നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | സഫാരി ജീപ്പിനെ കുത്തിമറിച്ച് കാട്ടു കൊമ്പൻ; ജീവനും കൊണ്ടോടി പരിശീലകര്‍, വീഡിയോ വൈറൽ

  Viral Video | സഫാരി ജീപ്പിനെ കുത്തിമറിച്ച് കാട്ടു കൊമ്പൻ; ജീവനും കൊണ്ടോടി പരിശീലകര്‍, വീഡിയോ വൈറൽ

  ആനകളുടെ ഇണചേരൽ സമയത്തുണ്ടാകുന്ന മദം പൊട്ടലിൽ നിൽക്കുകയായിരുന്നതുക്കൊണ്ടാണ് ആന സഫാരി ജീപ്പിനെ ആക്രമിച്ചതെന്ന് റിപ്പോർട്ട്

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ആനയ്ക്ക് മദം പൊട്ടിയാൽ പിന്നെ കാണിച്ചുകൂട്ടുന്നതെന്തെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. അപ്പോൾ പിന്നെ മദംപൊട്ടി നിൽക്കുന്ന കൊമ്പന്റെ മുമ്പിൽ പെട്ടാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. ഇപ്പോൾ ദക്ഷിണാഫ്രിക്കയിലെ ഒരു വനത്തിൽ അതുപോലെ ഒരു സംഭവം നടന്നിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ (social media) വൈറലായി (viral) കഴിഞ്ഞു.

   ഇക്കോട്രെയിനിംഗ് സംഘം സഞ്ചരിച്ചിരുന്ന ഒരു സഫാരി വാഹനത്തെ ഒരു മദയാന ആക്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ ഇക്കോട്രെയിനിംഗ് പരിശീലകരും ട്രെയിനികളും അടങ്ങിയ ഒരു സംഘം ലിംപോപോയിലെ സെലാറ്റി ഗെയിം റിസർവിൽ പര്യടനം നടത്തുകയായിരുന്നു. ക്രൂഗർ നാഷണൽ പാർക്കിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന ഗെയിം റിസർവിലെ ഇടുങ്ങിയ കാട്ടുപാതയിലൂടെ അവർ യാത്ര തുടർന്നപ്പോഴാണ് ഭയാനകമായ ആ ആക്രമണം നടന്നത്.

   കാടുനടുക്കുന്ന അമറലോടെയാണ് നിലം കുത്തി മറിച്ച്, ആന സഫാരി ജീപ്പ് ലക്ഷ്യമാക്കി കുതിച്ച് എത്തിയത്. ജീപ്പിന് പിന്നിലിരുന്ന ഗൈഡ് അപകടം മനസ്സിലാക്കി ആളുകളോട് ഓടിപ്പോകാൻ നിർദ്ദേശിക്കുന്നുണ്ട്. ആ ഗൈഡിന്റെ ഉച്ചത്തിലുള്ള നിലവിളിയിൽ മറ്റ് ട്രെയിനി ഗൈഡുകൾ അവരുടെ സാധനങ്ങൾ ഉപേക്ഷിച്ച് ഭയന്ന് ഓടുന്നുണ്ട്. ഉപേക്ഷിച്ച ജീപ്പിന് നേരെയായി പിന്നീട് ആനയുടെ ആക്രമണം. ആന തന്റെ തുമ്പിക്കൈ കൊണ്ട് വാഹനം മറിച്ചിട്ട് ഒരു വശത്തേക്ക് തള്ളിയിടുന്നതും, ജീപ്പ് തകർത്ത് വശത്തേക്ക് തിരിഞ്ഞ് റോഡിൽ നിന്ന് അത് ഉയർത്തുന്നത് ഭയപ്പാടോടെ കാണാൻ സാധിക്കൂ. (വീഡിയോ ചുവടെ)   ആനയുടെ കൊമ്പുകൾ ജീപ്പിന്റെ മെറ്റൽ ബോഡി കുത്തി വലിച്ചുകീറുന്നത് കാണാം. വണ്ടിയുടെ മുൻവശത്തെ പാസഞ്ചർ സീറ്റ് ഇടിച്ച് തകർത്തിന് ശേഷം, പെട്ടെന്ന് ആന ആക്രമണം നിർത്തുന്നു, പിന്നീട് വളരെ ക്രോധത്തോടെ ആന അവിടുന്നു പോകുന്നതും ദൃശ്യത്തിൽ കാണാം. വാഹനം ഉപേക്ഷിച്ച് ആന മാറിപോയതിന് ശേഷമാണ് ജീപ്പ് തിരിച്ചെടുത്തത്. ആക്രമിക്കുന്ന ആനയെ കൂടാതെ മറ്റ് രണ്ട് ആനകൾ കൂടി പാതയുടെ ഒരു വശത്ത് നിൽക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

   ആനകളുടെ ഇണചേരൽ സമയത്തുണ്ടാകുന്ന മദം പൊട്ടലിൽ നിൽക്കുകയായിരുന്നതുക്കൊണ്ടാണ് ആന സഫാരി ജീപ്പിനെ ആക്രമിച്ചതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. നവംബർ മുപ്പതിന് പങ്കുവച്ച ഈ നടുക്കുന്ന ഫൂട്ടേജിന് ട്വിറ്ററിൽ പതിനായിരക്കണക്കിന് വ്യൂസും ഒട്ടേറെ ലൈക്കുകളും കമന്റുകളും ലഭിച്ചിരുന്നു. ഇക്കോ ട്രെയിനിംഗ് ആഫ്രിക്ക ഈ ദൃശ്യങ്ങളും കുറിപ്പും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

   ഭാഗ്യവശാൽ ട്രെയിനി ഗൈഡുകൾ ഉൾപ്പടെ എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിഭ്രാന്തരായ ട്രെയിനികൾക്ക് സഫാരി ലോഡ്ജിലേക്ക് മടങ്ങി എത്തിയപ്പോൾ പ്രൊഫഷണൽ കൗൺസിലിംഗ് നൽകിയെന്നും ഇക്കോട്രെയിനിംഗ് മാനേജിംഗ് ഡയറക്ടർ കൂട്ടിച്ചേർത്തു.
   Published by:user_57
   First published:
   )}