• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | ട്രാഫിക് ഡ്യൂട്ടിയിലെ പോലീസുകാരനെ കാള ഇടിച്ചു വീഴ്ത്തി; വീഡിയോ വൈറൽ

Viral video | ട്രാഫിക് ഡ്യൂട്ടിയിലെ പോലീസുകാരനെ കാള ഇടിച്ചു വീഴ്ത്തി; വീഡിയോ വൈറൽ

Viral video of a traffic policeman knocked down by a bull | പോലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് കാള. വീഡിയോ വൈറൽ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
ട്രാഫിക് പോലീസുകാരനെ കാള ആക്രമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ (video viral on social media). ഡൽഹി ദയാൽപൂരിലെ ഷെർപൂർ ചൗക്കിൽ പോലീസ് ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. കയ്യിൽ മൊബൈൽ ഫോണുമായി റോഡരികിൽ നിൽക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അപ്പോഴാണ് എവിടെ നിന്നോ വന്ന് വഴിയരികിൽ നിൽക്കുന്ന ഒരു കാള പോലീസുകാരനെ ആക്രമിക്കുകയും അദ്ദേഹത്തെ വായുവിലേക്ക് പറത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്.

ഉടൻ തന്നെ സഹപ്രവർത്തകർ പോലീസുകാരനെ ആശുപത്രിയിലെത്തിച്ചു. ഗ്യാൻ സിംഗ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ സുഖമായിരിക്കുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീഡിയോ ചുവടെ കാണാം:



വീഡിയോ വൈറലായതോടെ ഡൽഹിയിലെ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്‌നം പരിഹരിക്കണമെന്ന് പലരും പറഞ്ഞു. ഒരു ഉപയോക്താവ് എഴുതി, ”ഡൽഹിയുടെ മേയറും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയും ഈ പോലീസ് കോൺസ്റ്റബിളിനോട് മാപ്പ് പറയുമോ. പോലീസിന്റെയും അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെയും ഉത്തരവാദിത്തം ഇപ്പോൾ അവരിലാണ്.



മറ്റൊരാൾ എഴുതി, ”ഈ വീഡിയോയിൽ പലതും തെറ്റാണ്. തന്റെ സഹപ്രവർത്തകനെ അപകടം പറ്റിയ ഉടൻ കൈകാര്യം ചെയ്ത മറ്റൊരു പോലീസുകാരന്റെ പ്രതികരണം ശരിയല്ല. പ്രഥമശുശ്രൂഷയുടെയും അടിയന്തര പരിചരണത്തിന്റെയും അഭാവം വ്യക്തമായി കാണാം. ഇതു നിമിത്തം ആ മനുഷ്യൻ എളുപ്പത്തിൽ ശരീരം തളരുന്ന അവസ്ഥയിൽ എത്തിച്ചേരുമായിരുന്നേനെ.”



Summary: A video gone viral on internet shows a cop attacked by a bull being tossed into the air all of a sudden
Published by:user_57
First published: