നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral video | സിംഗപ്പെണ്ണേ, ഓ, സിംഗപ്പെണ്ണേ... ആറ് സിംഹങ്ങൾക്കൊപ്പം നടന്നു വരുന്ന യുവതിയുടെ വീഡിയോ വൈറൽ

    Viral video | സിംഗപ്പെണ്ണേ, ഓ, സിംഗപ്പെണ്ണേ... ആറ് സിംഹങ്ങൾക്കൊപ്പം നടന്നു വരുന്ന യുവതിയുടെ വീഡിയോ വൈറൽ

    Viral video of a woman walking with six lionesses | ഒന്നോ രണ്ടോ അല്ല, ആറ് പെൺസിംഹങ്ങളുമായി കാട്ടിൽ നടക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ വൈറൽ

    (വീഡിയോ ദൃശ്യം)

    (വീഡിയോ ദൃശ്യം)

    • Share this:
      വന്യമൃഗങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും വീഡിയോകൾ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെടുന്ന പോസ്റ്റുകളിൽ ഒന്നാണ്. നിലവിൽ, അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ് (viral on social media platforms). ഇത് കണ്ടുകഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ പ്രയാസമായിരിക്കും.

      ഒന്നോ രണ്ടോ അല്ല, ആറ് പെൺസിംഹങ്ങളുമായി കാട്ടിൽ അലയുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണിത്. എന്തിനാണ് ഈ സ്ത്രീ തന്റെ ജീവൻ പണയപ്പെടുത്തുന്ന ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചതെന്ന് ആരെങ്കിലും ചിന്തിച്ചേക്കാം. കാരണം എന്തുതന്നെയായാലും, ആ സ്ത്രീ അവിടെ ധൈര്യമായി ചുറ്റിക്കറങ്ങുന്നത് കാണാം.

      വളർത്തു നായ്ക്കൾ എന്ന പോലെ ആറ് പെൺസിംഹങ്ങളുള്ള കാടാണിത്. ഈ വൈറലായ വീഡിയോയ്ക്ക് ഏതാനും നിമിഷങ്ങൾ മാത്രമേ ദൈർഘ്യമുള്ളൂവെങ്കിലും, അതിൽ നിന്നുള്ള ദൃശ്യങ്ങൾ അത് കാണുന്ന ആളുകളുടെ മനസ്സിൽ നിലനിൽക്കുന്ന തരത്തിലാണ്.

      ഒരു കാട്ടിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് മനസ്സിലാവും. ഈ സിംഹങ്ങൾ സ്ത്രീയെയോ, വീഡിയോ ഷൂട്ട് ചെയ്യുന്ന വ്യക്തിയെയോ ആക്രമിക്കുന്നില്ല. കൂടാതെ, സ്ത്രീയുടെ മുഖത്ത് ഒരു ഭയവും ഇല്ലെന്നത് ശ്രദ്ധേയം. (വീഡിയോ ചുവടെ കാണാം)




      പെൺ സിംഹങ്ങൾക്കൊപ്പം അതിലാഘവത്തോടുകൂടിയാണ് യുവതിയുടെ നടപ്പ്. അവർ തന്റെ വസ്ത്രവും പിടിച്ച് നടക്കുന്നത് കാണാം. വീഡിയോയുടെ അവസാനം, സ്ത്രീ, സിംഹങ്ങളിൽ ഒന്നിന്റെ വാലിൽ പിടിച്ചിരിക്കുന്നതും കാണാം.

      സഫാരി ഗാലറിയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ അടിക്കുറിപ്പിൽ, “നിങ്ങളുടെ ജീവിതത്തെ ഭയപ്പെടുത്തുന്ന ഓരോ കാര്യവും ചെയ്യുക. നിങ്ങൾ ഇത് പരീക്ഷിക്കുമോ?" എന്ന് കൊടുത്തിരിക്കുന്നു. വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിക്കുന്നുണ്ട്. പലരും ഇമോജികൾ ഉപയോഗിച്ച് പ്രതികരിച്ചു. ചിലർ കമന്റ് വിഭാഗത്തിൽ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു.

      Summary: A video has gone viral on internet where a woman is seen taking a walk along the jungle accompanied by six lionesses. The awe-inspiring video has been liked, shared and commented by many
      Published by:user_57
      First published: