നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | വരൻ ദൂരെ നിന്നും വരുന്നത് കണ്ട വധു ജനലരികിൽ നിന്നും നൃത്തം ചെയ്തു; വീഡിയോ വൈറൽ

  Viral video | വരൻ ദൂരെ നിന്നും വരുന്നത് കണ്ട വധു ജനലരികിൽ നിന്നും നൃത്തം ചെയ്തു; വീഡിയോ വൈറൽ

  ആയിരക്കണക്കിന് വ്യൂസും ലൈക്കുകളുമായി ഈ വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   വിവാഹത്തിന് തൊട്ടുമുമ്പ് വധൂവരന്മാർ ഹൃദയസ്പർശിയായ നിമിഷം പങ്കിടുന്നതായി കാണിക്കുന്ന ഒരു മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് (viral on social media). കഴിഞ്ഞ ദിവസം 'witty_wedding' എന്ന ഉപയോക്താവ് ഇനിപ്പറയുന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു: "കൊള്ളാം, വധുവിന് തന്റെ വരനെ കാണാൻ കാത്തിരിക്കാൻ കഴിഞ്ഞില്ല". ആയിരക്കണക്കിന് വ്യൂസും ലൈക്കുകളുമായി ഈ വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്.

   മനോഹരമായ ചുവന്ന ലെഹങ്ക ധരിച്ച ഒരു വധു ജനലിനു സമീപം നിൽക്കുന്നതാണ് വീഡിയോ. വിവാഹത്തിന് വരാനിരിക്കുന്ന വരനെ കാണാൻ കാത്തിരിക്കാൻ വയ്യാതെ ബറാത്ത് എത്തിയപ്പോൾ അവർ ജനാലയിലേക്ക് ഓടി. ജനലിലൂടെ തന്റെ വരനെ നോക്കി യുവതി നൃത്തം ചെയ്യുന്നത് കാണാം. ഷെർവാണി ധരിച്ച് കുതിരപ്പുറത്തിരുന്ന വരനും തന്റെ ഭാവി ഭാര്യയെ സ്നേഹത്തോടെ നോക്കി നൃത്തം ചെയ്യുന്നു. സോനു നിഗത്തിന്റെയും അൽക യാഗ്നികിന്റെയും ഹിറ്റ് വിവാഹ ഗാനം 'ചൽ പ്യാർ കരേഗി' പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നത് കേൾക്കാം.
   നെറ്റിസൺസ് ദമ്പതികളെ സ്നേഹം കൊണ്ട് പൊതിഞ്ഞു. അവർ പരസ്പരം ശരിക്കും സ്നേഹിക്കുന്നവരാണെന്ന് അവർ അഭിപ്രായപ്പെട്ടു.

   Summary: Viral video of a young bride dancing to music as she finds the groom reaching the venue for baraat. The video has been showered with love and affection by netizens
   Published by:user_57
   First published: