നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | ആളില്ലാ ഫ്ളൈറ്റിനുള്ളിൽ എയർ ഹോസ്റ്റസ് ഉമാ മീനാക്ഷിയുടെ നൃത്തം; വീഡിയോ വൈറൽ

  Viral video | ആളില്ലാ ഫ്ളൈറ്റിനുള്ളിൽ എയർ ഹോസ്റ്റസ് ഉമാ മീനാക്ഷിയുടെ നൃത്തം; വീഡിയോ വൈറൽ

  എയർ ഹോസ്റ്റസ് യൂണിഫോം ധരിച്ചുകൊണ്ടാണ് ഉമാ മീനാക്ഷി മനോഹരമായി നൃത്തം ചെയ്യുന്നത്

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   സ്‌പൈസ് ജെറ്റ് എയർ ഹോസ്റ്റസ് (air hostess) ഉമ മീനാക്ഷി ട്രെൻഡിംഗ് റീലുകളുടെ (trending reel) പര്യായമാണ്. ചക്ക് ചക്ക്, മണികെ മാഗെ ഹിതേ ഗാനങ്ങൾക്ക് ഉമാ മീനാക്ഷി ചുവടുവച്ചപ്പോഴെല്ലാം വൈറലായിട്ടുണ്ട്. ഇത്തവണ, ധ്വനി ഭാനുശാലി ആലപിച്ച മേരാ യാർ എന്ന അടിപൊളി നമ്പരിലേക്ക് ചുവടുകൾ തീർത്ത് അവർ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു.

   പോസ്റ്റ് ചെയ്ത് ഒരു ദിവസം കൊണ്ട് തന്നെ വീഡിയോ 34,000-ലധികം കാഴ്‌ചകൾ നേടി. സ്‌പൈസ് ജെറ്റിന്റെ ഐക്കണിക് ചുവന്ന യൂണിഫോം ധരിച്ച്, ശൂന്യമായ വിമാനത്തിന്റെ ഇടനാഴിയിൽ നൃത്തം ചെയ്യുന്നത് കാണാം. വൈറലായ ഗാനത്തിലെ ഹുക്ക് സ്റ്റെപ്പിന്റെ മികച്ച അവതരണം നടത്തുകയും ചെയ്തു.

   പോസ്റ്റിൽ അവർ ക്രെഡിറ്റ് നൽകിയിട്ടുള്ള സഹപ്രവർത്തകയാണ് വീഡിയോ പകർത്തിയതെന്ന് ഊഹിക്കാം. "ഞാൻ ഈ ഗാനത്തിനോട് പ്രണയത്തിലാണ്" എന്ന അടിക്കുറിപ്പോടെ അവർ പോസ്റ്റിന് ക്യാപ്‌ഷൻ നൽകി, കൂടാതെ "യാത്രക്കാരില്ലാതെ ഗ്രൗണ്ടിൽ ചിത്രീകരിച്ച വീഡിയോ, മുൻകൂർ അനുമതി എടുത്തിട്ടുണ്ട്. സുരക്ഷയ്ക്ക് തടസ്സമില്ല) ട്രെൻഡിനൊപ്പം പറക്കുക" എന്നൊരു നിരാകരണവും ചേർത്തു. വൈറലായ വീഡിയോ ചുവടെ.
   View this post on Instagram


   A post shared by Uma Meenakshi (@yamtha.uma)


   അവരുടെ മിന്നുന്ന പ്രകടനത്തിൽ നെറ്റിസൺസ് ആഹ്ലാദിക്കുകയും യുവ എയർ ഹോസ്റ്റസിനെ പ്രശംസിക്കുകയും ചെയ്തു. "മനോഹരമായ നൃത്തം" എന്ന് ഒരാൾ പറഞ്ഞപ്പോൾ, മറ്റൊരു ഉപയോക്താവ് "മനോഹരം" എന്ന് അഭിപ്രായപ്പെട്ടു. കമൻറ് സെക്ഷൻ ഹൃദയങ്ങളുടെയും കയ്യടികളുടെയും ഇമോജികൾ കൊണ്ട് നിറഞ്ഞു.

   കുറച്ചുനാൾ മുൻപ്, എ.ആർ. റഹ്മാന്റെ ഉർവ്വശി ഗാനത്തിനുള്ള ഉമയുടെ നൃത്ത പ്രകടനം ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഹംസെ ഹേ മുഖബാലയിലെ പ്രശസ്തമായ നമ്പറിൽ അവർ ചുവടുകൾ തീർത്തു. ബോളിവുഡിലെ അടിപൊളി ഗാനത്തിന്റെ ട്യൂണുകൾക്കുള്ള ഉമയുടെ സുഗമമായ ചലനങ്ങൾ നെറ്റിസൺമാരെ അമ്പരപ്പിച്ചു. പിന്തുണയുടെയും സ്‌നേഹത്തിന്റെയും പുതിയ കമന്റുകളുമായി റീൽ ഇന്റർനെറ്റിൽ പ്രചരിക്കുന്നത് തുടരുന്നു.

   സെപ്തംബറിൽ, യോഹാനിയുടെ വൈറൽ ഗാനമായ മണികേ മാഗെ ഹിതേയ്‌ക്ക് ഉമാ നൃത്തം ചെയ്തു. ഇത് ഒറ്റരാത്രികൊണ്ട് ആഗോള സെൻസേഷനായി മാറിയ ഗാനമാണ്.

   ഒരു എയർ ഹോസ്റ്റസ് വൈറലായതിന്റെ പിന്നാലെ, ഇൻഡിഗോയിൽ ജോലി ചെയ്യുന്ന ആയത് ഉർഫ് അഫ്രീൻ, മനികേ മാഗെ ഹിതേ എന്ന നമ്പറിലെ പ്രകടനത്തിന് ശേഷം തൽക്ഷണം ജനപ്രിയയായി മാറി. ആളൊഴിഞ്ഞ വിമാനത്തിനുള്ളിൽ തന്റെ നൃത്ത വീഡിയോ റെക്കോർഡ് ചെയ്യുകയും ആഗസ്ത് 28 ന് ഇൻസ്റ്റഗ്രാമിൽ ഒരു ക്ലിപ്പ് പങ്കിടുകയും ചെയ്തു.

   Summary: Airhostess Uma Meenakshi takes the internet by storm yet again with footsteps to a peppy Bollywood number
   Published by:user_57
   First published: