ദീപിക പദുക്കോൺ (Deepika Padukone) വരാനിരിക്കുന്ന 'ഗെഹ്റയാൻ' എന്ന ചിത്രത്തിന്റെ പ്രൊമോഷനൽ തിരക്കിലാണ്. കൂടാതെ ചിത്രത്തിന്റെ ഒരു ഇവന്റിനായി നടി ഒരു ഫാഷൻ സ്റ്റേറ്റ്മെന്റ് പരീക്ഷിക്കാൻ തയ്യാറായി എന്നതാണ് പുത്തൻ വിശേഷം. കറുപ്പും വെളുപ്പും വരകളുള്ള ബ്ലേസറിലാണ് ദീപികയുടെ ഫോട്ടോ എടുത്തത്. തുടയോളം ഉയരമുള്ള കറുത്ത ബൂട്ടുകൾക്കൊപ്പം തന്റെ സെക്സി വസ്ത്രവും നടി അണിഞ്ഞിരുന്നു. മൊത്തത്തിൽ നോക്കിയാൽ പാന്റ്സ് ആവശ്യമില്ലാത്ത വേഷമായിരുന്നു ഇത്.
മുടി സ്റ്റൈൽ ആയി മെടഞ്ഞുകെട്ടിയിരിക്കുന്ന ദീപിക സുന്ദരിയായി കാണപ്പെട്ടു. എന്നിരുന്നാലും, നടിയുടെ ധീരമായ ലുക്കിന് നെറ്റിസൺമാരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. "ദീപിക രൺവീറിന്റെ വസ്ത്രം ധരിച്ചിരിക്കുന്നു" എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, മറ്റൊരാൾ നിർദ്ദേശിച്ചു, "ദീപികയ്ക്ക് പുതിയ സ്റ്റൈലിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റും ആവശ്യമാണ്." മൂന്നാമത്തെ ഉപയോക്താവ് എഴുതി, "രൺവീറിന്റെ സ്റ്റൈലിസ്റ്റ് ഇപ്പോൾ ദീപികയ്ക്കുവേണ്ടി പ്രവർത്തിക്കുന്നു." വീഡിയോ ചുവടെ കാണാം.
ശകുൻ ബത്ര സംവിധാനം ചെയ്ത ഗെഹ്റൈയാനിൽ ദീപിക പദുക്കോൺ, സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡേ, ധൈര്യ കർവ എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിൽ ദീപിക പദുകോണും അനന്യ പാണ്ഡെയും കസിൻമാരായി അഭിനയിക്കുന്നു. സിദ്ധാന്ത് ചതുർവേദി അനന്യയുടെ പ്രതിശ്രുത വരനായി അഭിനയിക്കുന്നു. സിദ്ധാന്തിന്റെയും ദീപികയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച അവർക്കിടയിൽ പ്രണയവികാരങ്ങൾ വികസിപ്പിക്കുന്നു. ജീവിതം മുന്നോട്ടുവെച്ച നിയമങ്ങൾ പാലിക്കാൻ ഹൃദയം വിസമ്മതിക്കുന്ന സ്ത്രീ-പുരുഷ ബന്ധങ്ങളുടെ ഇരുണ്ട മേഖലകൾ സിനിമ പര്യവേക്ഷണം ചെയ്യുന്നതായി ട്രെയ്ലർ വ്യക്തമാക്കുന്നു.
നേരത്തെ, ശൈത്യകാലത്ത് ബിക്കിനി ധരിച്ചതിന്റെ പേരിൽ ദീപികയുടെ സഹനടി അനന്യയെ സോഷ്യൽ മീഡിയ ട്രോളിയിരുന്നു. ഇതിനെത്തുടർന്ന് സിദ്ധാന്ത് ചതുർവേദി, അനന്യയ്ക്ക് തന്റെ ബ്ലേസർ കടം കൊടുക്കുന്നത് കണ്ടു.
ഗെഹ്റൈയാന്റെ നിർമ്മാതാവായ കരൺ ജോഹറാണ് അടുത്തിടെ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് നടത്തിയത്. ചിത്രത്തിന് ഒരു പേര് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഗെഹ്റയാൻ എന്നത് ചിത്രത്തിന്റെ പേരായി ലോക്ക് ചെയ്തത് ഒന്നര മാസം മുമ്പാണെന്നും അദ്ദേഹം പറഞ്ഞു. 'ഈ ചിത്രത്തിന് ഒരു ടൈറ്റിൽ കൊണ്ടുവരാൻ ഞങ്ങൾ ഇത്രയും സമയമെടുത്തു, കാരണം ഒറ്റവാക്കിൽ സംഗ്രഹിക്കാൻ പ്രയാസമാണ്', അനന്യ കൂട്ടിച്ചേർത്തു.
Summary: A video of actor Deepika Padukone had gone viral after she was seen wearing a blazer sans pants to accompany. The video posted on Instagram has been trolled by netizens ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.