• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | 'അതിവിദഗ്ധമായി സ്വർണ്ണം അടിച്ചുമാറ്റുന്ന സ്ത്രീ'; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

Viral video | 'അതിവിദഗ്ധമായി സ്വർണ്ണം അടിച്ചുമാറ്റുന്ന സ്ത്രീ'; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

സ്വർണ്ണം തന്ത്രപരമായി മോഷ്‌ടിക്കുന്ന രീതി സി.സി.ടി.വി. ക്യാമറയിൽ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    വിചിത്രമായ ഒരു തന്ത്രം ഉപയോഗിച്ച് ജ്വല്ലറിയിൽ നിന്ന് ഒരു സ്ത്രീ സ്വർണ്ണം മോഷ്ടിക്കുന്ന (stealing gold) വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു ജ്വല്ലറിയിൽ ഇരിക്കുന്ന രണ്ട് സ്ത്രീകളിൽ ഒരാളെ സ്വർണ്ണാഭരണങ്ങൾ കാണിക്കുന്നതാണ് വീഡിയോ. കറുത്ത വസ്ത്രം ധരിച്ച സ്ത്രീ കുറച്ച് മാലകളും ചെറിയ സ്വർണ്ണാഭരണങ്ങളും നോക്കുന്നു.

    കൗണ്ടറിൽ ഇരിക്കുന്നയാൾ, തന്റെ പിന്നിൽ നിന്ന് ഒരു പീസ് എടുത്ത് മറ്റ് ഉപഭോക്താക്കളെ ഡീൽ ചെയ്യുന്ന തിരക്കിലായിരിക്കുമ്പോൾ, സ്ത്രീ ഒരു സ്വർണ്ണക്കഷണം തന്റെ വായിലേക്കിട്ടു. യുവതി സ്വർണം വിഴുങ്ങിയതാണോ അതോ വായിൽ ഒളിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. എന്നാൽ സ്വർണക്കഷണം തൊണ്ടയിൽ കുടുങ്ങിയോ വിഴുങ്ങിയോ എന്തെങ്കിലും അനിഷ്‌ടസംഭവമുണ്ടായാൽ എന്താവുമെന്ന് പലരും ആശ്ചര്യപ്പെട്ടു.








    View this post on Instagram






    A post shared by BKS 💕💗 (@memes.bks)






    'ദിദി തോ സോനാ നിഗൽ ഗയി' എന്ന വാചകത്തോടെ 'memes.bks' എന്ന പേജാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. ഇതിന് 12,000ലധികം വ്യൂസും 1,200 ലൈക്കുകളും ലഭിച്ചു. സ്വർണ്ണക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയിൽ എന്ന് അനുമാനിക്കപ്പെടുന്നു. സെയിൽസ്മാന്റെ ശ്രദ്ധ തെറ്റിയപ്പോൾ എത്ര സമർത്ഥമായി സ്ത്രീ സ്വർണം അടിച്ചുമാറ്റിയെന്നത് നെറ്റിസൺമാരെ ഞെട്ടിച്ചു. സ്വർണ്ണാഭരണങ്ങൾ വിഴുങ്ങാനുള്ള അവരുടെ തന്ത്രം ആണ് വീഡിയോയിലെ ഹൈലൈറ്റ്. തമാശ രൂപേനെയാണ് ഈ വീഡിയോ അവതരിപ്പിക്കപ്പെട്ടത്.

    2022ന്റെ തുടക്കത്തിൽ, തിരുവനന്തപുരത്തു സമാന സാഹചര്യത്തിൽ സ്വർണ്ണക്കടയിൽ നിന്നും സ്വർണ്ണം മോഷ്‌ടിച്ചവർ പോലീസ് പിടിയിലായിരുന്നു. ഇടപാടുകാരെന്ന വ്യാജേന കടയിലെത്തി 17 ഗ്രാം സ്വർണം കവർന്ന മൂന്നുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

    കടയുടമ നൽകിയ പരാതി പ്രകാരം പ്രതികൾ ഇടപാടുകാരെന്ന വ്യാജേന മൂന്നുപേർ കടയിൽ എത്തി. നാല് ഗ്രാം ഭാരമുള്ള ഇയർ റിംഗുകളാണ് ഇവർ ആവശ്യപ്പെട്ടത്. തന്റെ കടയിൽ ലഭ്യമല്ലാത്തതിനാൽ ഉടമ കൃഷ്ണൻ ആചാരി അടുത്തുള്ള മറ്റൊരു കടയിൽ നിന്ന് നൽകാമെന്ന് വാഗ്ദാനം ചെയ്തു. അദ്ദേഹം കാഷ് കൗണ്ടർ പൂട്ടി കടയിൽ നിന്ന് ഇറങ്ങി. തിരിച്ചെത്തിയപ്പോൾ മൂന്നുപേരെയും കാണാതായി.

    കൗണ്ടറിന്റെ ചില്ല് ഊരിമാറ്റിയതായും ചില ആഭരണങ്ങൾ നഷ്ടപ്പെട്ടതായും കണ്ടെത്തി. പ്രതികൾ ഗ്ലാസ് കട്ടർ ഉപയോഗിച്ച് ചില്ല് മുറിച്ചശേഷം ഉടമ മടങ്ങുന്നതിന് മുമ്പ് കൈക്കലാക്കാവുന്ന ആഭരണങ്ങൾ മാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്, തുടർന്ന് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

    Summary: A video gone viral on the internet shows two women at a jewellery shop tricking the seller by stealing gold. One of the two women is seen swallowing gold ornament while the other was sitting next to her 
    Published by:user_57
    First published: