• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | വിദ്യാർത്ഥികളുടെ മൊബൈൽ പിടിച്ചു വാങ്ങി തീയിലെറിഞ്ഞ് അദ്ധ്യാപിക; വീഡിയോ വൈറലാവുന്നു

Viral video | വിദ്യാർത്ഥികളുടെ മൊബൈൽ പിടിച്ചു വാങ്ങി തീയിലെറിഞ്ഞ് അദ്ധ്യാപിക; വീഡിയോ വൈറലാവുന്നു

ഒന്നിനുപുറകെ ഒന്നായി മൊബൈൽ ഫോണുകൾ തീയിൽ എറിഞ്ഞ് അദ്ധ്യാപിക

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    പാഠം ശ്രദ്ധിക്കാത്തതിന്റെ പേരിൽ ക്ലാസിനിടെ അധ്യാപകർ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ (mobile phone) പിടിച്ചുവാങ്ങുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. ഈ ഫോണുകൾ പിന്നീട് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് തിരികെ നൽകുന്നതാണ് രീതി. സാധാരണയായി, ഇത് ഒരു പതിവാണ്, എന്നാൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു അദ്ധ്യാപിക മറ്റൊരു തരത്തിലാണ് പ്രതികരിച്ചത്. അവൾ ഫോണുകൾ തീയിൽ എറിഞ്ഞു.

    ഈ ടീച്ചർ ഫോണുകൾ തീയിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്തോനേഷ്യയിലെ ഒരു ബോർഡിംഗ് സ്കൂളിൽ നിന്നുള്ളതാണ് വീഡിയോ (viral video). അദ്ധ്യാപിക തീപിടിച്ച ഡ്രമ്മിൽ മൊബൈൽ ഫോണുകൾ എറിയുന്നത് കാണാം.

    ടീച്ചർ നിരവധി മൊബൈൽ ഫോണുകൾ ഒന്നിനുപുറകെ ഒന്നായി തീയിൽ എറിഞ്ഞു. തുടർന്ന് ടീച്ചറോടൊപ്പം ഒരു സഹപ്രവർത്തക ആദ്യം ഫോൺ എല്ലാവരെയും കാണിക്കുകയും പിന്നീട് അത് തീയിടുകയും ചെയ്യുന്നു.

    വിഡിയോയിൽ വിദ്യാർത്ഥികളുടെ മുഖത്ത് ഞെട്ടൽ കാണാം. സെൽഫോണുകൾ പിടിച്ചെടുത്ത് ഇസ്ലാമിക് ബോർഡിംഗ് സ്കൂളിൽ കത്തിച്ചു എന്നായിരുന്നു അടിക്കുറിപ്പ്.




    ചില ഉപയോക്താക്കൾ വീഡിയോയെ രൂക്ഷമായി വിമർശിച്ചു. അവരുടെ അഭിപ്രായത്തിൽ, ശിക്ഷ ഈ വളരെ കർശനമായിരുന്നു. ഇത്തരമൊരു കാര്യം ചെയ്യാൻ അധ്യാപകർക്ക് അധികാരമുണ്ടോ എന്ന് ഒരു ഉപയോക്താവ് ചോദിച്ചു. മറ്റ് ശിക്ഷകൾ എന്താണെന്ന് ചിന്തിച്ച് മറ്റുള്ളവർ ഭയപ്പെട്ടു.

    ഇത്രയും കഠിനമായ ശിക്ഷയ്ക്ക് കാരണമുണ്ടെന്ന് മൂന്നാമത്തെ ഉപയോക്താവ് പറഞ്ഞു. സ്‌കൂൾ വിദ്യാർത്ഥികളെ പലതവണ ശാസിക്കുകയും മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടാകുമെന്ന് അയാൾ കുറിച്ചു.

    ബോർഡിംഗ് സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കൾ അറിഞ്ഞപ്പോൾ, എന്തുകൊണ്ടാണ് അവർ നിർദ്ദേശങ്ങൾ പാലിക്കാത്തതെന്നും ചിലർ പറഞ്ഞു. ഒരു ബോർഡിംഗ് സ്‌കൂളിൽ വെച്ച് തന്റെ ഫോണും കണ്ടുകെട്ടിയതായി ഒരു ഉപയോക്താവ് അനുഭവം പങ്കുവെച്ചു, എന്നാൽ അത് നശിപ്പിക്കപ്പെട്ടില്ല, ക്ലാസ് കഴിഞ്ഞ് മടക്കി നൽകി.

    നിയമം ലംഘിക്കുന്നവർ ശിക്ഷ അനുഭവിക്കണമെനന്നായിരുന്നു മറ്റൊരു ഉപയോക്താവ് എഴുതിയത്.

    Summary: A recent video that had gone viral on internet shows a school teacher throwing mobile phones confiscated from students into a drum of fire, while the students are in attendance. The video has brought about shock and wonder in netizens, who had reacted in comment. The incident is reportedly from a boarding school in Indonesia, and made way to Instagram later
    Published by:user_57
    First published: