അല്ലു അർജുനും (Allu Arjun) രശ്മിക മന്ദാനയും (Rashmika Mandanna) അഭിനയിച്ച 'പുഷ്പ: ദി റൈസിംഗ്, ഒന്നാം ഭാഗം' (Pushpa: The Rising) ലോകമെമ്പാടുമുള്ള ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നാണെന്ന് തെളിയിച്ചു. ചിത്രം വൻ വിജയമായതിന് പുറമെ ചിത്രത്തിലെ നിരവധി ഡയലോഗുകളും ഗാനങ്ങളും ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ചിരുന്നു. 'സാമി സാമി' (Saami Saami song) എന്ന ഗാനം അതിലൊന്നാണ്. പാട്ടിലെ രശ്മികയുടെയും അർജുന്റെയും നൃത്തച്ചുവടുകൾ ഒട്ടേറെപ്പേർക്ക് ആകർഷകമായിരുന്നു. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർ ഈ ജനപ്രിയ ഗാനത്തിന് ആവേശം പകരുന്നു.
ഈ പട്ടികയിൽ ഏറ്റവുമൊടുവിൽ എത്തിയ പേര് ജനപ്രിയ ഇൻഡിഗോ എയർ ഹോസ്റ്റസിന്റേതാണ്. ശ്രീലങ്കൻ വൈറൽ ഗാനമായ മണികെ മാഗെ ഹിതേയിലെ ഇവരുടെ നൃത്ത പ്രകടനം കുറച്ച് മാസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. ഇപ്പോൾ മറ്റൊരു ബ്രേക്കിംഗ് ഡാൻസ് വീഡിയോയുമായി എയർ ഹോസ്റ്റസ് തിരിച്ചെത്തിയിരിക്കുന്നു.
ആയത് ഉർഫ് അഫ്രീൻ എന്ന് പേരുള്ള എയർ ഹോസ്റ്റസ് അവരുടെ മറ്റൊരു ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്ത്. അതിൽ സ്വർണ്ണ ബോർഡറോടുകൂടിയ പരമ്പരാഗത ഓഫ്-വൈറ്റ് സിൽക്ക് സാരി ധരിച്ചിരിക്കുന്നതായി കാണാം. എയർ ഹോസ്റ്റസ് പുഷ്പ ചാർട്ട്ബസ്റ്ററിന് നൃത്തം ചെയ്യുന്നത് കാണാം. പരമ്പരാഗത സാരിയും ടെമ്പിൾ ആഭരണങ്ങളുമായി ആയത് വളരെ സുന്ദരിയായി കാണപ്പെട്ടു.
അവരുടെ നൃത്തച്ചുവടുകൾ നോക്കൂ:
View this post on Instagram
മുമ്പ്, ശ്രീലങ്കൻ ഗായകൻ യോഹാനി ആലപിച്ച മണികേ മാഗെ ഹിതേ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ആയത് പങ്കുവെച്ചിരുന്നു. വീഡിയോയിൽ, ആയത് തന്റെ യൂണിഫോമിൽ ഒരു ഒഴിഞ്ഞ വിമാനത്തിന്റെ ഇടനാഴിയിൽ നിന്ന് മനികേ മാഗേ ഹിതേ... ഗാനത്തിന് ചുവടുകൾ തീർക്കുന്നത് കാണാം. ആയതിന്റെ മനോഹരമായ നൃത്തച്ചുവടുകളും ഭാവങ്ങളും ഈ വീഡിയോ വൈറലാക്കിയിരുന്നു.
View this post on Instagram
എയർ ഹോസ്റ്റസിന്റെ ഇൻസ്റ്റഗ്രാം പേജ് വഴി വൈറലായ വീഡിയോ ഷെയർ ചെയ്യുകയും 14 ദശലക്ഷത്തിലധികം വ്യൂസ് നേടുകയും ലക്ഷക്കണക്കിന് ആളുകൾ വൈറലായ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.
ഫോട്ടോഷൂട്ടിൽ നിന്നുള്ള അതിശയിപ്പിക്കുന്ന ചിത്രങ്ങൾ, തന്റെ അവധിക്കാല കാഴ്ചകൾ, അതിശയിപ്പിക്കുന്ന ചില നൃത്ത വീഡിയോകൾ എന്നിവ ആയത് പലപ്പോഴും പങ്കിടാറുണ്ട്.
Summary: Airhostess Aayat Urf Afreen gives a fresh take to chartbuster song Saami Saami from blockbuster movie 'Pushpa: The Rising' featuring Allu Arjun and Rashmika Mandanna
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Allu Arjun, Pushpa movie, Rashmika Mandanna