• HOME
  • »
  • NEWS
  • »
  • buzz
  • »
  • VIRAL VIDEO OF BRETT LEE PLAYING BASKETBALL WITH HIS SON GH

അച്ഛനോ മകനോ കേമൻ? മകനുമൊത്ത് ബാസ്ക്കറ്റ് ബോൾ കളിച്ച് ബ്രെറ്റ് ലീ

ഒരു മികച്ച രക്ഷകർത്താവ് കൂടിയാണ് ബ്രെറ്റ് ലീ എന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങളെന്ന് ചിലർ അഭിപ്രായപ്പെട്ടു.

 Brett Lee

Brett Lee

  • Share this:
    മകനുമൊത്ത് ബാസ്ക്കറ്റ് ബോൾ കളിക്കുന്ന വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ. വീടിനു മുന്നിൽ ഒരുക്കിയ താൽക്കാലിക കോർട്ടിലാണ് മകനൊപ്പം മുൻ ഓസീസ് ഫാസ്റ്റ് ബോളർ ബാസ്ക്കറ്റ് ബോൾ കളിക്കുന്നത്.

    ഇരുവരും സാമാന്യം അകലത്തിൽ നിന്ന് ബാസ്ക്കറ്റിലേക്ക് ബോൾ വീഴ്ത്തുന്നതിൽ അഗ്രകണ്യരാണെന്നാണ് വീഡിയോ കാണിക്കുന്നത്. ആദ്യം മകൻ അൽപ്പം അകലെ നിന്ന് ബാസ്ക്കറ്റിനുള്ളിലേക്ക് ബോൾ കൃത്യമായി എറിയുന്നത് കാണാനാകും. പിന്നാലെ ബ്രെറ്റ് ലീയും മികച്ച രീതിയിൽ ബോളിനെ ബാസ്ക്കറ്റിൽ എത്തിക്കുന്നുണ്ട്. മകൻ കൃത്യമായി ബാസ്ക്കറ്റിലേക്ക് ബോൾ വീഴ്ത്തുമ്പോൾ ഇരു കൈകളും ഉയർത്തി പ്രോത്സാഹിപ്പിക്കുന്ന താരത്തെയും വീഡിയോയിൽ കാണാനാകും.

    “ഒരു ചെറിയ നായക്കുട്ടി പഴയ കാളയെ നേരിടുന്നു” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇൻസ്റ്റഗ്രാമിൽ ഇതിന് ലഭിക്കുന്നത്. നിരവധി ആളുകൾ കണ്ട വീഡിയോക്ക് 23,000 ലൈക്കുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും നിരവധി ആരാധകർ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. വീഡിയോ മനോഹരമായിരിക്കുന്നു എന്നാണ് മിക്ക കമന്റുകളും പറയുന്നത്. ഒരു മികച്ച രക്ഷകർത്താവ് കൂടിയാണ് ബ്രെറ്റ് ലീ എന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങളെന്ന് ചിലർ അഭിപ്രായപ്പെട്ടു. മുൻ ഫാസ്റ്റ് ബോളറിൽ ഇപ്പോഴും ധാരാളം കഴിവുകൾ ഉണ്ടെന്ന കമന്റുകളും ഉയർന്നു.








    View this post on Instagram






    A post shared by Brett Lee (@brettlee_58)






    പാതി വഴിയിൽ മാറ്റിവച്ച ഐപിഎൽ മത്സരങ്ങളുടെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് ബ്രെറ്റ് ലീ ഇന്ത്യയിൽ ഉണ്ടായിരുന്നു. ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പട്ടെ ടെലിവിഷൾ ഷോകളിൽ ബ്രെറ്റ് ലീ സ്ഥിര സാന്നിധ്യമാണ്. മത്സരങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ മിക്ക നിരീക്ഷണങ്ങളും കൃത്യമാകാറുണ്ട്.

    ഐപിഎല്ലിൽ രണ്ട് ടീമുകൾക്കായി മുമ്പ് ബ്രെറ്റ് ലീ കളിച്ചിട്ടുണ്ട്. കിംഗ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളിലാണ് ബ്രെറ്റ് ലീ ഭാഗമായിരുന്നത്. മൊത്തം 38 മത്സരങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച താരം 8 ൽ കുറഞ്ഞ ഇക്കണോമി റേറ്റിൽ 25 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്.

    ടീമുകളുടെ ബയോ ബബിളുകളിൽ പോലും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞ സീസൺ ഐപിഎൽ പാതി വഴിയിൽ നിർത്തേണ്ടി വന്നത്. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇ യിൽ വച്ച് നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

    Also Read-ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമംഗം ഇപ്പോൾ ആശാരിപ്പണിയിൽ; വൈറൽ വീഡിയോ

    കഴിഞ്ഞ വർഷവും യുഎയിൽ തന്നെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് മത്സരങ്ങൾ നടത്തിയത്. ഒന്നാം തരംഗത്തിന് ശേഷം കോവിഡ് കേസുകൾ കുറയുന്നത് കണ്ടാണ് 2021 സീസൺ ഇന്ത്യയിൽ തന്നെ നടത്താൻ തീരുമാനിച്ചത്. എന്നാൽ ടൂർണമെന്റ് പുരോഗമിക്കുന്നതിനിടെ കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ പിടിമുറുക്കുകയായിരുന്നു. ശക്തമായ ബയോ ബബിളിലൂടെ മത്സരം തുടർന്നെങ്കിലും ഏതാനും ടീം അംഗങ്ങൾക്കും മറ്റ് സ്റ്റാഫുകൾക്കും കോവിഡ് ബാധിച്ചതോടെ ടൂർണമെന്റ് പാതിവഴിയിൽ നിർത്താൻ തീരുമാനിക്കുകയായിരുന്നു.
    Published by:Asha Sulfiker
    First published:
    )}