കാനറിയുമോ? വൈറലായി യുവാവിന്റെ വീഡിയോ

Where there’s a will, there’s a way എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: April 20, 2021, 1:24 PM IST
Viral Video | ഷൂ ലേസ് കൊണ്ട് ബിയർ കുപ്പി തുറക്കാനറിയുമോ? വൈറലായി യുവാവിന്റെ വീഡിയോ
Screengrab
  • Share this:
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിലാണ് യുവാവ് ഷൂ ലേസ് ഉപയോഗിച്ച് ബിയർ കുപ്പി തുറക്കുന്നത്. ട്വിറ്ററിൽ ഷെയർ ചെയ്ത ഈ വീഡിയോയിൽ ബിയർ ബോട്ടിലുകൾക്ക് സമീപം ബെഞ്ചിൽ ഒരാളുടെ കാൽ കാണിക്കുന്നു. തുടർന്ന്‌ അയാൾ‌ ഷൂ ലേസ് കുപ്പിയുടെ അടപ്പിനെ ചുറ്റി പ്രത്യേക രീതിയിൽ വലിച്ച് ബിയർ കുപ്പി തുറക്കുന്നത് കാണാം.

Where there’s a will, there’s a way എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വൈറലായി മാറിയ ഈ ഹാക്ക് ഏകദേശം 41,000 ലധികം പേർ കണ്ടു. 700 ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോയിലെ വ്യക്തി അജ്ഞാതനായി തുടരുമ്പോഴും വീഡിയോ ഇതിനകം ഒരുപാട് പേർ റീട്വീറ്റ് ചെയ്തു കഴിഞ്ഞു.


നിരവധി ട്വിറ്റർ ഉപഭോക്താക്കൾ വീഡിയോ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും വീഡിയോയിൽ കാണുന്ന വ്യക്തിയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വ്യാപകമായി ഉപയോഗിക്കുന്നതുമായ പാനീയങ്ങളിൽ ഒന്നാണ് ബിയർ. വെള്ളത്തിനും ചായയ്ക്കും ശേഷം ഏറ്റവും പ്രചാരമുള്ള മൂന്നാമത്തെ പാനീയമാണിത്. അടുത്ത തവണ നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ഒരു ബിയർ കുപ്പി തുറക്കേണ്ടി വരുമ്പോൾ ഓപ്പണർ കൈയിൽ ഇല്ലെങ്കിലും ഈ രീതി പരീക്ഷാവുന്നതാണ്.


ലോകത്ത് ബിയറിന് ഏറ്റവും വിലയുള്ള സ്ഥലം ഖത്തറിലെ ദോഹയാണ്. ശരാശരി 11.26 ഡോളറാണ് ഇവിടെ ഒരു കുപ്പി ബിയറിന്റെ വില. 2022 ലോക കപ്പിന് മുന്നോടിയായി ഭൂരിഭാഗം മുസ്‌ലിം രാജ്യങ്ങളും മദ്യ ഇറക്കുമതിക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളിൽ എത്തുന്ന സന്ദർശകർക്ക് മദ്യപിക്കാൻ പ്രത്യേക അനുമതി ആവശ്യമാണെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിലയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ചൈനീസ് തലസ്ഥാനമായ ബീജിംഗ് ആണ്. ബീജിംഗിലെ ഒരു ഹോട്ടലിൽ നിന്നും ബിയർ വാങ്ങിയാൽ 13.61 പൗണ്ട് നൽകേണ്ടി വരും. എന്നാൽ ലോകത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ ബിയർ വിൽക്കുന്നത് റോമിലെ സൂപ്പർമാർക്കറ്റിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു കുപ്പിക്ക് വെറും 0.58 ഡോളറാണ് ഇവിടെ ബിയറിന്റെ വില.
You may also like:'കുത്തിവെപ്പ് കൊണ്ടൊന്നും കാര്യമില്ല, മദ്യമാണ് യഥാർത്ഥ മരുന്ന്'; മദ്യാശാലയ്ക്ക് മുന്നിൽ വൈറലായി സ്ത്രീയുടെ വീഡിയോ

2021 ൽ നടത്തിയ പഠനത്തിൽ ബിയർ കുടിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തിന് നല്ലതാണെന്ന് പറയുന്നു. ബിയർ പ്രേമികൾക്ക് സന്തോഷിക്കാൻ ഇതിൽപരം എന്തു വേണം. ദിവസവും മിതമായ അളവിൽ ബിയർ കുടിക്കുന്നത് ഹാർട് അറ്റാക്കിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠന റിപ്പോർട്ട്. നിലവിൽ ഹൃദയരോഗമുള്ളവർക്കും ധൈര്യമായി ബിയർ കുടിക്കാം. അമിതമാകാതിരുന്നാൽ മതി. ഹൃദയത്തിന് മാത്രമല്ല, ഡയബറ്റിസ് സാധ്യത കുറയ്ക്കാനും ബിയർ സഹായിക്കുമെന്നാണ് ചില പഠന റിപ്പോർട്ടുകൾ.
Published by: Naseeba TC
First published: April 20, 2021, 1:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories