നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ചിക്കൻ സാൻഡ്‌വിച്ച് തൊണ്ടയിൽ കുരുങ്ങിയ കുട്ടിയെ ഷെഫ് രക്ഷപെടുത്തി; വീഡിയോ വൈറൽ

  Viral | ചിക്കൻ സാൻഡ്‌വിച്ച് തൊണ്ടയിൽ കുരുങ്ങിയ കുട്ടിയെ ഷെഫ് രക്ഷപെടുത്തി; വീഡിയോ വൈറൽ

  ചിക്കൻ സാൻഡ്‌വിച്ച് തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടിയ കുട്ടിയെ ഷെഫ് രക്ഷപെടുത്തി

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ആൺകുട്ടിയുടെ തൊണ്ടയിൽ കുരുങ്ങിയ ഒരു വലിയ ചിക്കൻ സാൻഡ്‌വിച്ച് (chicken sandwich) പുറത്തെടുക്കാൻ സഹായിച്ച് ജീവൻരക്ഷകനായി യുഎസിലെ വിസ്കോൺസിൻ റെസ്റ്റോറന്റിലെ ഷെഫ് (chef). ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഹെയിംലിച്ച് നടത്തി ശ്വാസംമുട്ടുന്ന ഒരു കൗമാരക്കാരന്റെ ജീവൻ രക്ഷപ്പെടുത്തുകയായിരുന്നു ഇദ്ദേഹം. ഹെയിംലിച്ച് എന്നത് ഒരു പ്രഥമ ശുശ്രൂഷയാണ്. വയറിൽ ഏൽപ്പിക്കുന്ന മർദ്ദം കൊണ്ട് ശ്വാസനാളത്തിൽ തടയുന്ന പുറമെ നിന്നുള്ള വസ്തുക്കൾ പുറത്തെത്തിക്കുന്ന രീതിയാണിത്.

   ഓഗസ്റ്റ് 19ന് നടന്ന സംഭവത്തിന്റെ വീഡിയോ സിസിടിവി ക്യാമറയിൽ പതിയുകയായിരുന്നു. ‘വൈറൽ ഹോഗ്’ യൂട്യൂബിൽ പങ്കിട്ട വൈറൽ ക്ലിപ്പിന്റെ തുടക്കത്തിൽ, ജോസഫ് റെയ്ൻഹാർട്ട് എന്ന പാചകക്കാരൻ തന്റെ അരികിലൂടെ കടന്നുപോകുമ്പോൾ ആൺകുട്ടി തൊണ്ടയിൽ മുറുകെ പിടിക്കുന്നത് കാണാം. ആൺകുട്ടി കുഴപ്പത്തിലായതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ, പാചകക്കാരൻ അവനെ പിന്നിൽ നിന്ന് പിടിച്ച് ഉയർത്തി, ഹെയ്‌ംലിച്ച് നടത്തുന്നു.

   ഉടനെ, കുട്ടിയുടെ വായിൽ നിന്ന് ചിക്കൻ സാൻഡ്‌വിച്ചിന്റെ ഒരു കഷണം പുറത്തേക്ക് വന്നു. എന്നിരുന്നാലും, ആൺകുട്ടി ചുമ തുടരുന്നു, ഇത് തൊണ്ടയിൽ കൂടുതൽ തടസ്സമുണ്ടെന്ന് സൂചിപ്പിക്കുന്നു. ഉത്കണ്ഠാകുലരായ രണ്ട് സ്ത്രീകൾ അവരെ നോക്കുമ്പോൾ റെയ്ൻഹാർട്ട് ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുകയാണ്.

   അവരിൽ ഒരാൾ കുട്ടിയുടെ അമ്മയാണെന്ന് പറയപ്പെടുന്നു. അവർ സഹായം അഭ്യർത്ഥിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ആ മനുഷ്യൻ തന്റെ കുട്ടിയെ സഹായിക്കുന്നത് കണ്ട ശേഷം അവർ പിൻവാങ്ങി. അതിനിടെ, രണ്ടാമത്തെ സ്‌ത്രീ എമർജൻസി ഹെൽപ്പ്‌ലൈനായ 911-ൽ സഹായത്തിനായി വിളിച്ചു. ഭാഗ്യവശാൽ, ഷെഫിന്റെ സമയോചിതമായ ഇടപെടൽ സാൻഡ്‌വിച്ച് കുടുങ്ങി ശ്വാസം മുട്ടുന്നതിൽ നിന്ന് കുട്ടിയെ രക്ഷിച്ചു.

   റെയ്ൻഹാർട്ട് ആൺകുട്ടിയുടെ ശ്വാസനാളങ്ങൾ തടസ്സരഹിതമാണെന്ന് ഉറപ്പാക്കാൻ അവന്റെ മുതുകിൽ തട്ടുകയും അവനെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് വീഡിയോയിൽ, വേദനാജനകമായ അഗ്നിപരീക്ഷയെ തുടർന്ന് വികാരാധീനനായി കാണപ്പെട്ട യുവാവ് തറയിൽ കുഴഞ്ഞുവീഴുന്നത് കണ്ടു. അവൻ കൈകൊണ്ട് മുഖം മറച്ച് കാൽമുട്ടുകൾ ചേർത്തുപിടിച്ചുള്ള ഇരിപ്പാണ്. റെയ്ൻഹാർട്ട് കുട്ടിയെ ആശ്വസിപ്പിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

   വീഡിയോ ചുവടെ കാണാം:   കുട്ടി സുഖമായിരിക്കുന്നുവെന്നും വീണ്ടും ചിക്കൻ സാൻഡ്‌വിച്ചുകൾ കഴിക്കുകയാണെന്നും 'വൈറൽ ഹോഗ്' പറയുന്നു.

   Summary: A chef at US’s Wisconsin restaurant saved a choking teenager's life by performing the Heimlich to dislodge a large piece of chicken sandwich from his throat. The Heimlich manoeuvre is a first aid procedure. The video of the incident, which took place on August 19, got captured in a CCTV camera and has now gone viral on the internet
   Published by:user_57
   First published:
   )}