• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | സർക്കസ് പ്രകടനം കൈവിട്ടു; 20 അടി ഉയരത്തിൽ നിന്നും നിലംപതിച്ച്‌ സർക്കസ് കലാകാരൻ

Viral video | സർക്കസ് പ്രകടനം കൈവിട്ടു; 20 അടി ഉയരത്തിൽ നിന്നും നിലംപതിച്ച്‌ സർക്കസ് കലാകാരൻ

കലാകാരൻ ഉയരത്തിൽ നിന്നും താഴേക്കു പതിക്കുന്ന വീഡിയോ പുറത്ത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    ജർമ്മനിയിലെ ഡ്യൂസ്ബർഗിലുള്ള ഫ്ലിക്ഫ്ലാക്ക് സർക്കസിൽ (circus)  പ്രകടനത്തിനിടെ കാൽ വഴുതി ഒരു സ്റ്റണ്ട് ആർട്ടിസ്റ്റ് 20 അടി താഴ്ചയിൽ നിലത്തുവീണു. കാണികളിലൊരാൾ റെക്കോർഡുചെയ്‌തതായി തോന്നുന്ന വീഡിയോയിൽ, സർക്കസ് കലാകാരനും പ്രൊഫഷണൽ സ്‌കേറ്ററുമായ ലുക്കാസ് മാലെവ്‌സ്‌കി ഉയർന്ന പ്ലാറ്റ്‌ഫോമിലേക്ക് കുതിക്കുന്നതിൽ പരാജയപ്പെടുകയും തുടർന്ന് നിലത്ത് വീഴുകയും ചെയ്യുന്നതായി കാണാം. ക്യാമറയിൽ പതിഞ്ഞ, യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വൈറൽ ക്ലിപ്പിൽ (viral video), ലൂക്കാസ് ഒരു വശത്ത് നിന്ന് മറുവശത്ത് ഉയരത്തിൽ നിർമ്മിച്ച ഒരു പ്ലാറ്റ്‌ഫോമിലേക്ക് ചാടുന്നത് കാണാം.

    ലൂക്കാസ് റോളർബ്ലേഡുകൾ ധരിച്ചിരിക്കുന്നു. എന്നിരുന്നാലും, തന്റെ ഒരു കാൽ മാത്രം പ്ലാറ്റ്‌ഫോമിലെത്തി വേണ്ടത്ര ആക്കം കൂട്ടുന്നതിൽ ലൂക്കാസ് പരാജയപ്പെട്ടതും കുതിപ്പ് തെറ്റി. പ്ലാറ്റ്‌ഫോം പിടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും, ലുക്കാസ് ഉടൻ തന്നെ സമനില തെറ്റി 20 അടി താഴേക്ക് അരീനയിലേക്ക് ഇടിച്ചുകയറി.

    അപകടം മനസിലാക്കിയ ലൂക്കാസിന്റെ സഹ സ്റ്റണ്ട്മാൻമാരിൽ ഒരാൾ, കാണികൾ നിറഞ്ഞ തത്സമയ പ്രകടനത്തിനിടെ ഉയരത്തിൽ നിന്ന് താഴേക്കു പതിക്കുന്ന അദ്ദേഹത്തിന്റെ വീഴ്ച തടയാൻ ശ്രമിക്കുന്നതും കാണാമായിരുന്നു. (വീഡിയോ ദൃശ്യം ചുവടെ)



    ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ഡിസംബർ 22 ന് നടന്ന സംഭവത്തിന് ശേഷം ലുക്കാസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാഗ്യവശാൽ, ലൂക്കാസിന് കാര്യമായ പരിക്കുകളൊന്നും പറ്റിയില്ല. പക്ഷേ അപകടത്തിൽ അദ്ദേഹത്തിന്റെ കൈത്തണ്ട ഒടിഞ്ഞു. “ഇത് വളരെ മോശമാകുമായിരുന്നു,” അദ്ദേഹം പറഞ്ഞു. ‘എനിക്ക് വാരിയെല്ലുകൾ, ഇടുപ്പ്, തോൾ എന്നിവിടങ്ങളിൽ മുറിവേറ്റിട്ടുണ്ട്. ഒരു കാർ എന്നെ ഇടിച്ച പോലെ തോന്നി. പക്ഷേ എനിക്ക് സുഖമാണ്, ഞാൻ ജീവിച്ചിരിപ്പുണ്ട്, ”ലൂക്കാസ് ഡെയ്‌ലി മെയിലിനോട് പറഞ്ഞു.

    സംഭവം അനുസ്മരിച്ചുകൊണ്ട്, സർക്കസിലെ ഒരു പ്രോ സ്കേറ്റർ ജോ തന്റെ അടുത്ത ചാട്ടത്തിന് ശ്രമിക്കുന്നതിനിടെ ഒരു ഇടി ശബ്ദം കേട്ടതും ലൂക്കാസ് വീണതായി മനസ്സിലാക്കിയതായി പറഞ്ഞു. ജനുവരിയിൽ ഒരു പ്രകടനത്തിനിടെ ഉയരത്തിൽ നിന്ന് വീണ് രണ്ട് പേർക്ക് നിസാര പരിക്കേറ്റ സംഭവത്തിന് സർക്കസ് വേദി സാക്ഷ്യം വഹിച്ചിട്ടുണ്ട്.

    കഴിഞ്ഞ വർഷം മെയ് മാസത്തിൽ, റഷ്യയിൽ ഒരു സർക്കസ് അപകടമുണ്ടായി. തത്സമയ പ്രകടനത്തിനിടെ ഒരു പരിശീലകനെ സർക്കസ് സിംഹം ആക്രമിച്ചിരുന്നു. സിംഹം നിയന്ത്രണം വിട്ട് പരിശീലകന്റെ മേൽ ചാടിക്കയറി നിരവധി തവണ കടിച്ചതായാണ് റിപ്പോർട്ട്.
    Published by:user_57
    First published: