HOME » NEWS » Buzz » VIRAL VIDEO OF BODYBUILDER KANGAROO IN TEXAS IS PUSHING NETIZENS TO START WORKING OUT GH

VIRAL VIDEO : ഇന്റർനെറ്റിൽ തരംഗമായി 'ബോഡിബിൽഡർ' കംഗാരു; വൈറൽ വീഡിയോ കാണാം

സ്വപ്ന തുല്യമായ ശരീര ഘടനയുള്ള നല്ലൊരു ബോഡി ബിൽഡർ ആകുന്നതിന് ടെക്സസിൽ നിന്നുള്ള ഈ കംഗാരുവിന്റെ വീഡിയോ നിങ്ങളെ പ്രചോദിപ്പിക്കുമെന്ന് ഉറപ്പാണ്.

News18 Malayalam | Trending Desk
Updated: June 5, 2021, 1:39 PM IST
VIRAL VIDEO : ഇന്റർനെറ്റിൽ തരംഗമായി 'ബോഡിബിൽഡർ' കംഗാരു; വൈറൽ വീഡിയോ കാണാം
Credits: Instagram/ Jayprehistoricpets
  • Share this:
വ്യായാമം ചെയ്യുന്നതിന് പ്രചോദനമാവുന്ന എന്തെങ്കിലും കാര്യങ്ങൾ തേടുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങളെ വ്യായാമം ചെയ്യാൻ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സ്വപ്ന തുല്യമായ ശരീര ഘടനയുള്ള നല്ലൊരു ബോഡി ബിൽഡർ ആകുന്നതിന് ടെക്സസിൽ നിന്നുള്ള ഈ കംഗാരുവിന്റെ വീഡിയോ നിങ്ങളെ പ്രചോദിപ്പിക്കുമെന്ന് ഉറപ്പാണ്.

വ്യായാമവും കംഗാരുവും തമ്മിൽ എന്താണ് ബന്ധമെന്ന് നിങ്ങൾക്ക് സ്വാഭാവികമായും സംശയം ഉണ്ടാവാം. എന്നാൽ ഇൻസ്റ്റാഗ്രാമിലെ ഈ ബോഡിബിൽഡർ കംഗാരുവിന്റെ വീഡിയോ കാണുന്നതോടെ നിങ്ങളുടെ ആ സംശയമെല്ലാം മാറും. ജേ ബ്രുവർ എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ ബോഡി ബിൽഡർ കംഗാരുവിന്റെ വീഡിയോ പങ്കുവെച്ചത്.

Also Read- കോടതി ഇടപെട്ട് ലോക്ക്ഡൗൺ തടസം നീക്കി; വിസ തീരുംമുൻപ് താലികെട്ടി, രാത്രിയിൽ തന്നെ വരൻ വിമാനം കയറി

വീഡിയോയിൽ കംഗാരുവിനെ പിടിച്ച് ഭക്ഷണം നൽകുന്ന ജേ ബ്രുവറിനെ കാണാം. എല്ലാദിവസവും ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ഒരു ബോഡി ബിൽഡറെ പോലെ കരുത്തുറ്റ മസിലുകളുമായി നിൽക്കുന്ന കംഗാരുവിനെ ആണ് വീഡിയോയിൽ കാണാനാവുന്നത്. അമേരിക്കയിലെ ടെക്സസിൽ ആണ് ഈ കംഗാരുവിനെ കണ്ടതെന്നും ഇതിന് ആസ്ട്രേലിയയിൽ കാണപ്പെടുന്ന കംഗാരുക്കളെക്കാൾ വലിയ ശരീരമാണ് ഉള്ളതെന്നും ക്യാപ്ഷനിൽ പറയുന്നു.

മെയ് 28ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യയൽ മീഡിയയിൽ ഉടനീളം ലഭിക്കുന്നത്. സംഭവം വൈറലായതോടെ ഇതേവരെ 3.5 ലക്ഷം ആൾക്കാർ വീഡിയോ കണ്ടു കഴിഞ്ഞു. കംഗാരുവിന്റെ മസിലിനെ പുകഴ്ത്തുന്ന നിരവധി കമന്റുകകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.




ഈ കംഗാരു കുറച്ച് പുഷ്അപ് ചെയ്യാൻ തന്നെ പ്രേരിപ്പിക്കുന്നു എന്ന് ഒരാൾ കമൻറ് ചെയ്തു. ഇത്ര കരുത്തുറ്റ കൈകളുള്ള ഒരു കംഗാരുവിനെ ആദ്യമായാണ് കാണുന്നതെന്ന് മറ്റൊരു യൂസർ അത്ഭുതപ്പെടുന്നു. ഈ കംഗാരു തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും ന്യൂട്രിഷൻ പ്ലാനും പുറത്ത് വിടുകയാണെങ്കിൽ താൻ വാങ്ങും എന്നാണ് മറ്റൊരാളുടെ കമന്റ്.

ഈ ബോഡി ബിൽഡർ കംഗാരുവിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

ഏതാനും വർഷങ്ങൾക്കു മുമ്പ് ഓസ്ട്രേലിയയിൽ നിന്നും ഇത്തരത്തിലുള്ള മറ്റൊരു കംഗാരുവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ബൂദ്ജിദൂപ് ക്രീക്കിൽ തന്റെ നായയോടൊപ്പം നടക്കാനിറങ്ങിയ ഒരു യുവാവാണ് ആ കംഗാരുവിനെ കണ്ടെത്തിയത്. അത്ര ശക്തമായ ശരീര ഘടനയുള്ള ഒരു കംഗാരുവിനെ അയാൾ അതിന് മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. തുടർന്ന് യുവാവ് ക്യാമറയെടുത്ത് അതിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചെങ്കിലും കംഗാരു തനിക്കരികിലേക്ക് നീങ്ങുന്നത് കണ്ട ഇയാൾ ശ്രമം ഉപേക്ഷിച്ചു. എന്നാലും അത്ര വ്യക്തമല്ലാത്ത കുറച്ച് ചിത്രങ്ങൾ ക്യാമറയിൽ പകർത്താൻ ഇയാൾക്ക് സാധിച്ചു. സാധാരണ കാണപ്പെടുന്ന കംഗാരുക്കളെക്കാൾ ഭീമാകാരനായിരുന്നു അതെന്ന് ഇയാൾ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം 6.5 അടി നീളവും കുറഞ്ഞത് 100 കിലോ എങ്കിലും ഭാരവും ഈ കംഗാരുവിന് ഉണ്ടാകുമെന്നാണ് ബ്രിട്ടീഷ് ടാബ്ലോയ്ഡായ ദി സൺ ഇയാളെ ഉദ്ധരിച്ച് പറയുന്നത്.
Published by: Rajesh V
First published: June 5, 2021, 1:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories