• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | ഉറച്ച ശബ്ദം, നാടകീയ ആം​ഗ്യങ്ങൾ; ഇന്ത്യൻ മാധ്യമപ്രവ‍ർത്തകയുടെ യുക്രെയ്ൻ റിപ്പോ‍ർട്ടിങ് വൈറൽ; വീഡിയോ

Viral | ഉറച്ച ശബ്ദം, നാടകീയ ആം​ഗ്യങ്ങൾ; ഇന്ത്യൻ മാധ്യമപ്രവ‍ർത്തകയുടെ യുക്രെയ്ൻ റിപ്പോ‍ർട്ടിങ് വൈറൽ; വീഡിയോ

ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകയുടെ റിപ്പോർട്ടിങ് സോഷ്യൽ മീഡിയയെ ഇളക്കിമറിക്കുകയാണ്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

 • Last Updated :
 • Share this:
  റഷ്യ യുക്രെയ്‌നിൽ നടത്തിയ അധിനിവേശം ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. ലോകത്താകെയും, പ്രത്യേകിച്ച് യൂറോപ്പിലും അസ്വസ്ഥതയുടെ തീ കോരിയിട്ട് കൊണ്ടാണ് യുദ്ധം മുന്നോട്ട് പോവുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരുന്നുണ്ട്. അതിനിടയിൽ ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകയുടെ റിപ്പോർട്ടിങ് സോഷ്യൽ മീഡിയയെ ഇളക്കിമറിക്കുകയാണ്. അൽപം നാടകീയമായ ആംഗ്യങ്ങളൊക്കെ ആയാണ് മാധ്യമപ്രവർത്തക റിപ്പോർട്ട് ചെയ്യുന്നത്. ഇതാണ് സോഷ്യൽ മീഡിയയെ വല്ലാതെ ആകർഷിച്ചത്.

  യുക്രെയ്‌നിൽ നിന്ന് നേരിട്ടുള്ള ഈ റിപ്പോർട്ടിങ്ങിൻെറ വീഡിയോ ഉപയോഗിച്ച് നിരവധി റീമിക്സ് വേർഷനുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. മീമുകൾക്കും ഒരു കുറവുമില്ല. അതിനാടകീയമായ ഈ റിപ്പോർട്ടിങ് ട്വിറ്റർ ലോകം ഏറ്റെടുത്തിരിക്കുകയാണ്. ബോളിവുഡ് ഗാനങ്ങളും റാപ്പുകളുമൊക്കെ എഡിറ്റ് ചെയ്ത് റീമിക്സാക്കി പ്രചരിക്കുന്നുണ്ട്. സ്ട്രീറ്റ് ഡാൻസർ 3D എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനമായ Illegal Weapon 2.0 വേർഷനും വൈറലാണ്. നിരവ‍ധി പേ‍ർ ഈ വീ‍ഡിയോ സ്വന്തം വാളിൽ ഷെയ‍ർ ചെയ്യുന്നുണ്ട്. ഇത് റിപ്പോ‍ർട്ടറല്ല, റാപ്പറാണെന്നാണ് ഒരാളുടെ പ്രതികരണം. വീഡിയോയെ പരിഹസിച്ച് കൊണ്ട് ട്രോളൻമാരും രംഗത്തെത്തിയിട്ടുണ്ട്.

  ആളുകളെ പിടിച്ച് നി‍ർത്തുന്നതിനായി ഇത്തരം വാ‍ർത്താ അവതരണരീതി പുതിയ കാര്യമല്ല. ലൈവ് വാർത്തക്കിടയിൽ തന്നെ ഡാൻസും റാപ്പുമൊക്കെ ചാനലുകളിൽ അരങ്ങേറിയിട്ടുണ്ട്. ചില അവസരങ്ങളിൽ പ്രതിഷേധിക്കാനായും ഡാൻസ് ചെയ്തവരുണ്ട്. ഒരു ചാനൽ ചർച്ചക്കിടയിൽ സംസാരം തടസ്സപ്പെട്ടതിനെ തുട‍ർന്ന് ഡാൻസ് കളിച്ച് കൊണ്ടായിരുന്നു പാനലിലുള്ളയാളുടെ പ്രതിഷേധം. പരിസ്ഥിതി പ്രവ‍ർത്തകയായ റോഷ്നി അലിയാണ് ഡാൻസ് ചെയ്ത് കൊണ്ട് ച‍ർച്ചയുടെ തലം തന്നെ മാറ്റിയത്.

  ദീപാവലി സമയത്തെ ഡൽഹിയിലെ പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. അന്തരീക്ഷ മലിനീകരണം ഡൽഹിയെ വല്ലാതെ ബാധിക്കുന്ന സമയമാണിത്. ആകാശമാകെ ചുവന്നനിറത്തിൽ കാണപ്പെടാറുണ്ട്. ഈ പുക മാറി അന്തരീക്ഷം പഴയ രീതിയിലെത്താൻ സമയമെടുക്കാറുണ്ട്. എതായാലും, ച‍ർച്ചയിൽ വലിയ സംവാദമാണ് നടന്നത്. എന്നാൽ റോഷ്നി അലി ഒരു ഘട്ടത്തിൽ സംസാരിക്കുന്നതിനിടെ മറ്റുള്ളവ‍ർ ഇടയിൽ കയറി സംസാരിക്കാൻ തുടങ്ങി.

  എന്നാൽ അതങ്ങനെ വിട്ട് കൊടുക്കാൻ അവർ തയ്യാറായില്ല. തൻെറ അവസരം നഷ്ടപ്പെട്ടതോടെ പാനലിലിരുന്ന് കൊണ്ട് തന്നെ അവ‍ർ കൈകളുയ‍ർത്തി ഡാൻസ് ചെയ്തു. ഇതിൻെറ വീഡിയോ പല സാഹചര്യങ്ങളിലും വീണ്ടും വീണ്ടും ഷെയ‍ർ ചെയ്യപ്പെടാറുണ്ട്. കോവിഡ് മഹാമാരിക്കിടയിൽ ദീപാവലി സമയത്ത് പടക്കം പൊട്ടിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് റോഷ്നി അലി കൊൽക്കട്ട ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹ‍ർജി നൽകിയിരുന്നു. ഇക്കാര്യം പരാമ‍ർശിച്ച് സംസാരിക്കുമ്പോഴാണ് അവസരം തടസ്സപ്പെട്ടത്.

  അതേസമയം, റഷ്യ യുക്രെയ്‌നിൽ സേനയോട് എത്രയും പെട്ടെന്ന് ആയുധം വെച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാ‍‍ർത്താ ഏജൻസിയായ എഎഫ്പി റിപ്പോ‍ർട്ട് ചെയ്യുന്നു. തുറമുഖ നഗരമായ മരിയുപോളിൽ പ്രതിരോധം നടത്തുകയാണ് യുക്രെയ്ൻ. എന്നാൽ ഏറ്റവും പുതിയ അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുകയാണ് റഷ്യ. 2022 ഫെബ്രുവരി 24നാണ് റഷ്യയുടെ ഉക്രെയിൻ അധിനിവേശം ആരംഭിക്കുന്നത്. ആഴ്ചകൾ കഴിഞ്ഞിട്ടും മേഖലയിലെ സംഘ‍ർഷത്തിന് അയവ് വന്നിട്ടില്ല.
  Published by:user_57
  First published: